കോഴിക്കോട്: മുഖ്യമന്ത്രി ആരാകുമെന്ന വ്യക്തമായ തീരുമാനമെടുക്കാൻ ഫല പ്രഖ്യാപനത്തിന് ശേഷം ദിവസങ്ങൾ കഴിഞ്ഞിട്ടും കോൺഗ്രസിനായിട്ടില്ല. നേതാക്കന്മാരാക്കായി അണികളും തെരുവുകളിൽ പ്രതിഷേധ പ്രകടനങ്ങൾ ശക്തമാക്കിയിരിക്കുകയാണ്. എം എൽ എ മാരുടെ പിന്തുണയും, സീനിയോരിറ്റിയും, ജനപിന്തുണയുമൊക്കെയാണ് നേതാക്കന്മാർ ഹൈകമാൻഡീന് മുൻപിലേക്ക് വെച്ചിരിക്കുന്നത്.
മുഖ്യമന്ത്രി സ്ഥാനത്തിനായി തർക്കം രൂക്ഷമാകുന്നതിനിടെ വി.ഡി. സതീശനെതിരേ കോഴിക്കോട് ഡിസിസി ഓഫീസിന് മുന്നിൽ ബാനർ പ്രത്യക്ഷപ്പട്ടിരിക്കുകയാണ്. വി.ഡി. സതീശൻ അനുകൂലികൾ കഴിഞ്ഞദിവസം സ്ഥാപിച്ച ഫ്‌ളക്‌സിൽ കരിഓയിൽ ഒഴിക്കുകയും ചെയ്തിട്ടുണ്ട്.
വി.ഡി. സതീശന് അദാനി ഗ്രൂപ്പുമായി രഹസ്യബന്ധമോ? അദാനി ഗ്രൂപ്പ് പ്രസിഡന്റ് കിഷോർ അൽവയുമായി സതീശന്റെ രഹസ്യ കൂടിക്കാഴ്ച എന്തിന്? സതീശന്റെ പിആർ വേലയ്ക്ക് ഫണ്ട് നൽകിയത് അദാനി ഗ്രൂപ്പോ? ജമാഅത്തെ ഇസ്ലാമിയോ? എസ്ഡിപിഐയോ? എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് ബാനറിലുള്ളത്. ഡിസിസി ഓഫീസ് സെക്രട്ടറി പിന്നീട് ഈ ബാനർ അഴിച്ചുമാറ്റി.



