Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

EPFO ശമ്പള പരിധി ഉയർത്തി കേന്ദ്രം; ഇനി മുതൽ 25,000

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡല്‍ഹി: എംപ്ലോയിമെന്റ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്)ല്‍ ശമ്പളപരിധി ഉയര്‍ത്തി കേന്ദ്രസര്‍ക്കാര്‍. നിലവിലുള്ള 15,000ത്തില്‍ നിന്ന് 25,000 ആക്കിയാണ് ശമ്പളപരിധി ഉയര്‍ത്തിയത്. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് ഇപിഎഫ് ഉയര്‍ത്താനുള്ള തീരുമാനം പ്രഖ്യാപിച്ചത്.

12 വര്‍ഷത്തിന് ശേഷമാണ് ഇപിഎഫിലെ ശമ്പളപരിധിയില്‍ മാറ്റം വരുത്തുന്നത്. ഇതോടെ 51 ലക്ഷം പേര്‍ക്ക് ഇപിഎഫിന്റെ കവറേജ് ലഭിക്കും. സാമൂഹിക സുരക്ഷ കൂടുതല്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കമെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു.

2004 മുതല്‍ 2014 വരെ ഇപിഎഫ് ശമ്പളപരിധി ഉയര്‍ത്തിയിരുന്നില്ല. 2014ലാണ് ശമ്പളപരിധി 15,000 രൂപയായി ഉയര്‍ത്തുന്നത്. ഇതിന് ശേഷമാണ് ഇപിഎഫ്ഒ ശമ്പളപരിധി ഉയര്‍ത്തുന്നത്. ഇതോടെ സര്‍ക്കാറിന്റെ ഇപിഎഫ്ഒയിലേക്കുള്ള വിഹിതം 11,339 കോടിയായി ഉയരും. അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള വിഹിതം 56,696 കോടിയായും ഉയരും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix