തൃശൂര്‍: തൃശൂർ മേലൂരിൽ അച്ഛനും മകനും തമ്മിലുണ്ടായ സംഘർഷത്തിനിടെ മകൻ അച്ഛനെ വെട്ടി. പിന്നാലെ തോട്ട പൊട്ടിച്ച് മകൻ ജീവനൊടുക്കി. അടിച്ചിലി സ്വദേശി നന്ദൻ (58) ആണ് മരിച്ചത്.
നന്ദന്റെ വെട്ടേറ്റ അച്ഛൻ രാമകൃഷ്ണന് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരെയും പിടിച്ചുമാറ്റാൻ ശ്രമിച്ച അയൽവാസിക്കും തോട്ട പൊട്ടിയതിൽ പരിക്കേറ്റിട്ടുണ്ട്.




