Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: GREESHMA JOSHI

ശസ്ത്രക്രിയയ്ക്കിടെ നെഞ്ചില്‍ ഗൈഡ് വയര്‍ കുരുങ്ങിയ സംഭവം; പരാതിക്കാരി മെഡിക്കല്‍ ബോര്‍ഡിന് മുന്നിലേക്ക്

തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കിടെ ഗൈഡ് വയര്‍ നെഞ്ചില്‍ കുരുങ്ങിയ സംഭവത്തില്‍ പരാതിക്കാരി ഇന്ന് മെഡിക്കല്‍ ബോര്‍ഡിന് മുന്പാകെ ഹാജരാകും. കാട്ടാക്കട കിള്ളി സ്വദേശിയായ സുമയ്യയുടെ നെഞ്ചില്‍ നിന്ന് വയര്‍ പുറത്തെടുക്കാതിരിക്കുന്നതാണ് ഉചിതം എന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ വിലയിരുത്തല്‍. ധമനികളോട് ഒട്ടിച്ചേര്‍ന്നതിനാല്‍ ഗൈഡ് വയര്‍ മാറ്റാന്‍ ശ്രമിക്കുന്നത് സങ്കീര്‍ണമാകും എന്നാണ് നിഗമനം. വയര്‍ കുടുങ്ങി കിടക്കുന്നത് കൊണ്ട് യുവതിക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്നും മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തിയിരുന്നു. ഇക്കാര്യങ്ങള്‍ സുമയ്യയെ ബോധ്യപ്പെടുത്താനാണ് ഇന്ന് മെഡിക്കല്‍ ബോര്‍ഡ് […]
Read more

ആലപ്പുഴയില്‍ എയിംസ് സ്ഥാപിക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കണം; ജനകീയ കൂട്ടായ്മ

ആലപ്പുഴ: ആലപ്പുഴയില്‍ എയിംസ് സ്ഥാപിക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കണമെന്ന ആവശ്യവുമായി ജനകീയ കൂട്ടായ്മ. പ്രാദേശിക വാട്‌സാപ് ഗ്രൂപ്പുകള്‍ മുതല്‍ ആക്ഷന്‍ കൗണ്‍സില്‍ വരെ രൂപീകരിച്ചാണ് നീക്കങ്ങള്‍. എയിംസില്‍ സംസ്ഥാന ബിജെപി നേതാക്കള്‍ക്കിടയില്‍ ഭിന്നത നിലനില്‍ക്കെയാണ് കൂട്ടായ്മയുടെ പ്രവര്‍ത്തനം. ആലപ്പുഴ ജില്ലയില്‍ എയിംസ് വേണമെന്ന ആവശ്യവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി രംഗത്തെത്തിയതിന് പിന്നാലെയാണ് എയിംസ് സ്ഥാപിക്കുന്ന വിഷയം കേരളത്തില്‍ വീണ്ടും ചര്‍ച്ചയായത്. എയിംസ് സ്ഥാപിക്കാന്‍ സ്ഥലമെടുപ്പിന്റെ പ്രശ്‌നങ്ങളൊന്നും ബാധിക്കാത്ത പ്രദേശം ആലപ്പുഴയിലുണ്ടെന്നാണ് ജനകീയ കൂട്ടായ്മ അഭിപ്രായപ്പെടുന്നത്.
Read more

വിജയദശമി ആഘോഷത്തിനിടെ ദുരന്തം; ട്രാക്ടര്‍ ട്രോളി പുഴയിലേക്ക് മറിഞ്ഞ് 11 മരണം

ഡല്‍ഹി: മധ്യപ്രദേശില്‍ വിജയദശമി ആഘോഷങ്ങള്‍ക്കിടെ ദുരന്തം. ട്രാക്ടര്‍ ട്രോളി പുഴയിലേക്ക് മറിഞ്ഞ് 11 പേര്‍ മരിച്ചു. ഖാണ്ഡ്വ ജില്ലയില്‍ പന്ഥാന മേഖലയിലെ അര്‍ദാല ഗ്രാമത്തിലാണ് അപകടമുണ്ടായത്. വിഗ്രഹ നിമജ്ജനം കഴിഞ്ഞ് മടങ്ങിയ സംഘമാണ് അപകടത്തില്‍ പെട്ടത്. വണ്ടിയിലുണ്ടായിരുന്ന 12 കാരന്‍ അബദ്ധവശാല്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്തതാണ് അപകടത്തിന് കാരണം. കുട്ടി ചാവി ഉപയോഗിച്ച് വണ്ടി സ്റ്റാര്‍ട്ട് ചെയ്തതോടെ പാലത്തില്‍ വാഹനം നിന്ന് താഴേക്ക് മറിയുകയായിരുന്നു. മരിച്ചവരില്‍ 6 പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍ ഉണ്ടായിരുന്നു. അപകടത്തില്‍ പെട്ട […]
Read more

