Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

അടൂർ പ്രകാശിന്റെ പരാതിയിൽ എഐസിസി വിശദീകരണം തേടും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ഉന്നയിച്ച പരാതിയിൽ എഐസിസി വിശദീകരണം തേടും. കെപിസിസി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനം എഐസിസി നേതൃത്വത്തെ അമ്പരപ്പിച്ചതായാണ് വിവരം.

മുഖ്യമന്ത്രിയുടെ പ്രവർത്തന ശൈലിയെക്കുറിച്ച് നേരത്തെയും എഐസിസിക്ക് പരാതികൾ ലഭിച്ചിരുന്നുവെന്നാണ് സൂചന. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷി വിഷയത്തിൽ വിശദമായ അന്വേഷണം നടത്തി നേതൃത്വത്തെ അറിയിക്കും. പാർട്ടിയും സർക്കാരും തമ്മിലുള്ള ഏകോപനക്കുറവ് സംബന്ധിച്ച കാര്യങ്ങളും ദീപ നേരത്തെ ഹൈക്കമാൻഡിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നതായാണ് വിവരം.

തന്റെ വിമർശനം സ്വന്തം അനുഭവത്തിന്റെ അടിസ്ഥാനത്തിലാണെന്നും ആരുടെയും പിന്തുണ തേടിയിട്ടില്ലെന്നും അടൂർ പ്രകാശ് വ്യക്തമാക്കി. താൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നതായും പരാതി നേരിട്ട് എഐസിസിയെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നാല് മാസത്തിനിടെ യുഡിഎഫ് യോഗം ഒരിക്കൽ മാത്രമാണ് ചേർന്നതെന്നും ആവശ്യമായ ചില കൂടിയാലോചനകൾ നടന്നിട്ടില്ലെന്നുമാണ് അടൂർ പ്രകാശിന്റെ പ്രധാന പരാതി. യുഡിഎഫിൽ പ്രശ്നങ്ങളില്ലെന്നും താൻ പറഞ്ഞത് യാഥാർഥ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ആർക്കും സ്ഥാനമാനങ്ങൾ നൽകുന്നതിൽ തനിക്ക് എതിർപ്പില്ലെന്നും എം.കെ. മുനീറും ജി. ദേവരാജനും മികച്ച നേതാക്കളാണെന്നും അടൂർ പ്രകാശ് പറഞ്ഞു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix