Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: GREESHMA JOSHI

ആഗോള കളക്ഷനില്‍ അത്ഭുതം സൃഷ്ടിച്ച് കാന്താര

രാജ്യമൊട്ടാകെ ശ്രദ്ധ നേടിയ കന്നഡ ചിത്രമാണ് കാന്താര. കാന്താരയുടെ പ്രീക്വലായി രണ്ടാം ഭാഗവുമെത്തി. വന്‍ പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. വെറും രണ്ട് ദിവസത്തില്‍ 100 കോടി മറികടന്നിരിക്കുകയാണ് കാന്താര: ചാപ്റ്റര്‍ വണ്‍ എന്നാണ് പുതിയ റിപ്പോര്‍ട്ട്. കന്നഡയില്‍- 1,317 ഹിന്ദി- 3703, തെലുങ്ക്- 43, തമിഴ്- 247, മലയാളം- 885 എന്നിങ്ങനെ 6,195 പ്രദര്‍ശനങ്ങളാണ് റിലീസിന് ഷെഡ്യൂള്‍ ചെയ്തിരുന്നത്. ചിത്രത്തിന്റെ രണ്ടാം പതിപ്പ് ഒക്ടോബര്‍ 2ന് ആണ് വേള്‍ഡ് വൈഡ് ആയി ആരാധകര്‍ക്ക് മുന്നില്‍ എത്തിയത്. ആദ്യ […]
Read more

പാകിസ്ഥാന്റെ സൈനിക നീക്കങ്ങളില്‍ തിരിച്ചടിക്കാന്‍ ഇന്ത്യ

അതിര്‍ത്തിയില്‍ വീണ്ടും പ്രകോപനത്തിന്റെ വിഷവിത്തുകള്‍ പാകി പാകിസ്ഥാന്‍ നടത്തുന്ന ഒളിയുദ്ധത്തിന് നെഞ്ചുവിരിച്ച് മറുപടി നല്‍കി ഭാരതം. പതിറ്റാണ്ടുകളായി തര്‍ക്കം നിലനില്‍ക്കുന്ന ഗുജറാത്തിലെ സിര്‍ ക്രീക്ക് മേഖലയില്‍ പാകിസ്ഥാന്‍ നടത്തുന്ന നിഗൂഢ സൈനിക നീക്കങ്ങള്‍ക്ക്, അവരുടെ ഉറക്കം കെടുത്തുന്ന മറുപടിയാണ് ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് നല്‍കിയിരിക്കുന്നത്. ‘സിര്‍ ക്രീക്കില്‍ എന്തെങ്കിലും സാഹസത്തിന് മുതിര്‍ന്നാല്‍, അതിന്റെ ഭൂമിശാസ്ത്രവും ചരിത്രവും മാറ്റിവരയ്ക്കുന്ന തിരിച്ചടിയാകും ഇന്ത്യ നല്‍കുക. കറാച്ചിയിലേക്കുള്ള ഒരു വഴി സിര്‍ ക്രീക്കിലൂടെയും പോകുന്നുണ്ടെന്ന് പാകിസ്ഥാന്‍ ഓര്‍ക്കുന്നത് നന്ന്,’ […]
Read more

വിദ്യാര്‍ത്ഥിയുടെ കൈ മുറിച്ചു മാറ്റിയ സംഭവം ; വീഴ്ച ഉണ്ടെങ്കില്‍ കര്‍ശന നടപടി എടുക്കും ആരോഗ്യ മന്ത്രി

തിരുവനന്തപുരം: പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവ് കാരണം ഒന്‍പതു വയസുകാരിയുടെ വലതു കൈ മുറിച്ചു മാറ്റേണ്ടി വന്ന സംഭവത്തില്‍ വീഴ്ച ഉണ്ടെങ്കില്‍ കര്‍ശന നടപടി എടുക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാന ആരോഗ്യ ഡയറക്ടര്‍ നേരിട്ട് പരിശോധന നടത്തി അടിയന്തിര റിപ്പോര്‍ട്ട് നല്‍കണമെന്ന് മന്ത്രി നിര്‍ദേശം നല്‍കി. ഒന്‍പതു വയസ്സുകാരി പാലക്കാട് പല്ലശ്ശന സ്വദേശി വിനോദിനിയുടെ വലതു കൈയാണ് മുറിച്ചുമാറ്റേണ്ടി വന്നത്. സെപ്തംബര്‍ 24നാണ് സഹോദരനൊപ്പം കളിക്കുന്നതിനിടെ പെണ്‍കുട്ടിക്ക് വീണു പരിക്കേറ്റത്. തുടര്‍ന്ന് ചിറ്റൂര്‍ […]
Read more

ആലുവയില്‍ 3 വയസുകാരിയെ പുഴയില്‍ എറിഞ്ഞു കൊന്ന സംഭവം; കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: ആലുവയില്‍ മൂന്ന് വയസുകാരിയെ മൂഴിക്കുളം പാലത്തിനു മുകളില്‍ നിന്ന് പുഴയിലേക്ക് എറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കുട്ടിയുടെ അമ്മ മാത്രമാണ് കേസിലെ പ്രതി. കുട്ടിയെ പീഡിപ്പിച്ച ചെറിയച്ഛനെതിരെയും കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. കേസ് അന്വേഷിച്ച ചെങ്ങമനാട് പൊലീസ് ആലുവ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ 101 സാക്ഷികളാണ് ഉള്ളത്. പുത്തന്‍കുരിശ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത് മൂവാറ്റുപുഴ പോക്‌സോ കോടതിയിലാണ്. 2024 മെയ് 19 നാണ് മൂഴിക്കുളം പാലത്തിനു മുകളില്‍ നിന്ന് കുട്ടിയെ അമ്മ […]
Read more

കിഡ്‌നി തകരാറുമൂലം 11 കുട്ടികള്‍ മരിച്ച സംഭവം: കഫ് സിറപ്പല്ല മരണത്തിന് കാരണമെന്ന് വാദം

ഡല്‍ഹി: കിഡ്‌നി തകരാറുമൂലം മധ്യപ്രദേശിലും രാജസ്ഥാനിലും 11 കുട്ടികള്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി സംസ്ഥാന ആരോഗ്യവകുപ്പുകള്‍. കുട്ടികളുടെ മരണകാരണം ചുമയ്ക്ക് നല്‍കിയ കഫ് സിറപ്പ് ആണെന്ന ആരോപണത്തിലാണ് പരിശോധന നടക്കുന്നത്. കഫ് സിറപ്പുകളുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. എന്നാല്‍ രാജസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായി നല്‍കുന്ന കഫ് സിറപ്പ് അല്ല കുട്ടികളുടെ മരണത്തിനിടയാക്കിയത് എന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമല്ല കുട്ടികള്‍ക്ക് കഫ് സിറപ്പ് നല്‍കിയതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. അതേസമയം നാഷണല്‍ സെന്‍ട്രല്‍ ഫോര്‍ ഡിസീസ് […]
Read more

‘ഫെമിനിച്ചി ഫാത്തിമ’ ഒക്ടോബര്‍ 10 ന് റിലീസ്; ചിത്രം തീയേറ്ററുകളിലെത്തിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ്

ഫാസില്‍ മുഹമ്മദ് രചനയും സംവിധാനവും നിര്‍വഹിച്ച ‘ഫെമിനിച്ചി ഫാത്തിമ’ ഒക്ടോബര്‍ 10 ന് തിയേറ്ററുകളില്‍ എത്തും. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്. എഎഫ്ഡി സിനിമാസുമായി സഹകരിച്ച് സുധീഷ് സ്‌കറിയയും തമര്‍ കെവിയും ചേര്‍ന്ന് നിര്‍മ്മിച്ച ഈ ചിത്രം അവതരിപ്പിക്കുന്നത് തമര്‍. ഇതിനോടകം തന്നെ പ്രശസ്ത ചലച്ചിത്രമേളകളില്‍ വലിയ നിരൂപക പ്രശംസയാണ് ചിത്രം നേടിയെടുത്തത്. IFFK FIPRESCI മികച്ച അന്താരാഷ്ട്ര ചിത്രം, NETPAC മികച്ച മലയാള ചിത്രം, സ്‌പെഷ്യല്‍ ജൂറി അന്താരാഷ്ട്ര […]
Read more

ഈസ്റ്റ് കോസ്റ്റ് വിജയന്റെ ‘ഭീഷ്മറു’ടെ ചിത്രീകരണം പൂര്‍ത്തിയായി: പാക്കപ്പ് ആഘോഷമാക്കി ടീം ഭീഷ്മർ

പാലക്കാട്‌ : ധ്യാൻ ശ്രീനിവാസൻ, വിഷ്ണു ഉണ്ണികൃഷ്ണൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ഭീഷ്മർ’-ന്റെ ചിത്രീകരണം പൂർത്തിയായി. പാലക്കാടും പരിസരപ്രദേശങ്ങളിലുമായി തുടര്‍ച്ചയായി 42 ദിവസം നീണ്ടുനിന്ന ചിത്രീകരണത്തിനാണ് ഒക്ടോബർ ഒന്നിന് പാക്ക് അപ്പ് ആയത്. ഇതിനോടനുബന്ധിച്ച് പാലക്കാട് ഹോട്ടൽ ഫോർ എൻ സ്ക്വയർ പാർട്ടി ഹാളിൽ വെച്ച് പാക്ക്-അപ്പ് പാർട്ടിയും സംഘടിപ്പിച്ചു. ചിത്രത്തിലെ താരങ്ങളും അണിയറപ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു. യുവജനങ്ങൾക്കും കുടുംബപ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ഒരു റൊമാന്റിക്-ഫൺ-ഫാമിലി […]
Read more

ജോമോന്‍ ജ്യോതിര്‍ നായകനാവുന്ന ക്യാമ്പസ് ലവ് സ്റ്റോറി; ‘പ്രേംപാറ്റ’ വരുന്നു

ആയിഷ, ഇഡി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ടൈറ്റില്‍ പ്രഖ്യാപിച്ചു. പ്രേംപാറ്റ എന്നാണ് പുതിയ സിനിമയുടെ പേര്. കഥ, തിരക്കഥ, സംഭാഷണം ലിജീഷ് കുമാറിന്റേതാണ്. സ്റ്റുഡിയോ ഔട്ട്‌സൈഡേഴ്‌സിന്റെ ബാനറില്‍ ആമിര്‍ പള്ളിക്കല്‍ തന്നെയാണ് നിര്‍മ്മാണം. സെന്‍ട്രല്‍ പിക്‌ചേഴ്ര്‍സ് ആണ് ചിത്രം തിയറ്ററുകളില്‍ എത്തിക്കുക. കൊച്ചി മാരിയറ്റില്‍ നടന്ന ലോഞ്ചിംഗ് പ്രോഗ്രാം താരനിര കൊണ്ട് സമ്പന്നമായിരുന്നു. സ്റ്റീഫന്‍ ദേവസ്സിയുടെ സംഗീതവിരുന്നോടെ ആരംഭിച്ച ചടങ്ങില്‍ രഞ്ജിനി ഹരിദാസ് ചിത്രത്തിലെ അഭിനേതാക്കളെയും അണിയറ പ്രവര്‍ത്തകരെയും പരിചയപ്പെടുത്തി. […]
Read more

സ്വര്‍ണ്ണപ്പാളി തട്ടിപ്പ്: ഉണ്ണികൃഷ്ണന്‍ പോറ്റി ചെന്നൈയിലും ചടങ്ങ് സംഘടിപ്പിച്ചു,ജയറാം ഉള്‍പ്പെടെ ചടങ്ങില്‍ പങ്കെടുത്തു

തിരുവനന്തപുരം:ശബരിമല സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ ആരോപണ വിധേയനായ ഉണ്ണികൃഷ്ണന്‍ പോറ്റി ചെന്നൈയില്‍ ചടങ്ങ് സംഘിപ്പിച്ചതിന്റെ വിവരങ്ങള്‍ പുറത്ത്. നടന്‍ ജയറാംഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ചടങ്ങിനെത്തിയരുന്നു .2019 ലെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ശബരിമലയിലെ ശ്രീകോവിലിന്റെ വാതില്‍ കട്ടിള എന്നൊക്കെ പറഞ്ഞാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. ഉണ്ണികൃഷ്ണന്‍ പോറ്റി ക്ഷണിച്ചിട്ടാണ് ചടങ്ങിന് എത്തിയതെന്നാണ് ജയറാമിന്റെ പ്രതികരണം.
Read more

ലഡാക്ക് സംഘര്‍ഷം; വാങ് ചുക്കിനെ മോചിപ്പിക്കണം, ഭാര്യ സുപ്രീംകോടതിയില്‍

ഡല്‍ഹി: ലഡാക്ക് സംഘര്‍ഷത്തിന് പിന്നാലെ അറസ്റ്റിലായ സോനം വാങ് ചുക്കിനെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. വാങ് ചുക്കിന്റെ ഭാര്യ ഗീതാഞ്ജലിയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. അതിനിടെ, മജിസ്‌ട്രേറ്റ് തല അന്വേഷണം സംഘടനകള്‍ തള്ളി. ലഡാക്ക് ഭരണകൂടത്തെ വെള്ളപൂശാനുള്ള ശ്രമമാണ് നടക്കുന്നത്. മജിസ്‌ട്രേറ്റ് തല അന്വേഷണം കൊണ്ട് പ്രയോജനമില്ലെന്നും സുപ്രീംകോടതി സിറ്റിംഗ് ജഡ്ജി അധ്യക്ഷനായി ജുഡീഷ്യല്‍ അന്വേഷണം വേണമെന്നുമാണ് സംഘടനകളുടെ വാദം. ലഡാക്ക് സംഘര്‍ഷത്തിന് പിന്നാലെ ദേശസുരക്ഷ നിയമ പ്രകാരമാണ് സോനം വാങ് ചുക്കിനെ അറസ്റ്റ് ചെയ്തത്. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix