Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തളിപ്പറമ്പിലെ പരാജയം; ഉത്തരവാദിത്വം നേതൃത്വം ഏറ്റെടുക്കണം; ഏരിയാ കമ്മിറ്റി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂർ: തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിൽ സിപിഐഎം സ്ഥാനാർഥി പി കെ ശ്യാമള പരാജയപ്പെട്ടതിനെ തുടര്‍ന്ന് തളിപ്പറമ്പ് ഏരിയാ കമ്മിറ്റിയിൽ വിമർശനം. ഏരിയാ കമ്മിറ്റിയുടെ അഭിപ്രായത്തിൽ, ശ്യാമള ജനങ്ങളിലുണ്ടായ സ്വീകാര്യതയില്ലായ്മ, സ്ഥാനാർഥിയെ മാറ്റാനുള്ള മുൻകൂട്ടി മുന്നറിയിപ്പ് നിരസിച്ചത്, എന്നിവ പാർട്ടി പരാജയത്തിനും കാരണമായി.

എം വി ഗോവിന്ദന്റെയും പി കെ ശ്യാമളയുടെയും ശരീരഭാഷ ഒന്നാണെന്നും അതേ ശൈലി തന്നെയാണ് ഗോവിന്ദന്റെ എംഎല്‍എ ഓഫീസിലെ ജീവനക്കാര്‍ക്കും എന്നും കമ്മിറ്റി വിമര്‍ശിച്ചു. കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാകേഷിന് നേരെയും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ബ്രാഞ്ച് സെക്രട്ടറിയാകാത്ത വ്യക്തിയാണ് ജില്ലാ സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ടതും പാർട്ടിയുടെ പരാജയത്തിന് കാരണമെന്നായിരുന്നു കമ്മിറ്റിയുടെ നിരീക്ഷണം.

വോട്ടെടുപ്പ് ഫലപ്രകാരം, യു.ഡി.എഫ് പിന്തുണയോടെ മത്സരിച്ച ടി.കെ. ഗോവിന്ദൻ 12,551 വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിജയിച്ചു. പി കെ ശ്യാമളയ്ക്ക് ലഭിച്ചത് 78,788 വോട്ടാണ്, ഗോവിന്ദന് 91,339 വോട്ട് ലഭിച്ചിരുന്നു.

Recent News

Advertisement
WhiteswanTV Footer