Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: GREESHMA JOSHI

ബാലഭാസ്‌കര്‍ ഓര്‍മ്മയായിട്ട് ഏഴ് വര്‍ഷം

തിരുവനന്തപുരം: വയലിന്‍ മാന്ത്രികന്‍ ബാലഭാസ്‌കര്‍ ഓര്‍മ്മയായിട്ട് ഇന്ന് ഏഴ് വര്‍ഷം.2018 സെപ്റ്റംബര്‍ 25ന് തൃശ്ശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ കഴക്കൂട്ടത്തിനു സമീപം പള്ളിപ്പുറത്തു വച്ചാണ് വാഹനാപകടം ഉണ്ടായത്. വാഹനാപകടത്തില്‍ ആദ്യം ബാലുവിന്റെ പിഞ്ചുമകള്‍ തേജസ്വിനി മരിച്ചു. ദിവസങ്ങള്‍ക്കുശേഷം ഒക്ടോബര്‍ രണ്ടിനാണ് ബാലഭാസ്‌കര്‍ ലോകത്തോട് വിടപറഞ്ഞത്.അപകടസമയത്ത് വാഹനത്തിലുണ്ടായിരുന്ന ബാലുവിന്റെ ഭാര്യ ലക്ഷ്മിയും ഡ്രൈവര്‍ അര്‍ജുനും പരുക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. എണ്ണിയാലൊടുങ്ങാത്ത വേദികള്‍, ആളുകളെ പിടിച്ചിരുത്തിയ എണ്ണമറ്റ പ്രകടനങ്ങള്‍, ബാലഭാസ്‌കര്‍ എന്നും മലയാളികള്‍ക്കൊരു വിസ്മയമായിരുന്നു. പതിനേഴാമത്തെ വയസില്‍ മംഗല്ല്യപ്പല്ലക്ക് എന്ന ചിത്രത്തിന്റെ […]
Read more

കൊച്ചി തീരത്ത് കപ്പല്‍ അപകടം; ചരക്കു കപ്പല്‍ മത്സ്യബന്ധന ബോട്ടില്‍ ഇടിച്ചു

കൊച്ചി: ഫോര്‍ട്ട് കൊച്ചി തീരത്ത് മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച് അപകടം. എംഎസ്സി സില്‍വര്‍ എന്ന ചരക്കു കപ്പലാണ് മത്സ്യബന്ധന ബോട്ടിലിടിച്ചത്. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. പുറംകടലില്‍ ബുധനാഴ്ച വൈകീട്ട് 5.30 ഓടെയായിരുന്നു സംഭവം. പ്രത്യാശ എന്ന മത്സ്യബന്ധന വള്ളത്തിലാണ് ചരക്കുകപ്പല്‍ ഇടിച്ചത്. വള്ളത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. മത്സ്യബന്ധനം നടത്തുന്നതിനിടെ ചരക്കുകപ്പല്‍ ബോട്ടില്‍ ഇടിക്കുകയായിരുന്നു. അപകട സമയത്ത് ബോട്ടില്‍ 40ഓളം പേരുണ്ടായിരുന്നുവെന്നാണ് വിവരം. സംഭവത്തില്‍ തൊഴിലാളികള്‍ കൊച്ചിന്‍ കോസ്റ്റല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. അപകടത്തെ […]
Read more

ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കില്ല: ചീഫ് ജസ്റ്റിസിന്റെ അമ്മ ഡോ.കമല്‍തായ് ഗവായ്

ന്യൂഡല്‍ഹി: ആര്‍എസ്എസിന്റെ നൂറാം വാര്‍ഷികാഘോഷത്തിലും വിജയദശമി ആഘോഷത്തിലും പങ്കെടുക്കില്ലെന്ന് ചീഫ് ജസ്റ്റിസ് ബി.ആര്‍.ഗവായ്യുടെ മാതാവ് ഡോ.കമല്‍തായ് ഗവായ്. ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കുമെന്ന വാര്‍ത്തയെ തുടര്‍ന്നുണ്ടായ വിമര്‍ശനങ്ങള്‍ കണക്കിലെടുത്ത് പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കേണ്ടെന്നു തീരുമാനിച്ചെന്നു ഡോ.കമല്‍തായ് ഗവായ് കത്തിലൂടെ അറിയിച്ചു. ”പരിപാടിയുടെ വാര്‍ത്ത പുറത്തുവന്നയുടന്‍, എനിക്കു നേരെയും അന്തരിച്ച എന്റെ ഭര്‍ത്താവ് ദാദാസാഹേബ് ഗവായിക്കും നേരെ നിരവധി പേര്‍ വിമര്‍ശനങ്ങളും ആരോപണങ്ങളും ഉന്നയിക്കാന്‍ തുടങ്ങി. ഞങ്ങള്‍ ഡോ.ബി.ആര്‍.അംബേദ്കറുടെ ആശയങ്ങള്‍ക്കനുസരിച്ചാണു ജീവിതം നയിച്ചത്. ദാദാസാഹേബ് ഗവായ് തന്റെ ജീവിതം അംബേദ്കറൈറ്റ് […]
Read more

കരൂര്‍ ദുരന്തം; ടിവികെ നേതാക്കളായ മതിയഴകനും പൗന്‍ രാജും റിമാന്‍ഡില്‍

ചെന്നൈ: കരൂര്‍ ആള്‍ക്കൂട്ട ദുരന്തത്തില്‍ തമിഴക വെട്രി കഴകം നേതാക്കളായ മതിയഴകന്‍, പൗന്‍ രാജ് എന്നിവര്‍ റിമാന്‍ഡില്‍. കരൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഇവരെ റിമാന്‍ഡ് ചെയ്തത്. ഒക്ടോബര്‍ 14 വരെയാണ് റിമാന്‍ഡ് കാലാവധി. തമിഴക വെട്രി കഴകം കരൂര്‍ വെസ്റ്റ് ജില്ലാ സെക്രട്ടറിയാണ് മതിയഴകന്‍. കരൂര്‍ സെന്‍ട്രല്‍ സിറ്റി സെക്രട്ടറിയാണ് പൗന്‍രാജ്. സംഭവത്തെ തുടര്‍ന്ന് ഇരുവരെയും പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. പരിപാടിക്ക് അനുമതി തേടി കത്ത് നല്‍കിയ മതിയഴകനെ നേരത്തെ കേസില്‍ പ്രതി ചേര്‍ത്തിരുന്നു. […]
Read more

പാകിസ്താനില്‍ സ്‌ഫോടനം; 10 മരണം, 32 പേര്‍ക്ക് പരിക്ക്

ഇസ്ലാമാബാദ്: പാകിസ്താനില്‍ ബലൂചിസ്താന്‍ പ്രവിശ്യയിലെ ക്വറ്റയില്‍ തിരക്കേറിയ ഒരു തെരുവിലുണ്ടായ സ്‌ഫോടനത്തില്‍ പത്ത് പേർ കൊല്ലപ്പെട്ടു. 32 പേര്‍ക്ക് പരിക്കേറ്റതായും ബലൂചിസ്താന്‍ ആരോഗ്യ മന്ത്രി അറിയിച്ചു. ക്വറ്റയിലെ സര്‍ഗൂന്‍ റോഡിലുള്ള പാകിസ്താന്‍ അര്‍ധസൈനിക വിഭാഗമായ ഫ്രോണ്ടിയര്‍ കോര്‍പ്‌സ് (FC) ആസ്ഥാനത്തിന് സമീപമാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനം വളരെ ശക്തമായിരുന്നതിനാല്‍ സമീപത്തെ വീടുകളുടെയും കെട്ടിടങ്ങളുടെയും ജനല്‍ച്ചില്ലുകള്‍ തകര്‍ന്നുവെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്‌ഫോടനത്തിന് ശേഷം പ്രദേശത്ത് വെടിയൊച്ച കേട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഇത് ആളുകളില്‍ പരിഭ്രാന്തിയും ഭയവും പരത്തി. സ്‌ഫോടനത്തിന്റെ […]
Read more

മേരികോമിന്റെ വീട്ടില്‍ മോഷണം; മൂന്ന് പേര്‍ പിടിയില്‍

മ്യാന്‍മാര്‍: പ്രശസ്ത ബോക്‌സിങ് താരം മേരികോമിന്റെ ഫരീദാബാദിലെ വീട്ടില്‍ മോഷണം. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടില്‍ നിന്ന് മൂന്ന് ടിവികള്‍, ഒരു റിസ്റ്റ് വാച്ച്, ഒരു സെറ്റ് റേ ബാന്‍ ഗ്ലാസുകള്‍, നിരവധി ജോഡി ബ്രാന്‍ഡഡ് ഷൂകള്‍ എന്നിവയാണ് മോഷ്ടണം പോയത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണെന്ന് ഫരീദാബാദ് പൊലീസ് അറിയിച്ചു. ശനിയാഴ്ച അയല്‍വാസി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി മനസിലായത്. തുടര്‍ന്ന് അവര്‍ പൊലീസില്‍ […]
Read more

മോഹന്‍ലാലിനെ ചുവപ്പുവല്‍ക്കരിക്കുന്നു: ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം: ഫാല്‍ക്കേ അവാര്‍ഡ് നേടിയ മലയാളികളുടെ അഭിമാനമായ മോഹന്‍ലാലിനെ ചുവപ്പുവല്‍ക്കരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.സര്‍ക്കാര്‍ നടത്തുന്ന മോഹന്‍ലാല്‍ സ്വീകരണ ചടങ്ങിന് ‘ലാല്‍ സലാം, എന്ന പേരു നല്‍കിയത് ലാലിന് സലാം എന്നാണ് അര്‍ത്ഥമാക്കേണ്ടതെന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്താവന ഒട്ടും വിശ്വാസയോഗ്യമല്ല. ലാല്‍ സലാം എന്നത് ഒരു കമ്യൂണിസ്റ്റ് അഭിവാദ്യ രീതിയാണ്. ലാല്‍ സലാം എന്ന ഹിന്ദി വാക്കിന് ചുവന്ന വന്ദനം അഥവാ ചുവപ്പന്‍ അഭിവാദ്യം എന്നാണ് യഥാര്‍ത്ഥ അര്‍ത്ഥം. ഇംഗ്ലീഷില്‍ റെഡ് സല്യൂട്ട് എന്നാണ്. ലാലിന് ചുവപ്പന്‍ […]
Read more

മ്യാന്മറില്‍ ശക്തമായ ഭൂചലനം: 4.7 തീവ്രത രേഖപ്പെടുത്തി

ഡല്‍ഹി: മ്യാന്മറില്‍ അതിശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.7 തീവ്ര രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം ഇന്ത്യയുടെ ഭാഗങ്ങളിലും അനുഭവപ്പെട്ടു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ മണിപ്പൂര്‍, നാഗാലാന്‍ഡ്, അസം എന്നിവിടങ്ങളിലാണ് ഭൂകമ്പം അനുഭവപ്പെട്ടത്. ഇന്ന് രാവിലെ 6.10 ഓടെയാണ് സംഭവം. മണിപ്പൂരിലെ ഉക്രുലില്‍ നിന്നും 27 കിലോമീറ്റര്‍ അകലെ 15 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. നാഗാലാന്റിലെ വോഖയില്‍ നിന്ന് 155 കിലോമീറ്റര്‍ അകലെയാണ് ഈ പ്രഭവ കേന്ദ്രം. ഇവിടെ നിന്ന് ദിമാപൂരിലേക്ക് 159 കിലോമീറ്ററും മോഖ്ചുങിലേക്ക് 177 കിലോമീറ്ററും […]
Read more

ലണ്ടനില്‍ ഗാന്ധി പ്രതിമയ്ക്ക് നേരെ ആക്രമണം; ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ അപലപിച്ചു

ലണ്ടന്‍: ലണ്ടനിലെ ഗാന്ധി പ്രതിമയ്ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ശക്തമായി അപലപിച്ചു. അഹിംസ എന്ന ആശയത്തിനും മഹാത്മാഗാന്ധിയുടെ പൈതൃകത്തിനും നേരെയുണ്ടായ ആക്രമണമെന്ന് ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ അറിയിച്ചു. ഗാന്ധിജയന്തി ആഘോഷങ്ങള്‍ അടുത്തിരിക്കേയാണ് ലണ്ടനിലെ ടാവിസ്റ്റോക്ക് സ്‌ക്വയറില്‍ സ്ഥാപിച്ചിട്ടുള്ള മഹാത്മാഗാന്ധിയുടെ വെങ്കല പ്രതിമ ഇന്ത്യാവിരുദ്ധ വാക്കുകള്‍ എഴുതിയും പെയിന്റടിച്ചും വികൃതമാക്കിയത്. പ്രതിമ വികൃതമാക്കിയ സംഭവം ഹൈക്കമ്മിഷന്‍ ബ്രിട്ടീഷ് അധികാരികളെ അറിയിച്ചു. പ്രതിമ പഴയരീതിയിലാക്കാന്‍ നടപടികള്‍ സ്വീകരിച്ചതായും ഹൈക്കമ്മിഷന്‍ അറിയിച്ചു. അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.എല്ലാ വര്‍ഷവും ഗാന്ധിജയന്തി ദിനത്തില്‍ […]
Read more

വയനാട്ടില്‍ കേഴ മാനിനെ വേട്ടയാടിയ നാലംഗസംഘം പിടിയില്‍

സുല്‍ത്താന്‍ബത്തേരി: വയനാട് ഇരുളം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ കേഴമാനിനെ വേട്ടയാടിയ സംഘത്തെ വനംവകുപ്പ് പിടികൂടി. മൂടക്കൊല്ലി സ്വദേശികളായ അനില്‍ മാവത്ത് (48), പഴമ്പിള്ളിയില്‍ റോമോന്‍ (43), എള്ളില്‍ വീട്ടില്‍ വര്‍ഗീസ് എന്ന ജോയി (62), കള്ളിയാട്ട്കുന്നേല്‍ വിഷ്ണു ദിനേശ് (28) എന്നിവരാണ് അറസ്റ്റിലായത്. നാല്‍വര്‍സംഘം സൗത്ത് വയനാട് വനം ഡിവിഷന് കീഴില്‍ വരുന്ന ചെതലത്ത് റേഞ്ചിലുള്‍പ്പെട്ട മൂടക്കൊല്ലി വനഭാഗത്ത് നിന്ന് കേഴ മാനിനെ വേട്ടയാടി പിടിക്കുകയായിരുന്നു. മാനിന്റെ ജഡത്തിന് പുറമെ നാടന്‍ തോക്ക്, കാര്‍ എന്നിവ സംഘത്തില്‍ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix