മുനമ്പത്തേത് വഖഫ് ഭൂമി തന്നെയെന്ന് സിറാജ് ദിനപത്രത്തിന്റെ മുഖ പ്രസംഗം. സമസ്ത എ പി വിഭാഗത്തിന്റെ മുഖപത്രമാണ് സിറാജ്. വഖഫ് ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ടുള്ള സമരം ശക്തിപ്രാപിക്കുകയും കുടിയിറക്കില്ലെന്നുള്ള സര്‍ക്കാര്‍ ഉറപ്പുകള്‍ പാലിക്കപ്പെടുമെന്ന് അധികൃതര്‍ വ്യക്തമാക്കിയതിനു പിന്നാലെയാണ് സമസ്തയുടെ മുഖപത്രം വ്യത്യസ്തമായൊരു നിലപാടുമായി രംഗത്തെത്തിയത്.
മുനമ്പം ഭൂമി വഖഫിന്റേതാണെന്നും, വഖഫ് ഭൂമി വില്‍പ്പന ഒരു കാരണവശാലും അംഗീകരിക്കാനിവില്ലെന്നുമാണ് പത്രം മുഖപ്രസംഗത്തിലൂടെ വ്യക്തമാക്കുന്നത്. ആരെങ്കിലും തട്ടിപ്പ് നടത്തിയെങ്കില്‍ അവര്‍ക്കെതിരെ നടപടിയുണ്ടാവണം. വഖഫിന്റെ സ്ഥലം വാങ്ങിയവര്‍ വഞ്ചിക്കപ്പെട്ടുവെന്നും, വഖഫ് ഭൂമി തിരിച്ചു പിടിക്കാനുള്ള നടപടിയുണ്ടാവണമെന്നുമാണ് മുഖപ്രസംഗത്തില്‍ പറയുന്നത്.

സമസ്ത എ പി വിഭാഗം വഖഫ് ഭൂമി വിഷയത്തില്‍ വളരെ പ്രകോപനപരമായ നിലപാട് സ്വീകരിച്ചത് വരും ദിവസങ്ങളില്‍ മുനമ്പം ഭൂമി വിഷയം കൂടുതല്‍ സങ്കീര്‍ണമാവാനുള്ള സാധ്യതയും കാണുന്നുണ്ട്. മുനമ്പം വിഷയം ചര്‍ച്ച ചെയ്യാനായി സര്‍ക്കാര്‍ ഈ മാസം 28 ന് യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ബി ജെ പി ദേശീയ നേതൃത്വം മുനമ്പം വിഷയം ഏറ്റെടുത്ത സാഹചര്യത്തില്‍ വളരെ കരുതലോടെയാണ് പ്രതിപക്ഷം വിഷയത്തില്‍ ഇടപെടുന്നത്. മുനമ്പം ഭൂമി വഖഫ് അല്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്.
സമുദായത്തിനകത്ത് തന്നെ ഒരു ഭിന്നിപ്പുണ്ടെന്നതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഫറൂഖ് കോളേജാണ് ഇതിലെ യഥാര്‍ത്ഥ കുറ്റവാളികള്‍ എന്നാണ് ഇവര്‍ പറയുന്നത്. വഖഫ് ഭൂമി സംരക്ഷിക്കണം, ഇരകള്‍ക്കുള്ള നഷ്ടപരിഹാരം അത് വിറ്റവരില്‍ നിന്ന് വാങ്ങിക്കൊടുക്കണമെന്ന നിലപാടുമാണ് ഇവര്‍ മുന്നോട്ടുവെയ്ക്കുന്നത്.
ഏറെക്കുറെ ഇ പി സുന്നി വിഭാഗക്കാരുടെ അതേ നിലപാട് തന്നെയാണ് ഇപ്പോള്‍ എ പി സുന്നി വിഭാഗക്കാരും പറയുന്നത്. രണ്ട് പ്രഭലസുമദായ സംഘടനകള്‍ വഖഫ് ഭൂമി വിട്ടുകൊടുക്കാന്‍ കഴിയില്ലെന്നും ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ മറ്റ് മാര്‍ഗങ്ങള്‍ നോക്കണമെന്നുമാണ് വ്യക്തമാക്കുന്നത്. ഇതിനുവഴങ്ങിയാല്‍ അന്യാധീനപ്പെട്ടുകിടക്കുന്ന ഭൂമിയെല്ലാം ഇത്തരത്തില്‍ വിട്ടുകൊടുക്കേണ്ടിവരുമെന്നാണ് ഇവര്‍ ഭയക്കുന്നതും.

വഖഫുകള്‍ സമുദായത്തിന്റെ പൊതു സ്വത്താണ്. രാജ്യത്തെ നിയമമനുസരിച്ചും ഇസ്ലാമിക നിയമമനുസരിച്ചും വഖ്ഫ് സ്വത്തുക്കള്‍ വില്‍ക്കാനോ അനന്തരമെടുക്കാനോ പാടില്ല. അങ്ങനെ ആരെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അത് ക്രിമിനല്‍ കുറ്റമാണ്. കുറ്റം ചെയ്തവരില്‍ നിന്ന് തിരിച്ചുപിടിച്ചാല്‍ മാത്രമായില്ല, കുറ്റം ചെയ്തവരെ പ്രോസിക്യൂട്ട് ചെയ്യുകയും വേണം. രണ്ട് കാര്യങ്ങള്‍ കട്ടായം. വഖ്ഫ് ബോര്‍ഡിന്റെ രേഖകളില്‍ വഖ്ഫായി രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത ഒരു ഭൂമിയുടെ പേരിലും ബോര്‍ഡ് നോട്ടീസ് അയക്കില്ല.
വഖ്ഫ് ഭൂമിയുടെ ആധാരവും കൊണ്ട് രജിസ്ട്രാഫീസില്‍ ചെന്നാല്‍ ഒരു രജിസ്ട്രാറും വില്‍പ്പനാധാരം ചെയ്തു കൊടുക്കുകയുമില്ല. മുനമ്പത്തെയും തലപ്പുഴയിലെയും ചാവക്കാട്ടെയും ഇരകള്‍ക്ക് പിന്നെങ്ങനെ വഖ്ഫ് ഭൂമി രജിസ്റ്റര്‍ ചെയ്തു കിട്ടി? അതേക്കുറിച്ചാണ് ആദ്യം അന്വേഷിക്കേണ്ടത്. ഒരു കാര്യം കൂടി ഉറപ്പ്, വഖ്ഫ് ഭൂമിയുടെ ഈ അനധികൃത കച്ചവടത്തില്‍ മറ്റു പലര്‍ക്കും പങ്കുണ്ട്. ഇതിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനകളും നടന്നിട്ടുണ്ടാകണം. പ്രതിസ്ഥാനത്ത് വരുന്ന എല്ലാവരെയും വരിവരിയായി നിയമത്തിനു മുന്നില്‍ കൊണ്ടുവരണം.
വഖ്ഫ് വിറ്റുതുലച്ചവരെ നിഷ്‌കരുണം നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ഇരകളെ മാന്യമായി പുനരധിവസിപ്പിക്കാന്‍ മതിയായത് ഇവരില്‍ നിന്ന് പിടിച്ചെടുക്കണം. അതിനു കഴിയാതെ വന്നാല്‍ നിരപരാധികളെ സമുദായം സ്വന്തം ചെലവില്‍ പുനരധിവസിപ്പിക്കണം. ഒടുവില്‍ പറഞ്ഞത് നടപ്പാക്കുന്നതിനു മുമ്പ് അപഹര്‍ത്താക്കളെ നുള്ളിപ്പെറുക്കിയെടുത്ത് നിയമത്തിന് മുമ്പില്‍ ഹാജരാക്കണമെന്നുമാണ് മുഖപ്രസംഗത്തില്‍ പറയുന്നത്.
ഏറ്റവുമധികം വഖഫ് ഭൂമികള്‍ കയ്യിലിരിക്കുന്നതും സുന്നി വിഭാഗക്കാരുടെ കയ്യിലാണ്. ബാക്കിയുള്ളതൊക്കെയും പള്ളികളും ട്രസ്റ്റായുമൊക്കെയാണ് ഇതിന്റെ നടത്തിപ്പ് കൊണ്ടുപോകുന്നത്. അതുകൊണ്ടുതന്നെ ഏറ്റവും നഷ്ടമുണ്ടാകുന്നതും സുന്നി വിഭാഗത്തിനാണെന്നുള്ളതുമാണ് ഇപ്പോള്‍ ഇവരെ ഒന്നിച്ചുള്ള ഒരു നീക്കത്തിലേക്ക് എത്തിച്ചിരിക്കുന്നത്.

