കോഴിക്കോട്: ട്രെയിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ പിടിയിലായ പ്രതി വടക്കുമ്പാട് സ്വദേശി കൃഷ്ണകുമാറി(30)ന്റെ മൊഴിയിലുള്ളത് വിചിത്രമായ കാര്യങ്ങള്‍. ഐപിഎല്ലില്‍ ഇഷ്ട ടീം തോറ്റ വിഷമം തീര്‍ക്കാനാണ് താന്‍ ട്രെയിനിനുനേരെ കല്ലെറിഞ്ഞത് എന്നാണ് ചോദ്യംചെയ്യലില്‍ ഇയാള്‍ പറഞ്ഞത്. കല്ലേറില്‍ എരഞ്ഞോളി താഴേക്കുനിയില്‍ ഐശ്വര്യക്ക് (22) ഗുരുതരമായി പരിക്കേറ്റിരുന്നു.
ധോനിയുടെ കടുത്ത ആരാധകനായ കൃഷ്ണകുമാര്‍, കഴിഞ്ഞ കളിയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് തോറ്റതോടെ വിട്ടീല്‍നിന്ന് വഴക്കുണ്ടാക്കി പുറത്തിറങ്ങുകയും റെയില്‍പാളത്തിന് അരികിലേക്ക് എത്തി കല്ലെടുത്ത് ട്രെയിനിന് നേരെ എറിയുകയായിരുന്നുവെന്നാണ് റെയില്‍വേ പൊലീസ് പറയുന്നത്. വീട്ടില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ കേസില്‍ പത്ത് മാസം ജയില്‍വാസം കഴിഞ്ഞെത്തിയ ആളാണ് കൃഷ്ണകുമാര്‍.




