മലപ്പുറം: വയനാട്ടിലെ സന്ദർശനത്തിനിടെ ഒരുക്കിയ വൻ സുരക്ഷാ സന്നാഹത്തിൽ അതൃപ്തി രേഖപ്പെടുത്തി പ്രിയങ്ക ഗാന്ധി എംപി. തനിക്ക് ഇത്രയധികം സുരക്ഷാ ഉദ്യോഗസ്ഥരുടെ ആവശ്യമില്ലെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.
സുരക്ഷാ ജീവനക്കാരുടെ എണ്ണം കൂടുന്നത് സാധാരണ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും അവർ വ്യക്തമാക്കി. ഇക്കാര്യം സുരക്ഷാ ചുമതലയുള്ള സിആർപിഎഫ് ഉദ്യോഗസ്ഥരോട് നേരിട്ട് അറിയിച്ചതായാണ് വിവരം.
ഇത്തരം വലിയ സുരക്ഷാ ക്രമീകരണം വീണ്ടും ആവർത്തിച്ചാൽ വയനാട്ടിലേക്കുള്ള തന്റെ സന്ദർശന വിവരങ്ങൾ മുൻകൂട്ടി അറിയിക്കില്ലെന്നും പ്രിയങ്ക ഗാന്ധി മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ടുകൾ പറയുന്നു. വയനാട് എംപിയായ പ്രിയങ്ക ഗാന്ധി നിലവിൽ മണ്ഡലത്തിലെ വിവിധ പരിപാടികളിലും യോഗങ്ങളിലും പങ്കെടുക്കുകയാണ്. സെപ്റ്റംബർ 22ന് കലക്ടറേറ്റിൽ നടന്ന ദിശ യോഗത്തിലും അവർ പങ്കെടുത്തിരുന്നു.





Honestly the best slot experience I’ve had recently. The games load quickly and I’ve had some decent wins today. Highly recommend checking it out if you love slots. naga169slot