Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വെസ്റ്റ് ബാങ്ക് സംഘർഷം: ഇസ്രായേൽ കുടിയേറ്റ അക്രമങ്ങൾക്ക് എതിരെ 5 രാജ്യങ്ങളുടെ ഉപരോധം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഗാസ: ഇസ്രായേലിന് കനത്ത തിരിച്ചടി നല്‍കി അഞ്ച് രാജ്യങ്ങളുടെ കൂട്ടായ്മ. ബ്രിട്ടന്‍, ഓസ്ട്രേലിയ, കാനഡ, ഫ്രാന്‍സ്, നോര്‍വേ എന്നീ രാജ്യങ്ങളാണ് വെസ്റ്റ് ബാങ്കില്‍ ഇസ്രായേലി കുടിയേറ്റക്കാര്‍ ഫലസ്തീനികള്‍ക്കെതിരെ നടത്തുന്ന അക്രമണങ്ങള്‍ക്കെതിരെ കടുത്ത നടപടിയുമായി രംഗത്തുവന്നത്. ആക്രമണങ്ങൾക്ക് ധനസഹായം നൽകുകയും സഹായം ഒരുക്കുകയും ചെയ്യുന്ന വ്യക്തികളെയും സംഘടനകളെയും ലക്ഷ്യമിട്ടാണ് നടപടി.

ധനസഹായം നല്‍കുകയും സഹായമൊരുക്കുകയും അക്രമം നടത്തുകയും ചെയ്യുന്ന ആറ് സ്ഥാപനങ്ങള്‍ക്കും ഒരു വ്യക്തിക്കും എതിരെയാണ് ഉപരോധം ഏര്‍പ്പെടുത്തിയത്. സ്വത്ത് മരവിപ്പിക്കല്‍, യാത്രാ വിലക്ക്, കമ്പനി ഡയറക്ടര്‍ സ്ഥാനങ്ങളില്‍ നിന്നുള്ള വിലക്ക് എന്നിവ ഇവര്‍ക്ക് നേരിടേണ്ടിവരും. ഫ്രാൻസ് തീവ്രവലതുപക്ഷ ഇസ്രായേൽ ധനമന്ത്രി ബെസാലെൽ സ്മോട്രിച്ചിന് രാജ്യ പ്രവേശന വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്.

ഇസ്രായേൽ സർക്കാർ ഈ നടപടികളെ ശക്തമായി അപലപിക്കുകയും അവയെ “രാഷ്ട്രീയ പ്രേരിതവും അപമാനകരവുമാണ്” എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. മറുവശത്ത്, പലസ്തീൻ വിദേശകാര്യ മന്ത്രാലയം ഈ നീക്കത്തെ സ്വാഗതം ചെയ്തു.

1967-ലെ യുദ്ധത്തിന് ശേഷം ഇസ്രായേൽ വെസ്റ്റ് ബാങ്കിൽ കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിച്ചതും പിന്നീട് അവയുടെ വ്യാപനം തുടർന്നതുമാണ് നിലവിലെ സംഘർഷത്തിന് പ്രധാന പശ്ചാത്തലം. ഐക്യരാഷ്ട്രസഭയുടെ കണക്ക് പ്രകാരം കുടിയേറ്റക്കാരുടെ ആക്രമണങ്ങൾ കഴിഞ്ഞ വർഷങ്ങളിൽ ഗണ്യമായി വർധിച്ചിട്ടുണ്ട്.

Advertisement
WhiteswanTV Footer