കൊച്ചി: പ്രശസ്ത മലയാള നടൻ സലിം കുമാറിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില മോശമായതിനെ തുടർന്നാണ് അദ്ദേഹത്തെ അടിയന്തരമായി ചികിത്സയ്ക്കായി മാറ്റിയത്.
കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്ന നടൻ നിലവിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
സലിം കുമാർ ഏറെ നാളായി കരൾ സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സ തേടിവരികയായിരുന്നു. ആരോഗ്യനിലയിൽ വന്ന മാറ്റത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് ലഭിക്കുന്ന വിവരം.
മലയാള സിനിമയിലെ ശ്രദ്ധേയനായ അഭിനേതാവായ സലിം കുമാർ ഹാസ്യവേഷങ്ങളിലൂടെയും ഗൗരവമേറിയ കഥാപാത്രങ്ങളിലൂടെയും പ്രേക്ഷക മനസിൽ ഇടം നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ആശുപത്രി അധികൃതർ പിന്നീട് പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.






