തിരുവനന്തപുരം: ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കുമൊടുവില്‍ ഫിഷറീസ് വകുപ്പ് മുസ്ലിം ലീഗിന് തന്നെ നല്കാന് ധാരണയായി. വി അബ്ദുള്‍ ഗഫൂര്‍ ഫിഷറീസ്-സാമൂഹിക നീതി വകുപ്പ് മന്ത്രിയാകും. ചുമതലകളിലേക്ക് കടക്കാന്‍ മുസ്ലിം ലീഗ് നേതൃത്വം നിര്‍ദേശം നല്‍കിയെന്നാണ് വിവരം. ലത്തീന്‍ സഭയുടെ എതിര്‍പ്പ് മറികടന്നാണ് തീരുമാനം.
ഉന്നത വിദ്യാഭ്യാസം ലീഗിന് കൊടുത്ത് ഫിഷറീസ് വകുപ്പ് ഏറ്റെടുത്താല്‍ ലത്തീന്‍ സഭ ഒഴികെയുള്ള ക്രൈസസ്തവ സഭകള്‍ എതിരാകുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. മന്ത്രിമാരുടെ വകുപ്പ് സംബന്ധിച്ച അന്തിമ പട്ടിക ഉടന്‍ ഗവര്‍ണര്‍ക്ക് കൈമാറുമെന്നാണ് വിവരം.
മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ മന്ത്രിസഭകളില്‍ പൊതുവിദ്യാഭ്യാസവും ഉന്നത വിദ്യാഭ്യാസവും ഒരുമിച്ച് ഒരു മന്ത്രിയായിരുന്നു കൈകാര്യം ചെയ്തിരുന്നത്. കഴിഞ്ഞ ഇടതുസര്‍ക്കാരിലാണ് വകുപ്പുകള്‍ രണ്ടാക്കിയത്. ഇത്തവണ അതേ രീതി തുടരാനാണ് തീരുമാനം. ഇതോടെ റോജി എം ജോണ്‍ തന്നെ ഉന്നത വിദ്യാഭ്യാസം കൈകാര്യം ചെയ്തേക്കും.






