Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: GREESHMA JOSHI

സ്വര്‍ണപ്പാളിയില്‍ സഭ പ്രക്ഷുബ്ധം :ദേവസ്വം മന്ത്രി രാജിവയ്ക്കണം, തീരുമാനം ഇന്നുണ്ടാകണം

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണപ്പാളിയില്‍ തിരിമറി നടന്ന സംഭവത്തില്‍ മന്ത്രി വി.എന്‍.വാസവന്റെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതിപക്ഷ ബഹളം. ശബരിമലയിലെ സ്വര്‍ണമോഷണം ചോദ്യോത്തര വേളയില്‍ പ്രതിപക്ഷം ഉന്നയിച്ചു. ബാനറുകളുമായി പ്രതിപക്ഷ അംഗങ്ങള്‍ സഭയുടെ നടുത്തളത്തില്‍ ഇറങ്ങിയാണ് പ്രതിഷേധിക്കുന്നത്. ശബരിമലയിലെ സ്വര്‍ണം മൂടിയ ദ്വാരപാലക ശില്‍പം ഉയര്‍ന്ന വിലയ്ക്കു വില്‍പന നടത്തി എന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. ലക്ഷക്കണക്കിന് വിശ്വാസികളെ ദേവസ്വം ബോര്‍ഡ് വഞ്ചിച്ചു. ദേവസ്വം മന്ത്രി രാജിവച്ച്, ദേവസ്വം ബോര്‍ഡിനെ […]
Read more

സ്വര്‍ണ്ണപ്പാളി വിവാദം: വിശദമായ പരിശോധനയ്ക്ക് ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ വിശദമായ ചര്‍ച്ചയ്ക്ക് ഒരുങ്ങി ദേവസ്വം ബോര്‍ഡ്. ദ്വാരപാലക ശില്‍പങ്ങളുടെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട മുഴുവന്‍ ഫയലുകളും ബോര്‍ഡ് പരിശോധിക്കും. ഇന്നും നാളെയുമായി ചേരുന്ന യോഗത്തിന്റെ അജണ്ടയില്‍ വിഷയം ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുറ്റക്കാരായി കണ്ടെത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് തീരുമാനം. അതേസമയം സ്വര്‍ണപ്പാളി വിവാദത്തില്‍ ഹൈക്കോടതി നിയോഗിച്ച പ്രത്യേക സംഘം അന്വേഷണത്തിലേക്ക് കടക്കും. എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തില്‍ എസ്‌ഐടി യോഗം ഈ ആഴ്ച നടക്കും. അന്വേഷ സംഘത്തിലെ മറ്റ് ഉദ്യോഗസ്ഥര്‍ക്ക് തിരുവനന്തപുരത്ത് എത്താന്‍ നിര്‍ദേശം. സ്വര്‍ണപ്പാളിയുമായി […]
Read more

പാലക്കാട് വിദ്യാര്‍ത്ഥിയുടെ കൈമുറിച്ചു മാറ്റിയ സംഭവം: കുട്ടിക്ക് ഇന്ന് വീണ്ടും ശസ്ത്രക്രിയ

പാലക്കാട്: ശസ്ത്രക്രിയക്കിടെ വലത് കൈ മുറിച്ചു മാറ്റേണ്ടി വന്ന വിദ്യാര്‍ത്ഥിക്ക്് ഇന്ന് വീണ്ടും ശസ്ത്രക്രിയ. മുറിച്ചുമാറ്റിയ കൈയിലെ പഴുപ്പ് നീക്കം ചെയ്യാനാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ നടക്കുന്നത്.സംഭവത്തില്‍ കാരണക്കാരായ ഡോക്ടേഴ്‌സിനെ സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ കുടുംബം തൃപ്തരല്ല. നിയമ നടപടിയിലേക്ക് കടക്കാനാണ് കുടുംബത്തിന്റെ തീരുമാനം. ഒന്‍പത് വയസുകാരിയുടെ കൈ മുറിച്ചു മാറ്റിയ സംഭവത്തില്‍ രണ്ട് ഡോക്ടര്‍മാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഡോ മുസ്തഫ, ഡോ സര്‍ഫറാസ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്. ഡിഎംഒ നല്‍കിയ റിപ്പോര്‍ട്ട് […]
Read more

സിലമ്പരസന്‍ ടി. ആര്‍- വെട്രിമാരന്‍- കലൈപ്പുലി എസ് താണു ചിത്രം ‘അരസന്‍’

തമിഴ് താരം സിലമ്പരസനെ നായകനാക്കി വെട്രിമാരന്‍ ഒരുക്കുന്ന ചിത്രം ‘അരസന്‍. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപ്പുലി എസ് താണു ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സമൂഹ മാധ്യമങ്ങളില്‍ ആരാധകരെ ആവേശം കൊള്ളിക്കുന്ന ഒരു എക്‌സ്‌ക്ലൂസീവ് പോസ്റ്റര്‍ പുറത്ത് വിട്ടു കൊണ്ടാണ് ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചത്. ‘അസുരന്‍’ എന്ന ചിത്രത്തിന് ശേഷം വെട്രിമാരന്‍ – കലൈപ്പുലി എസ് താണു ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ദേശീയ പുരസ്‌കാര ജേതാവായ വെട്രിമാരന്‍ ആദ്യമായാണ് സിലമ്പരസന്‍ എന്ന സിമ്പുവുമായി ഒരു ചിത്രത്തിനായി ഒന്നിക്കുന്നത്. […]
Read more

മന്ത്രി ഗണേഷ് കുമാര്‍ വഴിയില്‍ തടഞ്ഞുനിര്‍ത്തി ശകാരിച്ച KSRTC ബസ് ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം

കോട്ടയം: മന്ത്രി കെ ബി ഗണേഷ് കുമാര്‍ വഴിയില്‍ തടഞ്ഞുനിര്‍ത്തി ശകാരിച്ച KSRTC ബസ് ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം. സര്‍വീസിനിടെ ഇന്ന് ബസ്സിനുള്ളില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഡ്രൈവര്‍ ജയ്‌മോന്‍ ജോസഫ് കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. സ്ഥലം മാറ്റിയ നടപടി റദ്ദ് ചെയ്തിട്ടില്ലെന്ന് വിവരമറിഞ്ഞ ഉടനെയാണ് ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായതെന്ന് സഹപ്രവര്‍ത്തകര്‍ അറിയിച്ചു. ഇന്നലെയാണ് പൊന്‍കുന്നം ഡിപ്പോയിലെ ഡ്രൈവര്‍ ജയ്‌മോന്‍ ജോസഫ്, സൂപ്പര്‍വൈസറുടെ ചുമതലയുണ്ടായിരുന്ന ഡ്രൈവറായ സജീവ് എന്നിവരെ തൃശ്ശൂരിലേക്ക് സ്ഥലംമാറ്റി ഉത്തരവിറക്കിയത്. ഇവരെ ഗതാഗത വകുപ്പ് മന്ത്രി […]
Read more

ന്യൂസിലന്‍ഡില്‍ മഞ്ഞുവീഴ്ച മുന്നറിയിപ്പ്; ഓക്ക്ലന്‍ഡ് ഹാര്‍ബര്‍ പാലത്തില്‍ ജാഗ്രതാ നിര്‍ദ്ദേശം

വെല്ലിങ്ടണ്‍ : ന്യൂസിലന്‍ഡില്‍ ശക്തമായ കാറ്റിനും മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. വെല്ലിങ്ടണിലും കാന്റര്‍ബറി ഹൈ കണ്‍ട്രിയിലും മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയില്‍ വരെ കാറ്റ് വീശിയേക്കാം. സൗത്ത് ഐലന്‍ഡിലെ പ്രധാന റോഡുകളില്‍ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നതിനാല്‍ യാത്രാ തടസ്സങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാളെ ഓക്ക്ലന്‍ഡില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. പുലര്‍ച്ചെ 3 മണിക്കും 9 മണിക്കും ഇടയില്‍ കാറ്റിന്റെ ശക്തി ഓക്ക്ലന്‍ഡ് ഹാര്‍ബര്‍ പാലത്തിന് ഭീഷണിയായേക്കുമെന്നും ന്യൂസിലന്‍ഡ് ട്രാന്‍സ്പോര്‍ട്ട് ഏജന്‍സി മുന്നറിയിപ്പ് നല്‍കി. […]
Read more

റഷ്യൻ ഡ്രോൺ ആക്രമണം: യുക്രെയ്‌നിൽ അഞ്ച് പേർ കൊല്ലപ്പെട്ടു

കീവ് : റഷ്യൻ ഡ്രോൺ ആക്രമണത്തിൽ യുക്രെയ്‌നിൽ അഞ്ച് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നിരവധി പേർക്ക് പരുക്കേറ്റു. ഞായറാഴ്ച അർധരാത്രിയോടെയാണ് ആക്രമണം നടന്നത്. പോളണ്ട് അതിർത്തിയോട് ചേർന്ന ലിവിവ് മേഖലയിലാണ് ഏറ്റവുമധികം നാശനഷ്ടങ്ങൾ ഉണ്ടായത്. ഇവിടെ തകർന്ന ഒരു കെട്ടിടത്തിൽ താമസിച്ചിരുന്ന ഒരു കുടുംബത്തിലെ നാലുപേരാണ് മരിച്ചതെന്ന് പ്രദേശവാസികൾ അറിയിച്ചു. അടുത്ത കാലത്ത് ലിവിവിലുണ്ടായതിൽ വെച്ച് ഏറ്റവും വലിയ ആക്രമണമാണിതെന്ന് ഗവർണർ മാക്സിം കോസിറ്റിസ്കി അഭിപ്രായപ്പെട്ടു. ഏകദേശം 140 ഡ്രോണുകളും 23 മിസൈലുകളും ഇതിനായി ഉപയോഗിച്ചു. ആക്രമണത്തിൽ […]
Read more

ഫ്രഞ്ച് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെ കോർന്യു രാജിവച്ചു; രാജി സ്വീകരിച്ച് പ്രസിഡന്റ്

പാരിസ്: സ്ഥാനമേറ്റ് 26ാം ദിവസം അപ്രതീക്ഷിത രാജി പ്രഖ്യാപിച്ച് ഫ്രഞ്ച് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർന്യു. പുതിയ മന്ത്രിസഭയിലെ അംഗങ്ങളെ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിലാണ് ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോയ്ക്ക് ഇദ്ദേഹം രാജിക്കത്ത് നൽകിയത്. കഴിഞ്ഞ മന്ത്രിസഭയിലെ ഒട്ടു മിക്ക അംഗങ്ങളെയും നിലനിർത്തിയ കോർന്യുവിന്റെ നടപടിക്കെതിരെ ഭരണകക്ഷിക്ക് ഉള്ളിൽ നിന്ന് തന്നെ പ്രതിഷേധം ഉയർന്നിരുന്നു. ദേശീയ അസംബ്ലിയിലെ പല പാർട്ടികളും മന്ത്രിസഭയ്ക്ക് എതിരെ വോട്ട് ചെയ്യുമെന്ന് ഭീഷണി മുഴക്കിയിരുന്നു. രണ്ട് വർഷത്തിനിടെ ഫ്രാൻസിൽ അധികാരമേറ്റ അഞ്ചാമത്തെ പ്രധാനമന്ത്രിയായിരുന്നു ഇദ്ദേഹം. മന്ത്രിസഭാ […]
Read more

സോനം വാങ്ചുക്കിന്റെ മോചനം ഉടനില്ല; കസ്റ്റഡി ഭാര്യയെ അറിയിക്കാത്തതില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് സുപ്രീം കോടതി

ഡല്‍ഹി: ലഡാക്ക് സംഘര്‍ഷവുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുക്കിന്റെ മോചനം ആവശ്യപ്പെട്ട് ഭാര്യ ഗീതാഞ്ജലി ജെ അങ്‌മോ നല്‍കിയ ഹെബിയസ് കോര്‍പ്സ് ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു. കേന്ദ്ര സര്‍ക്കാര്‍, ലഡാക്ക് ഭരണകൂടം, രാജസ്ഥാന്‍ സര്‍ക്കാര്‍ എന്നിവര്‍ക്കാണ് കോടതി നോട്ടീസ് അയച്ചത്. ജസ്റ്റിസുമാരായ അരവിന്ദ് കുമാര്‍, എന്‍വി അഞ്ചാരിയ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് തീരുമാനം. ഈ മാസം 14 ന് ഹര്‍ജി വീണ്ടും പരിഗണിക്കും. വാങ് ചുക്കിനെ കസ്റ്റഡിയിലെടുത്ത വിവരം ഭാര്യയെ അയക്കാതിരുന്നത് […]
Read more

യുവ അഭിഭാഷക ആത്മഹത്യചെയ്ത സംഭവം: സുഹൃത്തിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി

കാസര്‍കോട്: കുമ്പളയില്‍ യുവ അഭിഭാഷകയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അഭിഭാഷകനും യുവതിയുടെ സുഹൃത്തുമായ തിരുവല്ല സ്വദേശി അനില്‍കുമാര്‍ അറസ്റ്റില്‍. ഇയാള്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി. ഇന്നലെ വൈകിട്ട് തിരുവനന്തപുരത്ത് വച്ചാണ് അനില്‍ കുമാര്‍ പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഓഫീസ് മുറിയില്‍ യുവ അഭിഭാഷകയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. രഞ്ജിതയും അറസ്റ്റിലായ അഭിഭാഷകനും വര്‍ഷങ്ങളായി സുഹൃത്തുക്കളാണ്. ഡിവൈഎഫ്‌ഐ കുമ്പള മേഖല പ്രസിഡന്റായിരുന്നു അഡ്വക്കേറ്റ് രഞ്ജിത. ഇവര്‍ ഇരുവരും തമ്മിലുള്ള മൊബൈല്‍ ചാറ്റുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix