നാലാഞ്ചിറയിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ഒളിവിൽ
തിരുവനന്തപുരം: തിരുവനന്തപുരം നാലാഞ്ചിറ ഉദിയന്നൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് ഒളിവിൽ. മണ്ണന്തല സ്വദേശിനി ഹസീന (36) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച പുലർച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. കൊലപാതകത്തിന് ശേഷം ഭർത്താവ് സുരേഷ് കാറിൽ രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന നാല് മക്കളാണ് മാതാപിതാക്കൾ തമ്മിലുള്ള തർക്കത്തിനും തുടർന്ന് നടന്ന കൊലപാതകത്തിനും സാക്ഷികളായത്. രക്തം പുരണ്ട ആയുധവുമായി പുറത്തിറങ്ങിയ പിതാവിനെ കണ്ട കുട്ടികൾ പരിഭ്രാന്തരായി. അമ്മയുടെ മരണവും പിതാവിന്റെ ഒളിവുപോക്കും നാല് കുട്ടികളെയും ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. 19 വർഷം […]
Read more
