Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കിഴക്കമ്പലത്ത് ബൈക്ക് തീപിടിത്തം; ചൂട് അല്ല കാരണമെന്ന് എംവിഡി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: കിഴക്കമ്പലം പഴങ്ങനാട് ആശുപത്രി പാർക്കിങ്ങിൽ ബൈക്കിന് തീപിടിച്ചത് കനത്ത ചൂട് മൂലമാണെന്ന പ്രചരണം മോട്ടോർ വാഹന വകുപ്പ് തള്ളി. സംഭവത്തിൽ കൂടുതൽ പരിശോധന ആവശ്യമാണ് എന്ന് അധികൃതർ അറിയിച്ചു. ബൈക്ക് സ്ഥലത്ത് എത്തുമ്പോൾ തന്നെ തീയുടെ സാന്നിധ്യം ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക കണ്ടെത്തൽ. ചൂട് മൂലം ബൈക്കിന്റെ സീറ്റ് കത്തി തീ പടർന്നുവെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്നലെ ഉച്ചയ്ക്ക് 11.30ഓടെയായിരുന്നു സംഭവം. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബന്ധുവിനെ കാണാൻ എത്തിയ എം.എ. വിനോദിന്റെ ബുള്ളറ്റാണ് തീപിടിച്ച് നശിച്ചത്. പാർക്കിംഗിൽ എത്തുമ്പോൾ തന്നെ തീ ശ്രദ്ധയിൽപ്പെട്ടതിനാൽ ഉടമ ഉടൻ വാഹനം നിർത്തി സുരക്ഷാ ജീവനക്കാരുടെ സഹായം തേടി. തുടർന്ന് ആശുപത്രി ജീവനക്കാരും നാട്ടുകാരും ചേർന്ന് തീ അണച്ചു.

തീപിടിത്തത്തിന് പിന്നിൽ ചൂട് മാത്രമാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ആർടിഒ പറഞ്ഞു. ഇന്ധന ചോർച്ച ഉൾപ്പെടെയുള്ള സാധ്യതകൾ പരിശോധിക്കേണ്ടതുണ്ടെന്നും, വിശദമായ അന്വേഷണത്തിന് ശേഷമേ യഥാർത്ഥ കാരണം വ്യക്തമാകൂ എന്നും അദ്ദേഹം അറിയിച്ചു.

Recent News

Advertisement
WhiteswanTV Footer