ഇടുക്കി: കട്ടപ്പനയിൽ 20 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. കല്ലുകുന്ന് പീടികപുരയിടത്തിൽ അഖിൽ സുരേഷ് (30) ആണ് കട്ടപ്പന പൊലീസിന്റെ പിടിയിലായത്. വിൽപ്പനയ്ക്കായി കഞ്ചാവുമായി കട്ടപ്പനയിലെത്തിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക വിവരം.
കട്ടപ്പന എസ്.ഐ. എബി ജോർജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അഖിൽ സുരേഷിനെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ പേരിൽ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്നും ഇയാളെ ഗുണ്ടാ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും പൊലീസ് അറിയിച്ചു.


