Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: GREESHMA JOSHI

ഡാര്‍ജിലിങ് പ്രളയം ; മരണം 23 ആയി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഡാര്‍ജിലിങ്ങില്‍ കനത്ത മഴയിലും വ്യാപകമായ മണ്ണിടിച്ചിലിലും മരണം 23 ആയി. മരിച്ചതില്‍ 7 പേര്‍ കുട്ടികളാണ്.ദുരന്തത്തില്‍ നിരവധി വീടുകള്‍ ഒലിച്ചുപോയി, റോഡുകള്‍ തകര്‍ന്നു, ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു, വ്യാപകമായ നാശനഷ്ടങ്ങള്‍ക്കിടയില്‍ നൂറുകണക്കിന് വിനോദസഞ്ചാരികള്‍ ഒറ്റപ്പെടുകയും ചെയ്തു. ദേശീയ ദുരന്ത നിവാരണ സേനയും (NDRF) പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗ്, ജല്‍പായ്ഗുരി ജില്ലാ ഭരണകൂടങ്ങളും ശേഖരിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരം, സര്‍സാലി, ജസ്ബിര്‍ഗാവ്, മിരിക് ബസ്തി, ധര്‍ ഗാവ് (മെച്ചി), മിരിക് തടാക പ്രദേശം, ജല്‍പായ്ഗുരി ജില്ലയിലെ നാഗരകത […]
Read more

കേരളത്തിലെ രാഷ്ട്രീയ സംഭവ വികാസങ്ങൾ കോർത്തിണക്കി ഒരുങ്ങുന്ന “ദി കോമ്രേഡ്” ടൈറ്റിൽ പോസ്റ്റർ മന്ത്രി മുഹമ്മദ് റിയാസ് റിലീസ് ചെയ്തു

കേരള രാഷ്ട്രീയത്തിലെ കഴിഞ്ഞ 80 വർഷ കാലയളവിലെ സംഭവ വികാസങ്ങൾ പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രം “ദി കോമ്രേഡ്” ന്റെ ടൈറ്റിൽ പോസ്റ്റർ കോഴിക്കോട് വച്ചു ബഹുമാനപ്പെട്ട പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ പി.എ. മുഹമ്മദ് റിയാസ് റിലീസ് ചെയ്തു. മലയാള സിനിമയിൽ ഇതുവരെ കാണാത്ത തരത്തിൽ വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ദി കോമ്രേഡിൽ മലയാളത്തിലെ പ്രമുഖ താര നിര തന്നെ അണിനിരക്കുന്നുണ്ട്. വെള്ളം, സുമതി വളവ് തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ച മുരളി കുന്നുംപുറത്ത് വാട്ടർമാൻ ഫിലിംസിന്റെ ബാനറിൽ […]
Read more

ഷറഫുദ്ദീന്‍,അനുപമ പരമേശ്വരന്‍ ചിത്രം പെറ്റ് ഡിറ്റക്ടീവ് ഒക്ടോബര്‍ 16-ന്

ഷറഫുദ്ദീന്‍,അനുപമ പരമേശ്വരന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിപ്രനീഷ് വിജയന്‍ സംവിധാനം ചെയ്യുന്ന പക്കാ ഫണ്‍ ഫാമിലി കോമഡി എന്റര്‍ടെയ്‌നര്‍ ചിത്രമായ ”പെറ്റ് ഡിറ്റക്ടീവ് ‘ ഒക്ടോബര്‍ 16-ന് ഡ്രീം ബിഗ് ഫിലിംസ് പ്രദര്‍ശനത്തിനെത്തിക്കുന്നു. ഗോകുലം ഗോപാലന്‍ സാരഥിയായ ശ്രീ ഗോകുലം മൂവീസിന്റെ പങ്കാളിത്തത്തോടെ ഷറഫുദീന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നടന്‍ ഷറഫുദീന്‍ നിര്‍മ്മിക്കുന്ന ”പെറ്റ് ഡിറ്റക്ടീവ്” എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആനന്ദ് സി ചന്ദ്രന്‍ നിര്‍വഹിക്കുന്നു.സംവിധായകന്‍ പ്രനീഷ് വിജയന്‍,ജയ് വിഷ്ണു എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. അദ്രി ജോ,ശബരീഷ് വര്‍മ്മ […]
Read more

ഇന്ന് നിയമസഭാസമ്മേളനം ; സ്വര്‍ണ്ണപ്പാളിവിവാദം സര്‍ക്കാറിനെതിരെ ഉന്നയിക്കാന്‍ പ്രതിപക്ഷം

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണ്ണപ്പാളിവിവാദം ഇന്ന് നിയമസഭയില്‍ സര്‍ക്കാറിനെതിരെ ഉന്നയിക്കാന്‍ പ്രതിപക്ഷം. സ്വര്‍ണ്ണം കാണാതായതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് സര്‍ക്കാറിനും ദേവസ്വം ബോര്‍ഡിനും ഒഴിഞ്ഞുമാറാനാകില്ലെന്ന നിലപാടിലുറച്ചാണ് പ്രതിപക്ഷം ഇന്ന് നിയമസഭയിലെത്തുക. സ്വര്‍ണ്ണം കാണാതായതില്‍ സിബിഐ അന്വേഷണമാണ് യുഡിഎഫ് ആവശ്യം. നേരത്തെ പ്രശ്‌നം അടിയന്തിര പ്രമേയ നോട്ടീസായി വന്നപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലായതിനാല്‍ ചര്‍ച്ച അനുവദിച്ചിരുന്നില്ല, സ്വര്‍ണപ്പാളി വിവാദത്തില്‍ പ്രതിപക്ഷ എം.എല്‍.എമാരായ എം.വിന്‍സന്റ് ടി.ജെ.വിനോദ്, ടി.സിദ്ദിഖ്, ഉമാ തോമസ് എന്നിവരാണ് ചോദ്യം നല്‍കിയിരിക്കുന്നത്. ആഗോള അയ്യപ്പ സംഗമത്തിന്റെ ചെലവ് സംബന്ധിച്ച ചോദ്യം ഇടത് […]
Read more

കുമ്പള സ്‌കൂളിലെ പലസ്തീന്‍ ഐക്യദാര്‍ഢ്യ മൈം; നാളെ വീണ്ടും അവതരിപ്പിക്കും

കാസര്‍കോട്: കുമ്പള ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കലോത്സവത്തിനിടെ കുട്ടികള്‍ അവതരിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ മൈം ഷോ വീണ്ടും അവതരിപ്പിക്കും. അധ്യാപകന്‍ കര്‍ട്ടന്‍ ഇട്ടതിനെ തുടര്‍ന്ന് മുടങ്ങിയ മൈം നാളെ വീണ്ടും അവതരിപ്പിക്കാനാണ് തീരുമാനം. ഉച്ചക്ക് 12 നാണ് മൈം അവതരിപ്പിക്കുക. ആരോപണ വിധേയരായ രണ്ട് അധ്യാപകരേയും മാറ്റി നിര്‍ത്തിയായിരിക്കും അവതരണം. അതേസമയം, നിര്‍ത്തിവച്ച കലോത്സവം രാവിലെ മുതല്‍ തുടങ്ങാനും തീരുമാനമായിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും അടിയന്തരമായി അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വി ശിവന്‍ കുട്ടി […]
Read more

ഉത്തരാഖണ്ഡില്‍ കാണാതായ മാധ്യമപ്രവര്‍ത്തകന്‍ മരിച്ച നിലയില്‍

ഡല്‍ഹി: ഉത്തരാഖണ്ഡില്‍ മാധ്യമപ്രവര്‍ത്തകനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഡല്‍ഹി ഉത്തരാഖണ്ഡ് ലൈവ് എന്ന യൂട്യൂബ് ചാനല്‍ വഴി വാര്‍ത്തകള്‍ പുറത്തെത്തിച്ചിരുന്ന മാധ്യമപ്രവര്‍ത്തകന്‍ രാജീവ് പ്രതാപാണ് മരിച്ചത്. ഉത്തരകാശി ജില്ലാ ആശുപത്രിയുമായി ബന്ധപ്പെട്ട് രാജീവ് പുറത്തുകൊണ്ടുവന്ന വാര്‍ത്തകളെ തുടര്‍ന്ന് ഇദ്ദേഹത്തിന് വധഭീഷണി ഉണ്ടായിരുന്നുവെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും കുടുംബം പറയുന്നു. മദ്യപിച്ച് വാഹനമോടിച്ചുണ്ടായ അപകടമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ പൊലീസ് നിഗമനം. സെപ്തംബര്‍ 18 നാണ് രാജീവ് പ്രതാപിനെ കാണാതായത്. തൊട്ടടുത്ത ദിവസം രാജീവിനെ കാണാനില്ലെന്ന് കാട്ടി കുടുംബം പൊലീസില്‍ […]
Read more

ലക്‌നൗവില്‍ ഗര്‍ഭിണിക്ക് മതത്തിന്റെ പേരില്‍ ചികിത്സ നിഷേധിച്ചെന്ന് ആരോപണം

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ജോന്‍പൂരില്‍ മതത്തിന്റെ പേരില്‍ യുവതിക്ക് ചികിത്സ നിഷേധിച്ചെന്ന് ആരോപണം. ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ പ്രസവം നടത്താന്‍ വിസമ്മതിച്ചുവെന്നാണ് യുവതിയുടെയും ഭര്‍ത്താവിന്റെയും ആരോപണം. ഷമ പര്‍വീന്‍ എന്ന സ്ത്രീയാണ് ആരോപണവുമായി രംഗത്തെത്തിയത്. ഒക്ടോബര്‍ രണ്ടിനാണ് സംഭവം നടന്നതെന്നും പറയുന്നു. മുസ്ലീം രോഗികളെ ചികിത്സിക്കില്ലെന്ന് ഡോക്ടര്‍ പറഞ്ഞതായി ഇവര്‍ പറയുന്നത്.യുവതി സംഭവം വിവരിക്കുന്ന വീഡിയോ പുറത്തുവന്നതോടെയാണ് പ്രാദേശിക മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തു കൊണ്ടുവന്നത്. ആശുപത്രിയില്‍ ഉണ്ടായിരുന്ന രണ്ട് മുസ്ലീം സ്ത്രീകളെ ചികിത്സിക്കാന്‍ ഡോക്ടര്‍ വിസമ്മതിച്ചുവെന്ന് ഇവരുടെ ഭര്‍ത്താവും […]
Read more

സൂപ്പർ സ്റ്റാർ കരൺ ചന്ദ് ആയി ബിബിൻ പെരുമ്പിള്ളി; “ആശാൻ” ക്യാരക്ടർ പോസ്റ്റർ പുറത്ത്

ജോൺ പോൾ ജോർജ് സംവിധാനം ചെയ്ത “ആശാൻ” എന്ന ചിത്രത്തിൻ്റെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്ത്. സൂപ്പർ സ്റ്റാർ കരൺ ചന്ദ് എന്ന കഥാപാത്രമായി അഭിനയിക്കുന്ന നടൻ ബിബിൻ പെരുമ്പിള്ളിയുടെ പോസ്റ്റർ ആണ് പുറത്ത് വന്നിരിക്കുന്നത്. ഗപ്പി സിനിമാസ് അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ജോൺ പോൾ ജോർജ്, അന്നം ജോൺ പോൾ, സൂരജ് ഫിലിപ്പ് ജേക്കബ് എന്നിവർ ചേർന്നാണ്. ഇന്ദ്രൻസ് പ്രധാന വേഷം ചെയ്യുന്ന ചിത്രം വൈകാതെ പ്രേക്ഷകരുടെ മുന്നിലെത്തും. ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ‘ലോക’യിൽ ശ്രദ്ധേയമായ വേഷത്തിൽ […]
Read more

രശ്മിക മന്ദാന- ദീക്ഷിത് ഷെട്ടി ചിത്രം “ദി ഗേൾഫ്രണ്ട്”; ആഗോള റിലീസ് നവംബർ 7 ന്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങളിലെത്തുന്ന ” ദി ഗേൾഫ്രണ്ട്” എന്ന ചിത്രത്തിൻ്റെ റിലീസ് തീയതി പുറത്ത്. 2025, നവംബർ 7 നാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. ഗീത ആർട്‌സും ധീരജ് മൊഗിലിനേനി എന്റർടൈൻമെന്റും സംയുക്തമായി നിർമ്മിക്കുന്ന ഈ ചിത്രം പ്രശസ്ത നിർമ്മാതാവ് അല്ലു അരവിന്ദ് ആണ് അവതരിപ്പിക്കുന്നത്. രാഹുൽ രവീന്ദ്രൻ സംവിധാനം ചെയ്ത ചിത്രം മനോഹരമായ ഒരു പ്രണയകഥയാണ് പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്. ധീരജ് മൊഗിലിനേനിയും വിദ്യ കൊപ്പിനീടിയും ചേർന്നാണ് ചിത്രത്തിൻ്റെ നിർമ്മാണം. നേരത്തെ […]
Read more

ന്യൂമാഹിയില്‍ മോഷണശ്രമത്തിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

കണ്ണൂര്‍: ന്യൂമാഹി പെരിങ്ങാടിയില്‍ മോഷണശ്രമത്തിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. ഇയാളുടെ ഒപ്പം ഉണ്ടായിരുന്ന കണ്ണൂര്‍ സ്വദേശി ബഷീര്‍ പിടിയിലായി. ശനിയാഴ്ച വൈകീട്ട് പെരിങ്ങാടി മമ്മി മുക്കില്‍ വച്ചാണ് സംഭവം. ന്യൂ മാഹി സ്വദേശി മുസ്തഫയെ തടഞ്ഞു നിര്‍ത്തി പണവും മൊബൈല്‍ ഫോണും കവര്‍ന്ന രണ്ടംഗ സംഘം രക്ഷപ്പെടുന്നതിനിടെയാണ് അപകടം ഉണ്ടായത്. ബഷീറിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ശനിയാഴ്ച വൈകീട്ടാണ് സംഭവം. മോഷണ വിവരം മുസ്തഫ അറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ്് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix