ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പെട്ടെന്നുള്ള പ്രകോപനമെന്ന പ്രതികളുടെ വാദം തള്ളി പൊലീസ്
തിരുവനന്തപുരം: റെയ്ഡിന് ശേഷം മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതികളുടെ വാദം തള്ളി പൊലീസ്. പെട്ടെന്നുള്ള പ്രകോപനമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രതികളുടെ വാദം. ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ പ്രവര്‍ത്തകര്‍ സംഘടിച്ചെത്തുകയായിരുന്നെന്നും കൈയില്‍ ആയുധങ്ങളുമായാണ് പ്രവര്‍ത്തകര്‍ എത്തിയതെന്നും പൊലീസ് പറയുന്നു. ഇക്കാര്യങ്ങള്‍ കോടതിയെ അറിയിക്കാനാണ് പൊലീസിന്റെ തീരുമാനം. ഗൂഢാലോചന തെളിയിക്കുന്നതിനായി പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ എന്തെങ്കിലും ആഹ്വാനം നടന്നിട്ടുണ്ടോ, നേതാക്കള്‍ക്ക് അതില്‍ പങ്കുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുന്നതിന് വേണ്ടിയാണ് ഫോണുകള്‍ […]
Read more

