കൊല്ലം: മുഖ്യമന്ത്രി തീരുമാനം വൈകുന്നതില്‍ രോഷം പ്രകടിപ്പിച്ച് ഷിബു ബേബി ജോൺ രംഗത്ത്. ഇന്നലെ വരെ ഒരുമിച്ച് നീങ്ങിയതുകൊണ്ടും നാളെയും ഒരുമിച്ച് നീങ്ങേണ്ടതു കൊണ്ടും നല്ല നാടൻ ഭാഷയിൽ മറുപടി പറയുന്നില്ല. ഇനിയും വൈകിപ്പിക്കരുത് എന്നാണ് ഹൈക്കമാൻ്റിനോട് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസിന്‍റെ കാര്യത്തില്‍ ഘടക കക്ഷികൾ ഇടപെടേണ്ട എന്ന എം.എം ഹസന് മറുപടിയിയായി ഞങ്ങളും വെള്ളം കോരിയതാണെന്നും ഷിബു ബേബി ജോൺ പറഞ്ഞു. ആരാകും മുഖ്യമന്ത്രി ആകുക എന്ന ചോദ്യത്തിന് ഇതുവരെയും ഉത്തരം ലഭിച്ചിട്ടില്ല. ചർച്ചകൾ പുരോഗമിക്കുമ്പോൾ മുഖ്യമന്ത്രിക്കായുള്ള കാത്തിരിപ്പിലാണ് കേരളം.