ആശകള്‍ ആയിരം ഷൂട്ടിംഗ് സെറ്റില്‍ കാന്താരയുടെ വിജയം ആഘോഷിച്ച് ജയറാം

വിജയദശമി ദിനമായ ഇന്ന് ലോകവ്യാപകമായി റിലീസ് ആയ കാന്താരയുടെ വിജയം ആഘോഷിച്ച് ജയറാം. റിഷബ് ഷെട്ടി ഒരുക്കിയ കാന്താരയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ജയറാം ബ്ലോക്ക്ബസ്റ്റര്‍ വിജയത്തിലേക്ക് കുതിക്കുന്ന കാന്താരയുടെ വിജയാഘോഷം ഇന്ന് കളമശേരിയിലെ ആശകള്‍ ആയിരം സെറ്റില്‍ കാളിദാസ് ജയറാമിനൊപ്പം, ചിത്രത്തിലെ സഹപ്രവര്‍ത്തകര്‍ക്കും കേക്ക് മുറിച്ച് ആഘോഷിച്ച്ചു . പ്രസ്തുത ആഘോഷത്തില്‍ റിഷബ് ഷെട്ടി വീഡിയോ കോളില്‍ ലൈവ് ആയി എത്തി. റിലീസായ എല്ലാ ഭാഷകളിലും മികച്ച പ്രേക്ഷക നിരൂപക പ്രശംസ നേടി മുന്നേറുകയാണ് കാന്താര. […]
Read more

പാക് അധീന കശ്മീരിൽ പ്രതിഷേധം ശക്തം മരണസംഖ്യ ഉയരുന്നു

ഡൽഹി: പാക് അധിനിവേശ കശ്മീരിൽ പ്രതിഷേധം രൂക്ഷമാകുന്നു. ഇതുവരെയുണ്ടായ സംഘർഷത്തിൽ മരണസംഖ്യ ഒമ്പത് കവിഞ്ഞു. അടിസ്ഥാന അവകാശങ്ങൾക്കായി തെരുവിലിറങ്ങിയവരെ അടിച്ചമർത്താൻ കൂടുതൽ സൈനികരെ വ്യോമമാർഗം വിന്യസിച്ചു. ജമ്മു കശ്മീർ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി (JKJAC ) യും സർക്കാരും നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് പ്രതിഷേധം തെരുവുകളിലേക്ക് വ്യാപിച്ചു. സർക്കാർ ഉദ്യോഗസ്ഥർക്കുള്ള പ്രത്യേക അലവൻസുകൾ അവസാനിപ്പിക്കുക, പാകിസ്ഥാനിലെ മറ്റ് ഭാഗങ്ങളിലെ സബ്‌സിഡികൾ പോലെ കിഴിവ് നിരക്കിൽ വൈദ്യുതിയും ഗോതമ്പും വിതരണം ചെയ്യുക എന്നിവയുൾപ്പെടെ 38 ഇന ആവശ്യങ്ങളാണ് […]
Read more

ലേഡി സൂപ്പർ സ്റ്റാർ നയൻ‌താരയുടെ മൂക്കുത്തി അമ്മൻ 2 ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

സുന്ദർ സി സംവിധാനം ചെയ്യുന്ന മൂക്കുത്തി അമ്മൻ 2 ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വേൽസ് ഫിലിം ഇന്റർനാഷണൽ ഔദ്യൊഗികമായി വിജയദശമി ദിനത്തിൽ റിലീസ് ചെയ്തു.ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ആകർഷിച്ച മൂക്കുത്തി അമ്മന്റെ ആദ്യ ഭാഗത്തിനു ശേഷം എല്ലായിടത്തുമുള്ള കുടുംബങ്ങളെ ആകർഷിക്കുന്ന വിധത്തിൽ ഭക്തി, നർമ്മം, സാമൂഹിക പ്രസക്തി എന്നിവ സംയോജിപ്പിച്ചാണ് രണ്ടാം ഭാഗവും ഒരുങ്ങുന്നത്. മൂക്കുത്തി അമ്മൻ 2 നൊപ്പം, ദിവ്യമായ ഒരു പുതിയ, ശക്തമായ വഴിത്തിരിവിലേക്ക് കടക്കുന്നതിനോടൊപ്പം ആദ്യഭാഗത്തിനേക്കാൾ വലിയ സിനിമാറ്റിക് അനുഭവം ചിത്രം വാഗ്ദാനം […]
Read more

