തിരുവനന്തപുരം: സംസ്ഥാനത്ത് മുൻ എൽഡിഎഫ് സർക്കാർ മുന്നോട്ടുവച്ച സിൽവർ ലൈൻ പദ്ധതിക്ക് പകരം പുതിയ അതിവേഗ റെയിൽ പാത നടപ്പാക്കാൻ യു.ഡി.എഫ് സർക്കാർ നീക്കം. വടക്കേ അറ്റം മുതൽ തെക്കേ അറ്റം വരെ ബന്ധിപ്പിക്കുന്ന പുതിയ റെയിൽ പദ്ധതിയാണ് പരിഗണനയിൽ.
പദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രി വി ഡി സതീശൻ ഇന്ന് വൈകിട്ട് തിരുവനന്തപുരത്ത് വച്ച് മുൻ റെയിൽവേ എഞ്ചിനീയർ ഇ ശ്രീധരനുമായി കൂടിക്കാഴ്ച നടത്തും. സിൽവർ ലൈന് പകരം നിർദേശിക്കപ്പെടുന്ന അതിവേഗ റെയിൽ പാത സംബന്ധിച്ച ആശയങ്ങളും ബദൽ മാർഗങ്ങളും ചർച്ചയാകുമെന്നാണ് വിവരം.
ഇ. ശ്രീധരൻ മുമ്പ് മുന്നോട്ടുവച്ച ബദൽ റെയിൽ മാർഗ നിർദേശങ്ങളും യോഗത്തിൽ പരിഗണിക്കപ്പെടും. കേരളത്തിലെ ദീർഘകാല ഗതാഗത വികസന പദ്ധതികളുടെ ദിശ നിർണയിക്കുന്ന പ്രധാന ചർച്ചയായാണ് ഈ യോഗത്തെ കാണുന്നത്.




