Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ജി സുധാകരന് മുന്നില്‍ പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്യുമോ? ആദ്യ നിയമസഭയില്‍ കൗതുകങ്ങളേറെ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം മേയ് 21 വ്യാഴാഴ്ച്ച ആരംഭിക്കും. ആദ്യം നടക്കുക എംഎല്‍എമാരുടെ സത്യപ്രതിജ്ഞയാണ്. പ്രോടെം സ്പീക്കര്‍ ആയി യുഡിഎഫ് തീരുമാനിച്ചിരിക്കുന്നത് അമ്പലപ്പുഴയില്‍ നിന്നും സ്വതന്ത്രനായി ജയിച്ച മുതിര്‍ന്ന നേതാവ് ജി സുധാകരനെയാണ്. സഭയില്‍ ഏറ്റവും കൂടുതല്‍ കാലം എംഎല്‍എയായിരുന്ന മുതിര്‍ന്ന അംഗമെന്ന നിലയിലാണ് സുധാകരന് ഈ സ്ഥാനം നല്‍കുന്നത്. മെയ് 21-ന് പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങിന്റെ പൂര്‍ണ്ണ ചുമതല ജി സുധാകരനായിരിക്കും.

ചട്ടപ്രകാരം ആദ്യദിനം പ്രോടെം സ്പീക്കര്‍ക്ക് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്യാത്തവര്‍ക്ക്, പിന്നീട് സ്ഥിരം സ്പീക്കറായി തെരഞ്ഞെടുക്കപ്പെടുന്ന ആള്‍ക്ക് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ അവസരമുണ്ട്. മെയ് 22-ന് യുഡിഎഫിന്റെ മുതിര്‍ന്ന നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പുതിയ സ്പീക്കറായി ചുമതലയേല്‍ക്കുമെന്നാണ് വിവരം. അങ്ങനെ വരുമ്പോള്‍ പിണറായി വിജയനടക്കം സിപിഎമ്മിലെ മുതിര്‍ന്ന നേതാക്കള്‍ ജി സുധാകരന് മുന്നിലാണോ തിരുവഞ്ചൂരിന് മുന്നിലാണോ സത്യപ്രതിജ്ഞ ചെയ്യുകയെന്ന കൗതുകകരമായ നിമിഷത്തിന് വേണ്ടി രാഷ്ട്രീയ കേരളം കാത്തിരിക്കുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix