Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പാർട്ടിക്ക് അകത്തും പുറത്തും കലാപമുണ്ടാക്കാനുള്ള ഗൂഢലക്ഷ്യം: ഇ പി ജയരാജൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയൻറെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ റെയ്ഡിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് ഇ പി ജയരാജൻ രംഗത്ത്.

പാർട്ടിക്കുള്ളിലും പുറത്തും കലാപം സൃഷ്ടിക്കാനുള്ള ഗൂഢലക്ഷ്യമാണ് ഇത്തരത്തിലുള്ള നടപടികൾക്കുപിന്നിലെന്ന് അദ്ദേഹം ആരോപിച്ചു. ഇഡിയെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കുന്നുവെന്നും, ഇതിൽ കേരള ഭരണകൂടത്തിനും പങ്കുണ്ടെന്നുമാണ് ജയരാജന്റെ വിമർശനം.

ഇത് ഇടതുപക്ഷത്തെ വേട്ടയാടാനുള്ള ശ്രമമാണെന്നും, വലതുപക്ഷ ശക്തികൾക്ക് കരുത്ത് നൽകാനുള്ള ആസൂത്രിത നീക്കമാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി–കോൺഗ്രസ് കൂട്ടുകെട്ടിന്റെ ഭാഗമായാണ് ഇത്തരം നടപടികളെന്നും, ഇഡി നിയമവിരുദ്ധമായി പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer