Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: divya

വിഷു അവധി; ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്കും കൊല്ലത്തേക്കും പ്രത്യേക തീവണ്ടി

ചെന്നൈ: വിഷു അവധിയോടനുബന്ധിച്ച് കൂടിയ യാത്രാത്തിരക്ക് പരിഗണിച്ച് ചെന്നൈ–കേരള റൂട്ടുകളിൽ പ്രത്യേക തീവണ്ടികൾ അനുവദിച്ചു. ഏപ്രിൽ 10-ന് ചെന്നൈ എഗ്മോറിൽനിന്ന് തിരുവനന്തപുരം നോർത്തിലേക്ക് (06115) രാത്രി 11.55-ന് പുറപ്പെടുന്ന തീവണ്ടി പിറ്റേന്ന് വൈകിട്ട് 6-ന് ലക്ഷ്യസ്ഥാനത്തെത്തും. മടങ്ങിയാത്രയായി തിരുവനന്തപുരം നോർത്തിൽനിന്ന് 15-ന് ഉച്ചയ്ക്കുശേഷം 3.45-ന് പുറപ്പെടുന്ന (06116) തീവണ്ടി പിറ്റേന്ന് രാവിലെ 11.45-ന് ചെന്നൈയിൽ എത്തും. ഈ സർവീസിൽ നാല് ത്രി-ടിയർ കോച്ചുകൾ, 10 സ്ലീപ്പർ കോച്ചുകൾ, നാല് ജനറൽ കോച്ചുകൾ എന്നിവ ഉണ്ടായിരിക്കും. പെരമ്പൂർ മുതൽ […]
Read more

അമേരിക്കയിൽ യുവതി 3 പേരെ വെടിവച്ച് കൊലപ്പെടുത്തി

ചിക്കാഗോ: അമേരിക്കയിലെ ചിക്കാഗോയിൽ 30 വയസ്സുകാരിയായ യുവതി മൂന്ന് പേരെ വെടിവെച്ച് കൊലപ്പെടുത്തി. ജെന്ന സ്ട്രോബിൾ എന്ന യുവതിയാണ് തന്റെ പങ്കാളിയായ ജേക്കബ് ലാംബെർട്ടിനെയും അദ്ദേഹത്തിന്റെ മാതാപിതാക്കളായ പാട്രിക് ഫോർഡിനെയും സ്റ്റേസി ഫോർഡിനെയും കൊലപ്പെടുത്തിയതായാണ് റിപ്പോർട്ട്. മാർച്ച് 22-നാണ് സംഭവം നടന്നത്. ജെന്നയും ജേക്കബും കുട്ടികളെ ഒരുമിച്ച് വളർത്തിയിരുന്നുവെങ്കിലും, അവർ വേർതിരിച്ച വീടുകളിലായിരുന്നു താമസം. സംഭവ ദിവസം ‘സർപ്രൈസ്’ ഉണ്ടെന്ന് പറഞ്ഞ് ജേക്കബിനെ ഡ്രൈവിന് കൂട്ടിക്കൊണ്ടുപോയ ജെന്ന, ആളൊഴിഞ്ഞ സ്ഥലത്ത് വാഹനം നിർത്തി. പുറംവേദനയുണ്ടെന്ന് പറഞ്ഞ ജേക്കബിന് […]
Read more

തുടർദുരന്തം അവസാനിക്കണം; സർക്കാരിനെതിരെ ഫിലിം ചേംബർ പ്രസിഡന്റ്

പത്തുവർഷമായി കേരളം ഭരിക്കുന്ന സർക്കാരിനെ മാറ്റേണ്ട സമയമാണെന്ന് കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് അനിൽ തോമസ് അഭിപ്രായപ്പെട്ടു. എൽഡിഎഫ് സർക്കാർ പരാജയമാണെന്നും, അത് മാറേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമാ മേഖലയിലെ സ്വന്തം അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നിലപാട് എന്നും ഫെയ്‌സ്ബുക്ക് കുറിപ്പിൽ അനിൽ തോമസ് പറഞ്ഞു. കഴിഞ്ഞ പത്ത് വർഷം സിനിമാ മേഖലയ്ക്ക് ദുരന്തകാലമായിരുന്നു എന്നും അദ്ദേഹം വിമർശിച്ചു. സംസ്ഥാനത്ത് നികുതി ചുമത്തലുകൾ കൂടുകയും, ഇരട്ട നികുതി ഭാരം തുടരുകയും ചെയ്യുന്നതായി ആരോപിച്ചു. സിനിമാ […]
Read more

സ്ത്രീധനപീഡന പരാതി; വൃക്ക ധാനം ചെയ്യാൻ നിർബന്ധിച്ച് ഭർത്താവ്

ലഖ്നൗ: കാൺപുരിൽ സ്ത്രീധനപീഡനത്തിന്റെ പേരിൽ വൃക്ക ദാനം ചെയ്യാൻ നിർബന്ധിതയായതായി ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ യുവതിയുടെ പരാതി. 30 ലക്ഷം രൂപ നൽകുകയോ അല്ലെങ്കിൽ വൃക്ക ദാനം ചെയ്യുകയോ വേണമെന്ന ഭീഷണിയിൽ പീഡനം നേരിട്ടതായി യുവതി ആരോപിച്ചു. 2023 ജൂൺ 22-നാണ് ലഖ്‌നൗ സ്വദേശിയായ നിഷാന്ത് കുമാറുമായി വിവാഹം നടന്നത്. വിവാഹസമയത്ത് സ്വർണ്ണാഭരണങ്ങൾ, 8 ലക്ഷം രൂപ, കൂടാതെ മഹീന്ദ്ര ഥാർ എന്നിവ സ്ത്രീധനമായി നൽകിയതായി യുവതി പറയുന്നു. തുടക്കത്തിൽ പ്രശ്നങ്ങളില്ലായിരുന്നെങ്കിലും പിന്നീട് പീഡനം ആരംഭിച്ചുവെന്നാണ് ആരോപണം. ഭർത്താവ് […]
Read more

ഇറാനിൽ സംഘർഷം രൂക്ഷമാകുന്നു; ഖാർഗ് ദ്വീപിൽ ആക്രമണം

ടെഹ്‌റാൻ: വെടിനിർത്തൽ കൊണ്ടുവരാൻ ഇറാന് നൽകിയ സമയം അവസാനിക്കാനിരിക്കെ തന്ത്രപ്രധാനമായ ഖാർഗ് ദ്വീപിൽ ആക്രമണം. ദ്വീപിലെ വിവിധ കേന്ദ്രങ്ങളിൽ ആക്രമണം നടന്നതായി മെഹർ ന്യൂസ് റിപ്പോർട്ട് ചെയ്തു. വെടിനിർത്തൽ കരാറിലേക്ക് ഇറാൻ എത്തണമെന്നാവശ്യപ്പെട്ട് യുണൈറ്റഡ് സ്റ്റേറ്റ്സ് നൽകിയ സമയപരിധി അവസാനിക്കാനിരിക്കെയാണ് ആക്രമണം ഉണ്ടായത്. ഹോർമുസ് കടലിടുക്ക് തുറക്കണമെന്നും ചൊവ്വാഴ്ചയ്ക്കകം ധാരണയിലെത്തണമെന്നും അമേരിക്ക ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇറാൻ അത് തള്ളിക്കളഞ്ഞിരുന്നു. ഇതിന് പിന്നാലെ ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിലെ ഓയിൽ ടെർമിനലുകൾ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്നാണ് […]
Read more

കോട്ടയത്തെ കന്നി വോട്ടർമാർക്ക് ഇരട്ടി മധുരം

മണർകാട്: കോട്ടയം ജില്ലയിൽ കന്നി വോട്ടർമാർക്ക് മധുര സമ്മാനവുമായി കെപിഎൽ ലോഡ്ജിങ്. വോട്ട് ചെയ്ത ശേഷം എത്തുന്ന യുവ വോട്ടർമാർക്ക് ചൂടുകാലത്ത് തണുപ്പേകാൻ പൈനാപ്പിൾ ജൂസ് നൽകും. ഏപ്രിൽ 9-ന് നടക്കുന്ന വോട്ടെടുപ്പ് ദിനത്തിൽ, വിരലിലെ മഷി അടയാളവുമായി ഉച്ചയ്ക്ക് 12-ന് മുൻപ് എത്തുന്ന 22 വയസ്സിൽ താഴെയുള്ള കന്നി വോട്ടർമാർക്കാണ് ഈ സൗകര്യം ലഭിക്കുക. യുവാക്കളെ ജനാധിപത്യ പ്രക്രിയയിലേക്ക് കൂടുതൽ ആകർഷിക്കാനാണ് ഈ സംരംഭമെന്ന് ലോഡ്ജിങ് പ്രോപ്പറേറ്റർ ജാക്‌സൺ മാത്യു അറിയിച്ചത്. സംസ്ഥാനത്ത് ഇത്തവണ ഏകദേശം […]
Read more

‘ഭൂത് ബംഗ്ല’യിലെ ഗാനം കോപ്പിയടിയെന്ന് ആരോപണം; പ്രതികരണവുമായി പ്രിയദർശൻ

പ്രിയദർശൻ തന്റെ പുതിയ ഹിന്ദി ചിത്രം ഭൂത് ബംഗ്ലയിലെ ഗാനവുമായി ബന്ധപ്പെട്ട കോപ്പിയടി ആരോപണങ്ങൾ നിഷേധിച്ച് പ്രിയദർശൻ. ‘രാം ജി ആ കെ ഭാലാ കരേഗേ’ എന്ന ഗാനം, സത്യജിത് റേയുടെ 1969ലെ ഗൂപി ഗൈനേ ഭാഗ് ബൈനേയിലെ ‘ഭൂതെർ രാജാ ദിലോ ബോർ’ എന്ന ഗാനത്തിൽ നിന്ന് പകർന്നതാണെന്ന ആരോപണമാണ് ഉയർന്നത്. ഇത്തരം ആവർത്തനങ്ങൾ സിനിമാരംഗത്ത് സാധാരണമാണെന്ന് പ്രിയദർശൻ പ്രതികരിച്ചു. “സത്യജിത് റേയോട് എനിക്ക് വലിയ ബഹുമാനമുണ്ട്. അദ്ദേഹത്തെ പോലുള്ള മാസ്റ്റർമാരിൽ നിന്നാണ് ഞാൻ സിനിമ […]
Read more

അബുദാബിയിൽ അപകടകരമായ ഡ്രൈവിംഗ് നടത്തിയ ഡ്രൈവർമാരെ പൊലീസ് പിടികൂടി

അബുദാബി:അബുദാബിയിൽ അപകടകരമായ ഡ്രൈവിംഗ് നടത്തിയ ഡ്രൈവർമാരെ പൊലീസ് പിടികൂടി. അൽ ഐൻ മേഖലയിലാണ് സുരക്ഷാ പട്രോളിംഗ് സംഘം നടപടി സ്വീകരിച്ചത്. വാഹനങ്ങളിൽ അഭ്യാസപ്രകടനം നടത്തി മറ്റ് യാത്രക്കാരുടെ ജീവന് ഭീഷണിയുണ്ടാക്കിയതിനാണ് പിടികൂടൽ. അബുദാബി പൊലീസ്യുടെ ‘സ്മാർട്ട് റോഡ് സെക്യൂരിറ്റി’ ക്യാമ്പയിന്റെ ഭാഗമായാണ് പരിശോധന ശക്തമാക്കിയത്. നിയമലംഘകരെതിരെ യാതൊരു വിട്ടുവീഴ്ചയും കാണിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. പിടിയിലായ ഡ്രൈവർമാരെ നിയമ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. ഇത്തരം അശ്രദ്ധമായ ഡ്രൈവിംഗാണ് പല റോഡപകടങ്ങൾക്കും പ്രധാന കാരണമെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. ഇത് […]
Read more

എയർ ഇന്ത്യ ടിക്കറ്റ് നിരക്ക് ഉയരും; അധികമായി നൽകേണ്ട തുക അറിയാം

ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് ആഗോള വിമാന ഇന്ധന വിലയിലുണ്ടായ വർദ്ധനവിനെത്തുടർന്ന് എയർ ഇന്ത്യ ഗ്രൂപ്പ് ആഭ്യന്തര, അന്തർദ്ദേശീയ റൂട്ടുകളിൽ ഇന്ധന സർചാർജ്ജ് പരിഷ്‌കരിച്ചു. മാറ്റങ്ങൾ മിക്ക റൂട്ടുകളിലും ബുധനാഴ്ച (ഏപ്രിൽ 8) മുതൽ പ്രാബല്യത്തിൽ വരും. യൂറോപ്പ്, വടക്കേ അമേരിക്ക, ഓസ്ട്രേലിയ എന്നീ റൂട്ടുകളിൽ പരിഷ്‌കരിച്ച സർചാർജ്ജ് ഏപ്രിൽ 10 മുതലാകും പ്രാബല്യത്തിലാകുക. പുതുതായി ബുക്ക് ചെയ്യുന്നവർക്കാണ് അധിക നിരക്ക് നൽകേണ്ടി വരിക. ഇന്ധന വിലയെ ആശ്രയിച്ചാണ് സർചാർജിൽ മാറ്റംവരുത്തുന്നതെന്ന് എയർ ഇന്ത്യ അറിയിച്ചു. ആഭ്യന്തര […]
Read more

അഹമ്മദാബാദിൽ ദാരുണ സംഭവം; റെഡിമെയ്ഡ് ദോശമാവ് ഉപയോഗിച്ചതിന് പിന്നാലെ രണ്ട് കുട്ടികൾ മരിച്ചു, മാതാപിതാക്കൾ ഗുരുതരാവസ്ഥയിൽ

അഹമ്മദാബാദ്: റെഡിമെയ്ഡ് മാവുകൊണ്ട് ദോശയുണ്ടാക്കി. അഹമ്മദാബാദിൽ രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. മാതാപിതാക്കള്‍ ഗുരുതരാവസ്ഥയില്‍. മൂന്ന് മാസം പ്രായമുള്ള റാഹയും നാല് വയസ്സുകാരിയായ മിശ്രിയും ആണ് മരിച്ചത്. മാതാപിതാക്കളായ വിമൽ പ്രജാപതിയും ഭാവന പ്രജാപതിയും ചികിത്സയിൽ തുടരുകയാണ്. വീടിനടുത്തുള്ള കടയിൽ നിന്ന് വാങ്ങിയ ദോശമാവുപയോഗിച്ച് ഏപ്രിൽ 1-ന് വിമൽ ദോശ തയ്യാറാക്കി കഴിച്ചു. തുടർന്ന് അസ്വസ്ഥത അനുഭവപ്പെട്ടെങ്കിലും, അത് ഭക്ഷണവുമായി ബന്ധമുണ്ടെന്ന് തിരിച്ചറിയാനായില്ല. പിന്നാലെ ഭാവനയും അതേ മാവുപയോഗിച്ച് ദോശ തയ്യാറാക്കി കുട്ടികൾക്കും നൽകി. ഇതിന് ശേഷം കുട്ടികൾക്കും […]
Read more

Recent News

Advertisement
WhiteswanTV Footer