Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

KPCC പുനഃസംഘടന വൈകുന്നു; കോൺഗ്രസ് പ്രവർത്തനം സ്തംഭനാവസ്ഥയിൽ: മുല്ലപ്പള്ളി രാമചന്ദ്രൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: കെപിസിസി പുനഃസംഘടന വൈകുന്നതിൽ അതൃപ്തി പരസ്യമാക്കി മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. കെപിസിസിക്ക് പുതിയ അധ്യക്ഷനില്ലാത്തതിനാൽ സംസ്ഥാനത്ത് കോൺഗ്രസ് പ്രവർത്തനം സ്തംഭനാവസ്ഥയിലാണെന്ന് അദ്ദേഹം ആരോപിച്ചു. പാർട്ടി അനിശ്ചിതത്വത്തിലാണെന്നും രാഷ്ട്രീയ നിലപാടുകൾ യഥാസമയം വ്യക്തമാക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.

സർക്കാർ അധികാരത്തിലെത്തി അഞ്ചുമാസമായിട്ടും പാർട്ടിയിൽ സംഘടനാപരമായ അനിശ്ചിതത്വം തുടരുകയാണ്. പുതിയ അധ്യക്ഷനെ നിയമിക്കാത്തത് കോൺഗ്രസിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവെക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് സണ്ണി ജോസഫ് വ്യക്തമാക്കിയതാണ്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡാണ്. സംഘടനാ ചുമതലയുള്ള നേതാവ് കേരളത്തിൽ നിന്നുള്ളയാളാണ്. നിലവിലെ സാഹചര്യം അദ്ദേഹത്തിന് വ്യക്തമായി അറിയാമെന്നും മുല്ലപ്പള്ളി പറഞ്ഞു.

ദളിത് വിഭാഗത്തെ പാർട്ടിയിൽ അവഗണിക്കുന്നുവെന്ന പരാതിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, സർക്കാരിന്റെ പ്രവർത്തനത്തിൽ താൻ സംതൃപ്തനാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.

കെപിസിസി പുനഃസംഘടന സംബന്ധിച്ച് മുതിർന്ന നേതാക്കൾ നേരത്തെ തന്നെ ഹൈക്കമാൻഡിനെ തങ്ങളുടെ നിലപാടുകൾ അറിയിച്ചിരുന്നു. മുഴുവൻ സമയ അധ്യക്ഷനെ നിയമിക്കണമെന്ന ആവശ്യമാണ് പ്രധാനമായും ഉയർന്നത്. രമേശ് ചെന്നിത്തല, കെ. മുരളീധരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയ നേതാക്കൾ ഹൈക്കമാൻഡ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

അതേസമയം, സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കുന്ന നേതാവിനെ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന നിലപാടാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ ഹൈക്കമാൻഡിനെ അറിയിച്ചതെന്നാണ് റിപ്പോർട്ടുകൾ.

നിലവിൽ കെപിസിസി അധ്യക്ഷ പദവി വഹിക്കുന്ന സണ്ണി ജോസഫ് സ്ഥാനമൊഴിയാൻ സന്നദ്ധത അറിയിച്ചിട്ടും പുനഃസംഘടന സംബന്ധിച്ച തീരുമാനം വൈകുകയാണ്. പുതിയ അധ്യക്ഷനെ നിയമിക്കുന്നതിലെ അനിശ്ചിതത്വം കോൺഗ്രസിനുള്ളിൽ കൂടുതൽ ചർച്ചകൾക്കും അതൃപ്തിക്കും വഴിയൊരുക്കുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix