Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അർജന്‍റീന ടീം നവംബറിൽ കേരളത്തിലേക്കില്ല

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: അര്‍ജന്റീന ഫുട്ബോൾ ടീം നവംബറിൽ കേരളത്തിൽ കളിക്കാൻ വരില്ലെന്ന് സ്പോൺസർ സ്ഥിരീകരിച്ചു. അംഗോളയിൽ മാത്രം മത്സരം നടത്തുമെന്ന അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ പ്രഖ്യാപനത്തിനുശേഷമാണ് ഇതു സ്ഥിരീകരിച്ചത്.

അർജന്റീനയുടെ തീരുമാനത്തെ തുടർന്ന് കേരളത്തെ വിമർശിച്ച് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ ഭാരവാഹികൾ മാധ്യമങ്ങളിൽ അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. നിശ്ചിത സമയത്ത് ക്രമീകരണങ്ങൾ പൂർത്തിയാക്കാത്തതാണ് കേരള സന്ദർശനം റദ്ദാക്കപ്പെടാനുള്ള കാരണം. സർക്കാരും സ്പോൺസറും നവംബർ 17-ന് മെസി കൊച്ചിയിൽ കളിക്കുമെന്നും പറഞ്ഞിരുന്നു. അതേസമയം, മാർച്ചിൽ മെസ്സി വരുമെന്ന് സ്പോൺസർ പറയുന്നു. എന്നാല്‍, മാർച്ചിൽ വരേണ്ടെന്നാണ് സർക്കാരും സ്പോൺസറും ഇതുവരെ പറഞ്ഞിരുന്നത്.

അർജന്റീന ടീമിന്റെയും മെസിയുടെയും കേരള സന്ദർശനത്തിൽ നടക്കുന്ന പ്രശ്നങ്ങൾ രാഷ്ട്രീയ വിവാദത്തെയും ഉണർത്തിയിട്ടുണ്ട്. 2011 സെപ്റ്റംബറിലാണ് മെസി ഇതിന് മുമ്പ് ഇന്ത്യയിലെത്തിയത്. അന്ന് കൊൽക്കത്ത സാൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ വെനസ്വേലക്കെതിരെ അര്‍ജന്‍റീന കുപ്പായത്തില്‍ സൗഹൃദ മത്സരത്തിലും ലയണൽ മെസി കളിച്ചിരുന്നു. അര്‍ജന്‍റീന നായകനായുള്ള മെസിയുടെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു ഇത്.

Recent News

Advertisement
WhiteswanTV Footer