തിരുവനന്തപുരം: വന്ദേമാതരം പൂര്‍ണമായി ആലപിക്കേണ്ടതില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്. ആദ്യ രണ്ടു ഭാഗങ്ങള്‍ ദേശീയഗീതമായതിനാല്‍ ആലപിച്ചാല്‍ മതിയാകും. വന്ദേമാതരം ആലപിക്കുമ്പോള്‍ എഴുന്നേറ്റു നില്‍ക്കേണ്ടതില്ലെന്നും പിണറായി പറഞ്ഞു. ഇന്ന് നടന്ന നയപ്രഖ്യാപനത്തില്‍ വന്ദേമാതരം പൂര്‍ണമായും ആലപിക്കാത്തതിന് ഗവര്‍ണര്‍ അതൃപ്തി പ്രകടമാക്കിയതിന് പിന്നാലെയാണ് പിണറായിയുടെ പിന്തുണ.
ഗവര്‍ണര്‍ക്കൊപ്പം ഡിജിപി നിയമസഭ ഫ്ലോറില്‍ കയറിയത് പ്രോട്ടോക്കോള്‍ ലംഘനമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അറിയാതെ സംഭവിച്ചതാണെന്നാണ് കരുതുന്നത്. പ്രോട്ടോക്കോള്‍ ലംഘനം സ്പീക്കറുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും പിണറായി വിജയന് പറഞ്ഞു.






