Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: GREESHMA JOSHI

കരൂര്‍ ദുരന്തം; ഒരു ടിവികെ നേതാവ് കൂടി അറസ്റ്റില്‍

ചെന്നൈ: കരൂരിലെ റാലിയില്‍ ടിവികെ പൊലീസ് നിര്‍ദ്ദേശം ലംഘിച്ചുവെന്ന് കണ്ടെത്തല്‍. റാലിക്കായി പൊലീസ് നല്‍കിയ 11 നിര്‍ദ്ദേശങ്ങളും ലംഘിച്ചു എന്നാണ് കണ്ടെത്തല്‍. ഇതേതുടര്‍ന്ന് ഒരു ടിവികെ ഭാരവാഹി കൂടി അറസ്റ്റിലായി. പരിപാടി നടത്തിപ്പിന് ചുമതലുള്ള പത്ത് പേരില്‍ ഒരാളായ കരൂര്‍ സൗത്ത് സിറ്റി ട്രഷറര്‍ പൗന്‍രാജാണ് അറസ്റ്റിലായത്. മുന്നറിയിപ്പും നിര്‍ദ്ദേശങ്ങളും ലംഘിച്ചതോടെയാണ് അപേക്ഷകനായ ജില്ലാ ട്രഷററെ അറസ്റ്റ് ചെയ്തത്. നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ ജീവന്‍ നഷ്ടപ്പെടും എന്ന മുന്നറിയിപ്പ് പൊലീസ് നല്‍കിയിരുന്നു. പൗന്‍രാജ് ആണ് പരിപാടിക്ക് അനുമതി തേടി […]
Read more

ലോറന്‍സ് ബിഷ്ണോയിയും സംഘവും തീവ്രവാദ പട്ടികയില്‍; നടപടിയുമായി കാനഡ

ടൊറന്റോ: ലോറന്‍സ് ബിഷ്ണോയി ഗുണ്ട സംഘത്തിനെതിരെ നടപടിയുമായി കാനഡ. സംഘത്തെ കാനഡ തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തി. കാനഡക്കാര്‍ സാമ്പത്തിക- ഭൗതിക സഹായം നല്‍കുന്നതില്‍ നിന്ന് വിലക്കുന്നതാണ് നടപടി. സംഘ അംഗങ്ങളുടെ സ്വത്ത് കണ്ടുകെട്ടാനും, ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്താനും കഴിയും. ബിഷ്ണോയി ഗാങ്ങിനെ കൂടെ ഉള്‍പ്പെടുത്തിയതോടെ കാനഡയില്‍ ക്രിമിനല്‍ കോഡിന് കീഴില്‍ പട്ടികപ്പെടുത്തിയിരിക്കുന്ന തീവ്രവാദ സംഘത്തിന്റെ എണ്ണം 88 ആയി. ഈ സംഘത്തിന്റെ ഫെഡറല്‍ ഗവണ്‍മെന്റിന് സ്വത്തുക്കള്‍, വാഹനങ്ങള്‍, പണം എന്നിവ മരവിപ്പിക്കാനോ പിടിച്ചെടുക്കാനോ ഉള്ള അധികാരം നല്‍കുന്നു. […]
Read more

വിദേശ നിര്‍മിത സിനിമകള്‍ക്ക് 100 % തീരുവ ഏര്‍പ്പെടുത്തി ട്രംപ്

വാഷിങ്ടന്‍: അമേരിക്കയ്ക്ക് പുറത്ത് നിര്‍മിക്കുന്ന എല്ലാ സിനിമകള്‍ക്കും 100% തീരുവ ഏര്‍പ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലി’ലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സിനിമ ആദ്യമുണ്ടായത് അമേരിക്കയിലാണെന്നും മറ്റ് രാജ്യങ്ങള്‍ ആത് അനുകരിച്ചുവെന്നുമാണ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്. ഒരു കുട്ടിയുടെ കയ്യില്‍ നിന്ന് മിഠായി മോഷ്ടിക്കുന്നതുപോലെ, മറ്റ് രാജ്യങ്ങള്‍ നമ്മുടെ സിനിമാ വ്യവസായത്തെ അമേരിക്കന്‍ ഐക്യനാടുകളില്‍ നിന്ന് മോഷ്ടിച്ചിരിക്കുന്നു. പ്രത്യേകിച്ച്, ദുര്‍ബലനും കഴിവുകെട്ടവനുമായ ഒരു ഗവര്‍ണറുള്ള കാലിഫോര്‍ണിയെയാണ് ഇത് […]
Read more

മാഹിയില്‍ ബാര്‍കൈമാറ്റ തര്‍ക്കം; എന്‍ ആര്‍ കോണ്‍ഗ്രസ് നേതാവിനെ ആക്രമിച്ചവര്‍ക്കെതിരെ നടപടി വേണം

കണ്ണൂര്‍: മാഹിയില്‍ ബാര്‍ കൈമാറ്റവുമായി ഉണ്ടായ തര്‍ക്കത്തില്‍ എന്‍ ആര്‍ കോണ്‍ഗ്രസ് നേതാവിനെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കുകയും ഗൂഢാലോചന നടത്തുകയും ചെയ്തവര്‍ക്ക് എതിരെ നടപടി വേണമെന്ന ആവശ്യം ശക്തം. പുതുച്ചേരിയില്‍ ബി ജെ പി പിന്‍തുണയോടെ ഭരിക്കുന്ന എന്‍ ആര്‍ കോണ്‍ഗ്രസ് നേതാവ് വളവില്‍ സുധാകരനെയാണ് ഒരു അംഗം ആക്രമിച്ചത്. ബാര്‍ കൈമാറ്റവുമായി ബന്ധപ്പെട്ട പ്രശ്‌നത്തിലാണ് ക്വട്ടേഷന്‍ നല്‍കിയത്. ഇരു കൈയ്യും കാലും തല്ലി ഒടിക്കാന്‍ നല്‍കിയ ക്വട്ടേഷന്‍ സംഘം ഭംഗിയായി ചെയ്യുകയും ചെയ്തു. സംഭവുമായി ബന്ധപ്പെട്ട് […]
Read more

അതുല്യയുടെ മരണം; ഭര്‍ത്താവ് സതീഷിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കി

കൊല്ലം: ഷാര്‍ജയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച അതുല്യയുടെ ഭര്‍ത്താവ് സതീഷിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കി കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. മുന്‍കൂര്‍ ജാമ്യം റദ്ദാക്കിയതോടെ പ്രതി സതീഷ് ക്രൈം ബ്രാഞ്ച് ഓഫീസില്‍ ഹാജരായി. കൊലപാതകത്തിന് പ്രഥമദൃഷ്ട്യാ തെളിവില്ലെന്നും എഫ്‌ഐആറില്‍ ചേര്‍ത്ത കൊലപാതക വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി. കേസില്‍ പ്രോസിക്യൂഷന്‍ ആത്മഹത്യ പ്രേരണയ്ക്കുള്ള വകുപ്പുകള്‍ ചേര്‍ക്കാത്തതില്‍ കോടതി നിരാശ പ്രകടിപ്പിക്കുകയും ചെയ്തു. അതുല്യയുടെ മരണം കൊലപാതാകമെന്ന് ചൂണ്ടിക്കാട്ടിയാണ് ചവറ തെക്കും ഭാഗം പൊലീസ് കേസെടുത്തിരുന്നത്. ഇതാണ് കൊല്ലം […]
Read more

യൂട്യൂബില്‍ 5 മില്യണ്‍ കാഴ്ചക്കാരെയും പിന്നിട്ട് ‘ലോക ചാപ്റ്റര്‍ 2’ അനൗണ്‍സ്മെന്റ് വീഡിയോ

ദുല്‍ഖര്‍ സല്‍മാന്റെ വേഫറെര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രം ‘ലോക ചാപ്റ്റര്‍ 2’ പ്രഖ്യാപന വീഡിയോക്ക് യൂട്യൂബില്‍ 5 മില്യണ്‍ കാഴ്ചക്കാര്‍. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്തു വന്ന ഈ പ്രഖ്യാപന വീഡിയോക്ക് ആവേശകരമായ പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ലോക ചാപ്റ്റര്‍ 2 ല്‍ നായകനായി എത്തുന്ന ടോവിനോ തോമസും ചിത്രത്തിലെ നിര്‍ണ്ണായകമായ അതിഥി വേഷത്തിലെത്തുന്ന ദുല്‍ഖര്‍ സല്‍മാനും ഉള്‍പ്പെട്ട അതീവ രസകരമായ ഒരു സംഭാഷണ രംഗത്തിലൂടെയാണ് ഈ രണ്ടാം ഭാഗം പ്രഖ്യാപിച്ചത്. കല്യാണി പ്രിയദര്‍ശന്‍, നസ്ലന്‍ എന്നിവര്‍ […]
Read more

മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് പലസ്തീന്‍ അംബാസിഡര്‍

തിരുവനന്തപുരം: ഇന്ത്യയിലെ പലസ്തീന്‍ അംബാസിഡറായ അബ്ദുള്ള അബു ഷാവേഷ് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസിലായിരുന്നു സന്ദര്‍ശനം. ഫേസ്ബുക്ക് കുറിപ്പിലൂടെ മുഖ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. കേരളം സന്ദര്‍ശിക്കുന്ന പലസ്തീന്‍ അംബാസിഡറായ അബ്ദുള്ള അബു ഷാവേഷിനോട് പലസ്തീന്‍ ജനതയോടുള്ള കേരളത്തിന്റെ ഐക്യദാര്‍ഢ്യം അറിയിച്ചുവെന്നും മുഖ്യമന്ത്രി കുറിച്ചു. കേരളം എന്നും പലസ്തീന്‍ ജനതയ്‌ക്കൊപ്പമാണ്. സാമ്രാജ്യത്വ പിന്തുണയോടെ എല്ലാ അന്താരാഷ്ട്ര ചട്ടങ്ങളെയും അട്ടിമറിച്ചാണ് പലസ്തീന്റെ ജനാധിപത്യ അവകാശങ്ങള്‍ ഇസ്രായേല്‍ നിഷേധിച്ചുപോരുന്നത്. . ഐക്യരാഷ്ട്ര സഭയിലെ പ്രമേയത്തിനനുസൃതമായി കിഴക്കന്‍ ജറുസലേം തലസ്ഥാനമായിട്ടുള്ള […]
Read more

സുധീര്‍ ആനന്ദ് – പ്രസന്ന കുമാര്‍ കോട്ട ചിത്രം ‘ഹൈലേസോ’ ആരംഭിച്ചു

സുധിഗാലി സുധീര്‍ എന്നറിയപ്പെടുന്ന സുധീര്‍ ആനന്ദ് നായകനായ ‘ഹൈലേസോ’യുടെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററും പുറത്ത്. പ്രസന്ന കുമാര്‍ കോട്ട സംവിധാനം ചെയ്യുന്ന ഈ ചിത്രം, വജ്ര വരാഹി സിനിമാസിന്റെ ബാനറില്‍ ശിവ ചെറിയും രവികിരണും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ആദ്യ ചിത്രവുമാണ്. സുധീര്‍ ആനന്ദ് നായകനായി എത്തുന്ന അഞ്ചാമത്തെ ചിത്രമായാണ് ഈ പ്രോജക്ട് ഒരുങ്ങുന്നത്. ഒരു റൂറല്‍ ഡ്രാമ ആയി ഒരുക്കുന്ന ചിത്രത്തിലെ വില്ലനായി എത്തുന്നത്, വമ്പന്‍ ഹിറ്റായ ‘ കോര്‍ട്ട്’ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ […]
Read more

ആസിഫ് അലി നായകനായ മിറാഷ് ഒടിടിയിലേക്ക്

ആസിഫ് അലിയും അപര്‍ണ ബാലമുരളിയും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ മിറാഷ് ഒടിടി റിലീസിനൊരുങ്ങുന്നു. ഒക്ടോബര്‍ 23ന് സോണിലിവിലൂടെയാകും ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് തുടങ്ങുക എന്നാണ് ഒടിടിപ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല.കൂമന്‍ എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും ജീത്തു ജോസഫും ഒന്നിച്ച ചിത്രമാണ് മിറാഷ്. മികച്ച പ്രേക്ഷക – നിരൂപക പ്രശംസ നേടിയ ‘കിഷ്‌കിന്ധാ കാണ്ഡ’ത്തിന് ശേഷം ആസിഫ് അലിയും അപര്‍ണ ബാലമുരളിയും വീണ്ടും ഒന്നിച്ച ചിത്രം കൂടിയാണിത്. ഹക്കിം ഷാജഹാന്‍, ദീപക് പറമ്പോല്‍, […]
Read more

എംഎസ്സി എല്‍സ-3 അപകടം;മത്സ്യ ബന്ധനത്തിനും,ജലത്തിനുംപ്രശ്‌നങ്ങള്‍ ഇല്ല: സജി ചെറിയാന്‍

തിരുവനന്തപുരം: എംഎസ്സി എല്‍സ കപ്പലപകടത്തില്‍ വലിയ അളവില്‍ മാലിന്യം അടിഞ്ഞുകൂടിയിട്ടുണ്ട്. 1400 ടണ്‍ പാസ്റ്റിക് മാലിന്യമുണ്ടായിയെന്ന് മന്ത്രി സജി ചെറിയാന്‍. എന്നാല്‍ മത്സ്യത്തിന്റെയും ജലത്തിന്റെയും ഗുണനിലവാരത്തില്‍ പ്രശ്‌നം ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും സജി ചെറിയാന്‍ നിയമസഭയില്‍ വ്യക്തമാക്കി. എറണാകുളം, കൊല്ലം ഉള്‍പ്പെടെയുളള തീരങ്ങളില്‍ നിന്ന് പരിശോധന നടത്തി. ചില കണ്ടെയ്‌നറുകളില്‍ നിന്ന് കുമ്മായം കടലില്‍ കലര്‍ന്നിട്ടുണ്ട് ഇത് ജലത്തിന്റെ പിഎച്ച് മൂല്യത്തില്‍ മാറ്റമുണ്ടാക്കിയിട്ടുണ്ട്. എറണാകുളം, കൊല്ലം ആലപ്പുഴ തീരത്ത് നിന്നും ശേഖരിച്ച ജല മത്സ്യ സാമ്പിളുകള്‍ പരിശോധിച്ച് സിഎംഎഫ്ആര്‍ഐ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix