കാസർകോട്: പതിനേഴുകാരനെ യുവതി പീഡിപ്പിച്ചതായി പരാതി. രാജപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ആൺകുട്ടിയുടെ പരാതിയിൽ 36കാരിക്കെതിരെ പോക്സോ നിയമപ്രകാരം കേസ് എടുത്തു. സംഭവം രാജപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്നതിനാൽ ഹൊസ്ദുർഗ് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് രാജപുരത്തേക്ക് കൈമാറി.
ഇതിനിടെ, ഹൊസ്ദുർഗ് പൊലീസ് രജിസ്റ്റർ ചെയ്ത മറ്റൊരു പോക്സോ കേസിലെ പ്രതിയാണ് ഈ പതിനേഴുകാരൻ. ആ കേസിൽ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുന്നതിനിടെയാണ് ഇയാൾ നേരത്തെ യുവതി പീഡിപ്പിച്ചതായി വെളിപ്പെടുത്തിയത്. തുടർന്ന് ഈ സംഭവത്തിലും പൊലീസ് കേസ് എടുത്തു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുകയാണെന്ന് രാജപുരം പൊലീസ് അറിയിച്ചു.