മമ്മൂട്ടി – മോഹൻലാൽ – മഹേഷ് നാരായണൻ – ആൻ്റോ ജോസഫ് ചിത്രം “പാട്രിയറ്റ്” ടൈറ്റിൽ ടീസർ പുറത്ത്

മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്. “പാട്രിയറ്റ്” എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ മമ്മൂട്ടി, മോഹൻലാൽ എന്നിവർക്കൊപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻ‌താര, രേവതി എന്നിവർ ആണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ഇവരെ കേന്ദ്രീകരിച്ചാണ് ചിത്രത്തിൻ്റെ ടീസറും ഒരുക്കിയിരിക്കുന്നത്. ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ […]
Read more

നന്ദമൂരി ബാലകൃഷ്ണ- ബോയപതി ശ്രീനു ചിത്രം ‘അഖണ്ഡ 2’ 2025 ഡിസംബര്‍ 5 റിലീസ്

ബ്ലോക്ക്ബസ്റ്റര്‍ തെലുങ്ക് സംവിധായകന്‍ ബോയപതി ശ്രീനു, സൂപ്പര്‍താരം നന്ദമൂരി ബാലകൃഷ്ണയെ നായകനാക്കി ഒരുക്കുന്ന ‘അഖണ്ഡ 2: താണ്ഡവം’ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. 2025 ഡിസംബര്‍ 5 നാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. ആദ്യ ഭാഗത്തേക്കാള്‍ വമ്പന്‍ കാന്‍വാസില്‍ ഒരുക്കുന്ന ചിത്രം ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്റെ അവസാന ഘട്ടത്തിലാണ്. ബോയപതി ശ്രീനു – നന്ദമൂരി ബാലകൃഷ്ണ ടീം ഒന്നിക്കുന്ന നാലാമത്തെ ചിത്രമായ ‘അഖണ്ഡ 2: താണ്ഡവം’, ഇവരുടെ മുന്‍ ചിത്രമായ ‘അഖണ്ഡ’യുടെ തുടര്‍ച്ച ആയാണ് […]
Read more

വിജയദശമി ദിനത്തില്‍ ഈസ്റ്റ് കോസ്റ്റ് വിജയന്‍ ചിത്രം ‘ഭീഷ്മര്‍ – ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ധ്യാന്‍ ശ്രീനിവാസനെയും വിഷ്ണു ഉണ്ണികൃഷ്ണനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന പുതിയ ‘ഭീഷ്മറി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. വിജയദശമി ദിനത്തില്‍, പ്രേക്ഷകര്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് അണിയറപ്രവര്‍ത്തകര്‍ വര്‍ണ്ണാഭമായ പോസ്റ്റര്‍ അവതരിപ്പിച്ചത്. ചിത്രത്തിലെ പ്രധാന താരങ്ങളെല്ലാം അണിനിരക്കുന്ന, കൗതുകമുണര്‍ത്തുന്ന ദൃശ്യഭാഷയാണ് പോസ്റ്ററിന്. ഒരു സമ്പൂര്‍ണ്ണ റൊമാന്റിക്-ഫണ്‍-ഫാമിലി എന്റര്‍ടെയ്നറിന്റെ എല്ലാ ചേരുവകളും വാഗ്ദാനം ചെയ്യുന്നതാണ് ഈ ഫസ്റ്റ് ലുക്ക്. പോസ്റ്റര്‍ ഇതിനോടകം സമൂഹ മധ്യങ്ങളില്‍ ശ്രദ്ധനേടിക്കഴിഞ്ഞു. ധ്യാന്‍ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി ഒന്നിക്കുന്നു […]
Read more

1 കോടി 18 ലക്ഷം പ്രേക്ഷകര്‍, 50000 ഷോകള്‍; പുതിയ ചരിത്രം കുറിച്ച് ‘ലോക’

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിച്ച ഏഴാം ചിത്രമായ ‘ ലോക – ചാപ്റ്റര്‍ വണ്‍:ചന്ദ്ര’ 290 കോടിക്ക് മുകളില്‍ ആഗോള ഗ്രോസ് നേടി കുതിപ്പ് തുടരുന്നു. മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു ചിത്രം ഇത്ര വലിയ വിജയം സ്വന്തമാക്കുന്നത്. ഇപ്പോഴിതാ മലയാള സിനിമയില്‍ മറ്റ് രണ്ട് ഓള്‍ ടൈം റെക്കോര്‍ഡുകള്‍ കൂടി സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം. 35 ദിവസം കൊണ്ട് 1 കോടി 18 ലക്ഷം പ്രേക്ഷകരാണ് ചിത്രം ആഗോള തലത്തില്‍ കണ്ടത്. ഇരുപത്തിയൊന്നാം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix