Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

‘അഗാധ’ പ്രേക്ഷക പ്രശംസ നേടി സീ5 തെലുങ്കിൽ സ്ട്രീമിങ് തുടരുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

എം എസ് രാജു സംവിധാനം ചെയ്ത മിസ്റ്റിക്കൽ സൂപ്പർനാച്ചുറൽ ത്രില്ലർ അഗാധ മികച്ച അഭിപ്രായം നേടി ZEE5 Telugu-ൽ സ്ട്രീമിങ് തുടരുന്നു.മിസ്റ്ററി, ആത്മീയത, അമാനുഷിക കാര്യങ്ങൾ എന്നിവ കോർത്തിണക്കിയ ചിത്രം സീ 5ഇൽ ഗംഭീര പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

കാമാക്ഷി ഭാസ്കർല പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ ശ്രാവൺ റെഡ്ഡി, ഉൽക്ക ഗുപ്ത, ജോവിക വിജയ് കുമാർ, റോഷൻ ബഷീർ, ഭാനു ചന്ദർ, വനിത വിജയകുമാർ തുടങ്ങിയ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്.പരമ്പരാഗത ഹൊറർ രീതികൾക്ക് പകരം പുരാണങ്ങളിൽ അധിഷ്ഠിതമായ ഘടകങ്ങളും ആത്മീയതയും കോർത്തിണക്കിയാണ് എം.എസ്. രാജു ഈ സിനിമ ഒരുക്കിയിരിക്കുന്നത്.

കാമാക്ഷി ഭാസ്കർലയുടെ പ്രകടനം ചിത്രത്തിന് മികച്ച വൈകാരിക അടിത്തറ നൽകുന്നു. ശ്രാവൺ റെഡ്ഡി, ഉൽക്ക ഗുപ്ത, ഭാനു ചന്ദർ, വനിത വിജയകുമാർ എന്നിവരും കഥാപാത്രങ്ങളെ മനോഹരമാക്കിയിട്ടുണ്ട്. നാനി ചമിഡിസെട്ടിയാണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. രാകേഷ് വെങ്കടപുരം സംഗീതവും ജുനൈദ് സിദ്ദിഖി എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു. കാശി വിശാലാക്ഷി ബാലുസുവാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

മികച്ച തെലുങ്ക് സിനിമകളുടെ നിരയിലേക്ക് ‘അഗാധ’യും എത്തുന്നതോടെ അമാനുഷിക മിസ്റ്ററി സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് ഇതൊരു നല്ല അനുഭവമായിരിക്കും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix