Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കഴക്കൂട്ടത്ത് പിഞ്ചുകുഞ്ഞിനെക്കൊണ്ട് കാർ ഓടിപ്പിച്ച് അച്ഛൻ; 100 കിലോമീറ്റർ വേഗത്തിൽ അപകടയാത്ര

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ചുള്ള അപകടങ്ങൾ വർധിക്കുന്നതിനിടയിലും റോഡിൽ അപകടകരമായ പ്രവൃത്തികൾ തുടരുന്നു. തിരുവനന്തപുരത്തെ കഴക്കൂട്ടത്ത് മൂന്നോ നാലോ വയസ്സുള്ള കുട്ടിയെക്കൊണ്ട് കാർ ഓടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. അച്ഛന്റെ മടിയിലിരുന്ന് കുട്ടി സ്റ്റിയറിംഗ് നിയന്ത്രിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

കഴക്കൂട്ടം എയർപോർട്ട് റോഡിൽ അനന്തപുരി ആശുപത്രിക്ക് മുന്നിലെ ഫ്ലൈ ഓവറിലാണ് സംഭവം. ഏകദേശം 80 മുതൽ 100 കിലോമീറ്റർ വരെ വേഗത്തിലാണ് കാർ സഞ്ചരിച്ചതെന്നാണ് പുറത്തുവന്ന വിവരങ്ങൾ.

സമീപത്തുകൂടി സഞ്ചരിച്ച മറ്റൊരു കാറിലുള്ളവരാണ് ദൃശ്യങ്ങൾ പകർത്തിയത്. വീഡിയോ എടുക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ കാർ വീണ്ടും വേഗത്തിൽ മുന്നോട്ടുപോയതായും റിപ്പോർട്ടുകളുണ്ട്. കൊല്ലം ഇളമ്പൽ സ്വദേശികളാണ് ദൃശ്യങ്ങൾ പകർത്തിയത്. റോഡിൽ വാഹനങ്ങൾ കുറവായിരുന്നതിനാൽ വലിയ അപകടം ഒഴിവായെന്നാണ് വിലയിരുത്തൽ. കണ്ടില്ലെന്ന് നടിക്കാനാവാത്ത സാഹചര്യമാണെന്ന് തോന്നിയതിനാലാണ് വീഡിയോ പകർത്തിയതെന്ന് ദൃശ്യങ്ങൾ എടുത്ത വ്യക്തി പ്രതികരിച്ചു.

പതിനേഴുകാരൻ ഓടിച്ച വാഹനമിടിച്ച് ഒരാൾ മരിച്ച് ഒരു ദിവസം പിന്നിടുംമുമ്പാണ് കുട്ടിയെക്കൊണ്ട് കാർ ഓടിപ്പിക്കുന്ന സംഭവം പുറത്തുവന്നത്. കുട്ടികളുടെ സുരക്ഷയും റോഡിലെ മറ്റ് യാത്രക്കാരുടെ ജീവനും അപകടത്തിലാക്കുന്ന ഇത്തരം പ്രവൃത്തികൾക്കെതിരെ നടപടി വേണമെന്ന ആവശ്യവും ശക്തമാകുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix