Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: GREESHMA JOSHI

വിമാനം ലാന്‍ഡിങ്ങിനിടെ സാങ്കേതിക തകരാര്‍: എയര്‍ ഇന്ത്യ വിമാനം ബര്‍മിങ്ഹാമില്‍ അടിയന്തരമായി ഇറക്കി

ഡല്‍ഹി:സാങ്കേതിക തകരാറിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്. അമൃത്‌സറില്‍ നിന്ന് ബര്‍മിങ്ഹാമിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനമാണ് ബര്‍മിങ്ഹാമില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത്. വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. ബര്‍മിങ്ഹാമില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് വിമാനത്തിന്റെ സാങ്കേതിക തകരാര്‍ പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ലാന്‍ഡിങുള്ള ക്രമീകരണം നടത്തുകയായിരുന്നു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും വിമാനത്തില്‍ കൂടുതല്‍ പരിശോധന നടത്തുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു. ഇതേതുടര്‍ന്ന് ബര്‍മിങ്ഹാമില്‍ നിന്ന് ഇന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി. ഇന്നലെയാണ് അമൃത്‌സറില്‍ […]
Read more

മധ്യപ്രദേശില്‍ ചുമ മരുന്ന് കഴിച്ച് കുട്ടികള്‍ മരിച്ച സംഭവം: സംസ്ഥാനങ്ങളുടെ യോഗം വിളിച്ച് കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: ചുമമരുന്ന് കഴിച്ച് കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ സംസ്ഥാനങ്ങളുടെ യോഗം വിളിച്ച് കേന്ദ്രസര്‍ക്കാര്‍. ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങളുടെ ഓണ്‍ലൈന്‍ യോഗം വിളിച്ചു. വൈകീട്ടാണ് യോഗം ചേരുക. ചുമ മരുന്നുകള്‍ കര്‍ശനമായി നിയന്ത്രിക്കണമെന്ന് നേരത്തെ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിരുന്നു. കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലും പ്രചാരണം ശക്തമാക്കുന്നതിലും തീരുമാനം ഉണ്ടായേക്കും. വിഷ മരുന്ന് കമ്പനിക്കെതിരെ കടുത്ത നടപടിയെടുക്കാനും സാധ്യതയുണ്ട്. ശ്രേഷന്‍ ഫാര്‍മക്കെതിരെ സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്ട്രോള്‍ ഓര്‍ഗനൈസേഷനാണ് തമിഴ്‌നാടിന് കത്ത് നല്‍കുക. അനുവദിനീയമായതിലും അധികം ഡിഇജി മരുന്നില്‍ അടങ്ങിയെന്ന് വ്യക്തമായ […]
Read more

എൻ.എസ്.എസും എസ്.എൻ.ഡി.പി യും സമരത്തിനിറങ്ങണം: ചെറിയാൻ ഫിലിപ്പ്

തിരുവനന്തുപുരം: ശബരിമലയിലെ സ്വർണ്ണ കൊള്ളക്കെതിരെ എൻ.എസ്.എസ്, എസ് എൻ.ഡി.പി തുടങ്ങിയ ഹിന്ദു സമുദായ സംഘടനകൾ പ്രതിഷേധ സമരത്തിനിറങ്ങണം.സർക്കാർ സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമത്തിൽ പങ്കാളിയായ ഹിന്ദു സംഘടനകൾക്കെല്ലാം ഇക്കാര്യത്തിൽ ശക്തമായി പ്രതികരിക്കാനുള്ള ബാദ്ധ്യതയുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡിന് അടിത്തറ പാകിയതും ശബരിമല ക്ഷേത്ര വികസനത്തിന് മുൻകൈ എടുത്തതും 1950-ൽ പ്രഥമ പ്രസിഡണ്ട് മന്നത്തുപത്മനാഭനും, ബോർഡ് അംഗം ആർ. ശങ്കറുമാണ്. അന്ന് മന്നം എൻ. എസ്. എസ് പ്രസിഡണ്ടും ആർ.ശങ്കർ എസ് എൻ.ഡി.പി പ്രസിഡണ്ടുമായിരുന്നു.1958 ൽ കമ്മ്യൂണിസ്റ്റ് ഭരണത്തിൽ […]
Read more

ഗാസയില്‍ നിന്ന് ഇസ്രയേല്‍ പൂര്‍ണമായി പിന്‍മാറില്ല’: ബെന്യാമിന്‍ നെതന്യാഹു

ജറുസലം: ഹമാസിനെ നിരായുധീകരിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നോട്ടുവച്ച സമാധാന പദ്ധതിയിലൂടെയോ സൈനിക നടപടികളിലൂടെയോ ഹമാസിനെ നിരായുധീകരിക്കുമെന്ന് നെതന്യാഹു വിഡിയോ സന്ദേശത്തില്‍ പറഞ്ഞു. ഗാസയില്‍ നിന്ന് ഇസ്രയേല്‍ പൂര്‍ണമായി പിന്‍മാറില്ലെന്നും നെതന്യാഹു സൂചന നല്‍കി. ഹമാസ് വളരെക്കാലമായി ആവശ്യപ്പെടുന്ന ഒന്നാണ് പിന്മാറ്റം. ഇസ്രയേലും ഹമാസും തമ്മില്‍ തിങ്കളാഴ്ച ഈജിപ്തില്‍വച്ച് ചര്‍ച്ചകള്‍ക്ക് തയാറെടുക്കുകയാണ്. ”ഇസ്രയേല്‍ സൈന്യം ഗാസയില്‍ നിയന്ത്രിക്കുന്ന പ്രദേശങ്ങള്‍ നിലനിര്‍ത്തും. പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍, ഹമാസിനെ നയതന്ത്രപരമായോ സൈനിക നടപടിയിലൂടെയോ […]
Read more

മുസ്ലിംലീഗ് നേതാവ് എം.കെ.മുനീര്‍ ആശുപത്രി വിട്ടു

കോഴിക്കോട്: ഹൃദയാഘാതത്തെ തുടര്‍ന്ന് ആരോഗ്യനില വഷളായി ചികിത്സയിലായിരുന്ന മുസ്ലിം ലീഗ് നിയമസഭാ കക്ഷി ഉപനേതാവും കൊടുവള്ളി എംഎല്‍എയുമായ ഡോ. എം.കെ.മുനീര്‍ ആശുപത്രി വിട്ടു. എം.കെ.മുനീര്‍ തന്നെയാണ് ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. തന്റെ ഹൃദയമിടിപ്പ് നിലച്ചുപോയതുപോലെയുള്ള ആ നിമിഷത്തിലും, ഓരോരുത്തരുടെയും പ്രാര്‍ഥനകള്‍ ഒരു കവചം പോലെ തന്നെ പൊതിഞ്ഞു നിന്നുവെന്ന് മുനീര്‍ പറയുന്നു. ആശുപത്രിയുടെ വാതിലുകള്‍ കടന്ന് ഇന്ന് വീട്ടിലേക്ക് മടങ്ങുമ്പോള്‍, ഒരു ജനത തന്നോട് കാണിച്ച സ്‌നേഹത്തിനും കരുതലിനും കാരുണ്യത്തിനും അനിര്‍വചനീയമായ കടപ്പാട് അറിയിക്കുന്നുവെന്നും മുനീര്‍ പറഞ്ഞു.
Read more

ബ്രിട്ടീഷ് പ്രധാനമന്ത്രി കെയിര്‍ സ്റ്റാമറിന്റെ ഇന്ത്യ സന്ദര്‍ശനം ബുധനാഴ്ച

ഡല്‍ഹി: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയിര്‍ സ്റ്റാമര്‍ ബുധനാഴ്ച ഇന്ത്യയിലെത്തും. ഒക്ടോബര്‍ 8, 9 തീയതികളില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി എത്തുക.് വിദേശ കാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഇന്ത്യയിലേക്കുള്ള ആദ്യ ഔദ്യോഗിക സന്ദര്‍ശനമാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ചാണ് സ്റ്റാര്‍മറിന്റെ ഇന്ത്യാ സന്ദര്‍ശനം. വ്യാപാരം, സാങ്കേതികവിദ്യ, പ്രതിരോധം, സുരക്ഷ എന്നിവയില്‍ ഉഭയകക്ഷി സഹകരണം ശക്തമാക്കുകയാണ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം. മുംബൈയില്‍ നടക്കുന്ന ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റ് 2025-ലും ഇരു പ്രധാനമന്ത്രിമാരും […]
Read more

ജപ്പാന് ആദ്യ വനിതാ പ്രധാനമന്ത്രിയായി സനയ് തകയ്ചി തിരഞ്ഞെടുക്കപ്പെട്ടു

ടോക്കിയോ: ജപ്പാനിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായി സനയ് തകയ്ചി (64) തിരഞ്ഞെടുക്കപ്പെട്ടു. നിലവിലുള്ള പ്രധാനമന്ത്രി ഷിഗേറു ഇഷിബ രാജിവച്ച ഒഴിവിലേക്കാണ് ഭരണകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സനയ് തകയ്ചിയെ തിരഞ്ഞെടുത്തത്. പാര്‍ട്ടിയിലെ തീവ്ര വലതുപക്ഷ വിഭാഗത്തിന്റെ പ്രതിനിധിയായ തകയ്ചി 15ന് ചുമതലയേല്‍ക്കും. 1993 മുതല്‍ പാര്‍ലമെന്റംഗമായ തകയ്ചി പലതവണ മന്ത്രിയായിട്ടുണ്ട്. ബ്രിട്ടനില്‍ പ്രധാനമന്ത്രിയായിരുന്ന മാര്‍ഗരറ്റ് താച്ചറെ ഹീറോ ആയി കാണുന്ന തകയ്ചി ‘ജപ്പാനിലെ താച്ചര്‍’ എന്നാണറിയപ്പെടുന്നത്. സാമ്പത്തിക മേഖലയിലെ മാന്ദ്യവും വിലക്കയറ്റവും മൂലം ഉണ്ടായ ജനരോഷത്തെ പുതിയ […]
Read more

കോട്ടയത്ത് വീട്ടമ്മയെ ശ്വാസം മുട്ടിച്ച് കൊന്ന്; മൃതദേഹം കാറിലാക്കി കൊക്കയില്‍ തള്ളി

കോട്ടയം: കുറവിലങ്ങാട് നിന്നും കാണാതായ വീട്ടമ്മയെ കൊന്ന് കൊക്കയില്‍ തള്ളിയതായി കണ്ടെത്തി. ഇടുക്കി കരിമണ്ണൂര്‍ ചെപ്പുകുളത്ത് ഉപേക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ച ജെസിയുടെ ഭര്‍ത്താവ് സാം കെ ജോര്‍ജിനെ കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പരസ്ത്രീ ബന്ധം ജെസി ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. സെപ്റ്റംബര്‍ മാസം 26 നാണ് ജെസി സാമിനെ കാണാതാകുന്നത്. വിദേശത്തുള്ള മക്കള്‍ 26ന് ഫോണില്‍ സംസാരിച്ചിരുന്നു. എന്നാല്‍, പിന്നീട് ബന്ധപ്പെടാന്‍ കഴിയാതെ വന്നു. 29 ന് […]
Read more

പാലക്കാട് വിദ്യാര്‍ത്ഥിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം: ആരോഗ്യമന്ത്രിക്കെതിരെ രാഹുല്‍മാങ്കൂട്ടത്തില്‍ എംഎല്‍എ

പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സാ പിഴവിനെ തുടര്‍ന്ന് ഒന്‍പതു വയസ്സുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ഫേസ്ബൂക്ക് പോസ്റ്റിലൂടെയാണ് രാഹുല്‍മാങ്കൂട്ടത്തില്‍ ആരോഗ്യവകുപ്പിനെതിരെയും മന്ത്രി വീണ ജോര്‍ജിനെതിരെയും ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്.പാലക്കാട് എംഎല്‍എ ആയതിനു ശേഷം രാഹുല്‍മാങ്കൂട്ടത്തില്‍ നിരവധി തവണ നേരിട്ടും കത്തുകള്‍ വഴിയും പാലക്കാട് ജില്ലാ ആശുപത്രിയുമായി ബന്ധപ്പെട്ടുള്ള പോരായ്മകള്‍ ആരോഗ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്നും എന്നാല്‍ അതിനൊന്നും പരിഹാരമായില്ലെന്നും പോസ്റ്റില്‍ പറയുന്നു.മാസങ്ങളായി നീണ്ടുനില്‍ക്കുന്ന ലൈംഗിക ആരോപണങ്ങള്‍ക്ക് ശേഷം രാഹുല്‍ […]
Read more

അമ്പലം വിഴുങ്ങികൾ കേരളം ഭരിക്കുന്നു: ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: അമ്പലം വിഴുങ്ങികളാണ് ഇപ്പോൾ കേരളം ഭരിക്കുന്നത്. സ്വർണ്ണക്കടത്തിലും സ്വർണ്ണ കൊള്ളയിലും കേരളം ഇന്ത്യയിൽ നമ്പർ വൺ.1999ൽ അബ്കാരി രാജാവ് വിജയമല്യ ശബരിമല ക്ഷേത്രത്തിന് 44 കിലോ സ്വർണ്ണം നൽകിയപ്പോൾ സ്വർണ്ണവില പവന് 3000 രൂപ മാത്രം. കിലോഗ്രാമിന് 375000 രൂപ. 2019 ൽ ദ്വാരപാലക ശില്പത്തിലെ സ്വർണ്ണ പാളി ശബരിമലയിൽ നിന്നും പുറത്തു കൊണ്ടുപോകുമ്പോൾ പവന് 25000 രൂപ. കിലോ ഗ്രാമിന് 3125000 രൂപ. ഹൈക്കോടതിയുടെ അനുമതി വേണമെന്ന ദേവസ്വം മാനുവൽ നിബന്ധന ലംഘിച്ചുകൊണ്ടാണ് സ്വർണ്ണപ്പാളിയുള്ള […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix