ലോകകപ്പ് ടീമില്‍ നിന്ന് പുറത്തായതില്‍ നിരാശയില്ല; വിമർശകർക്ക് മറുപടിയുമായി ശുഭ്‌മാൻ ഗിൽ
അഹമ്മദാബാദ്: ഐപിൽ ആരവങ്ങൾക്ക് നാളെ തുടക്കമാകുമ്പോൾ വിമർശകർക്ക് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ശുഭ്മാൻ ഗിൽ. ടി20 ലോകകപ്പ് ടീമിൽ ഇടം ലഭിക്കാത്തതിനെത്തുടർന്നുള്ള വിമർശനങ്ങളോടും ചോദ്യങ്ങളോടുമാണ് ഗില്ലിന്റെ മറുപടി. കഴിഞ്ഞ മൂന്ന് നാല് സീസണുകളിലായി ഐപിഎല്ലിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്സ്മാൻ താൻ ആണെന്നും,അതുകൊണ്ടു തന്നെ ആർക്കും മുന്നിലും ഒന്നും തെളിയിക്കേണ്ട ആവശ്യമില്ലെന്നും ഗിൽ വ്യക്തമാക്കി. 2022 മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ 46.2 ശരാശരിയിലും 149.78 സ്ട്രൈക്ക് റേറ്റിലും 2449 റൺസാണ് ഗിൽ ഐപിഎല്ലില്‍ അടിച്ചുകൂട്ടിയിരിക്കുന്നത്. ഇന്ത്യൻ […]
Read more

