Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: Jeena T Philip

സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിലായി അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. മണിക്കൂറിൽ 40 കിലോ മീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കൊച്ചിയിൽ രണ്ടാം ദിനവും വേനൽ മഴ തുടരുകയാണ്. ഇന്നലെയുണ്ടായ മഴയിൽ വ്യാപകമായ നാശ നഷ്ട്ടങ്ങൾ ഉണ്ടായിരുന്നു. ഗ്രാമീണ മേഖലയിലടക്കമുള്ളവർ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പിന്റെ നിർദ്ദേശമുണ്ട്.
Read more

തോഷിബയുടെ സീ670എസ്പി സീരീസ് ടിവികള്‍ പുറത്തിറക്കി

കൊച്ചി: തോഷിബയുടെ ഫ്രണ്ട് ഫയറിങ് സ്പീക്കറുകളോട് കൂടിയ ആദ്യ മിനി എല്‍ഇഡി ടെലിവിഷന്‍ നിരയായ സീ670എസ്പി സീരീസ് ഇന്ത്യയില്‍ അവതരിപ്പിച്ചു. അത്യാധുനിക സാങ്കേതിക വിദ്യകളുടെയും തോഷിബയുടെ സ്വന്തം റെഗ്സ സാങ്കേതിക വിദ്യകളുടെയും കരുത്തിലാണ് സീ670എസ്പി സീരീസ് പ്രവര്‍ത്തിക്കുന്നത്. ഇതിലെ നേറ്റീവ് 144 ഹേര്‍ട്സ് എക്സ്പീരിയന്‍സ് അതിവേഗ സ്പോര്‍ട്സ് മത്സരങ്ങള്‍, ഗെയിമിങ്, ആക്ഷന്‍ രംഗങ്ങള്‍ എന്നിവയ്ക്ക് അനുയോജ്യമാണ്. മികച്ച ദൃശ്യാനുഭവം നല്‍കുന്നതിനായി അത്യാധുനിക എഐ അധിഷ്ഠിത സംവിധാനമായ റെഗ്സ ഇന്റലിജന്‍സും ഇതിലുണ്ട്. മിനി എല്‍ഇഡി സാങ്കേതിക വിദ്യയാണ് സീ670എസ്പി […]
Read more

ഭീം ആപ്പിലൂടെ ഇനിമുതൽ സിബില്‍ സ്കോര്‍ അറിയാം

കൊച്ചി: രാജ്യത്തെ പ്രമുഖ ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ സ്ഥാപനമായ ട്രാന്‍സ് യൂണിയന്‍ സിബിലിന്‍റെയും എന്‍പിസിഐയുടെ കീഴിലുള്ള ഭീം സര്‍വീസസ് ലിമിറ്റഡിന്‍റെയും സഹകരണത്തിലൂടെ ഇനിമുതല്‍ ഭീം ആപ്പിലൂടെ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ സിബില്‍ സ്കോറും വിശദമായ ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ടും നേരിട്ട് പരിശോധിക്കാം. ഭീം ആപ്പ് ഉപയോക്താക്കള്‍ക്ക് അവരുടെ സാമ്പത്തിക സ്ഥിതി ആപ്പിനുള്ളില്‍ തന്നെ സുരക്ഷിതമായി നിരീക്ഷിക്കാനും ട്രാക്ക് ചെയ്യാനും സാധിക്കും. ഉപയോക്താക്കള്‍ക്ക് അവരുടെ ക്രെഡിറ്റ് സ്ഥിതിയെക്കുറിച്ചുള്ള കൂടുതല്‍ വ്യക്തതയും അവബോധവും ലഭിക്കും. റെഗുലേറ്ററി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് ഉപഭോക്താവിന്‍റെ സമ്മതത്തോടെ മാത്രമേ […]
Read more

തോൽവിക്ക് പിന്നാലെ പൊട്ടിക്കരഞ്ഞ് വൈഭവ്; ആശ്വസിപ്പിച്ച് കൊൽക്കത്ത സ്റ്റാഫ്

കൊൽക്കത്ത: ഐപിഎല്ലിൽ ഓരോ ദിവസവും വാശിയേറിയ പോരാട്ടങ്ങളാണ് നടക്കുന്നത്. മത്സരങ്ങളിൽ ഒരു ടീമിന് തോൽവിയും മറ്റൊരു ടീമിന് ജയവും അനിവാര്യമാണ്. എന്നാൽ, കഴിഞ്ഞ ദിവസം ഈഡന്‍ ഗാര്‍ഡന്‍സിൽ നടന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് – രാജസ്ഥാൻ റോയൽസ് മത്സരം ആവേശമായിരുന്നു. കൊല്‍ക്കത്ത തങ്ങളുടെ ആദ്യ വിജയം നേടിയെങ്കിലും കാണികളുടെ കണ്ണുകൾ പോയത് ഒരു പതിനഞ്ചുവയസ്സുകാരന്റെ അടുത്തേക്കായിരുന്നു. കൊൽക്കത്തക്കെതിരെ രാജസ്ഥാൻ തോറ്റതിന് പിന്നാലെ ബൗണ്ടറി ലൈനിൽ തനിച്ചിരുന്ന് പൊട്ടിക്കറയുകയായിരുന്നു വൈഭവ്. ടൂര്‍ണമെന്റിലെ രാജസ്ഥാൻ റോയൽസിന്റെ രണ്ടാമത്തെ തോല്‍വി മാത്രമാണിത്. […]
Read more

രാഹുല്‍ ഗാന്ധിയുടെ ഇരട്ട പൗരത്വം; ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

അലഹബാദ്: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ഇരട്ട പൗരത്വ കേസിൽ ഹര്‍ജി പരിഗണിക്കുന്നത്തിൽ നിന്ന് ജഡ്ജി പിന്മാറി. അലഹബാദ് ഹൈക്കോടതി ജഡ്ജി സുഭാഷ് വിദ്യാര്‍ത്ഥിയാണ് പിന്മാറിയത്. കര്‍ണാടകയില്‍ നിന്നുള്ള ബിജെപി പ്രവര്‍ത്തകന്‍ എസ് വിഘ്‌നേഷ് ശിശിരന്‍ ആണ് ആരോപണമുന്നയിച്ച് ഹർജി നൽകിയത്. ജഡ്ജിയെന്ന നിലയില്‍ മാന്യമായ പരിഗണന ഹർജിക്കാരൻ നല്കിയില്ലെന്നത് ചൂണ്ടിക്കാട്ടിയാണ് ജഡ്ജി കേസിൽ നിന്നും പിന്മാറിയത്. ഹര്‍ജിക്കാരന്‍ കോടതിയെ അപകീര്‍ത്തിപ്പെടുത്തിയെന്നും ജഡ്ജി ആരോപിച്ചു. ഇരട്ട പൗരത്വ ആരോപണത്തിൽ പരിശോധന ആവശ്യമാണെന്ന ഉത്തരവ് അലഹബാദ് ഹൈക്കോടതി […]
Read more

വിഷ്ണു ലോൺ എടുത്തത് എംപോക്കറ്റ് ലോൺ ആപ്പിൽ നിന്ന്

കോഴിക്കോട്: കോഴിക്കോട് ആയഞ്ചേരി സ്വദേശി വിഷ്ണു ലോണ്‍ എടുത്തത് എംപോക്കറ്റ് ലോണ്‍ ആപ്പില്‍ നിന്നെന്ന് പൊലീസ്. ലോണ്‍ എടുത്ത പണത്തില്‍ കൂടുതല്‍ തിരിച്ചടച്ചിട്ടും ആപ്പിൽ നിന്നും ഭീഷണിയുണ്ടായിരുന്നു. മോര്‍ഫ് ചെയ്ത ഫോട്ടോകൾ അടക്കം ഉപയോഗിച്ചാണ് വിഷ്ണുവിനെ ഭീഷണിപ്പെടുത്തിയത്. ഇതിനെത്തുടർന്നാണ് വിഷ്ണു നാടുവിട്ടത്. ലോണ്‍ ആപ്പില്‍ നിന്ന് പതിനായിരം രൂപയായിരുന്നു വിഷ്ണു ലോണ്‍ എടുത്തത്. 22,000 രൂപ വിഷ്ണു ആപ്പില്‍ തിരിച്ചടച്ചിരുന്നു. സംഭവത്തില്‍ വിഷ്ണുവിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. മഡ്ഗാവ്, രത്‌നഗിരി, ഉഡുപ്പി എന്നിവിടങ്ങളില്‍ താമസിച്ചുവെന്നും ഉടുപ്പിയില്‍ വെച്ച് […]
Read more

ആലുവയിൽ സ്വന്തം വീട്ടിൽ വിഷു ആഘോഷിക്കാൻ എത്തിയ നവവധു തൂങ്ങി മരിച്ചു

എറണാകുളം: വിഷു ആഘോഷിക്കാൻ സ്വന്തം വീട്ടിലെത്തിയ ആലുവ സ്വദേശിനിയായ നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തി. കിടപ്പുമുറിയിലെ ജനലഴിയിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ആലുവ കീഴ്മാട് മാടപ്പിള്ളിതാഴം കരിങ്കാളിയമ്മ ക്ഷേത്രത്തിന് സമീപം ഇഞ്ചിക്കപ്പറമ്പിൽ കൃഷ്ണപ്രിയയാണ് മരിച്ചത്. 24 വയസ്സായിരുന്നു. കഴിഞ്ഞ സെപ്റ്റംബർ 14നായിരുന്നു വിവാഹം. ഈ മാസം 14നാണ് കൃഷ്ണപ്രിയ സ്വന്തം വീട്ടിലേക്ക് എത്തിയത്. രണ്ട് മാസത്തെ അവധിക്ക് ശേഷം ഭർത്താവ് ശ്രീക്കുട്ടൻ വിദേശത്തേക്ക് മടങ്ങി പോയതിനെ തുടർന്ന് ഒറ്റയ്ക്കാണ് കൃഷ്ണപ്രിയ വീട്ടിലെത്തിയത്. ശനിയാഴ്ച വൈകിട്ടാണ് മരിച്ച നിലയിൽ […]
Read more

മുംബൈയ്ക്ക് ആശ്വാസം; ഹിറ്റ്മാൻ ഈസ് ബാക്ക്

അഹമ്മദാബാദ്: മുംബൈ ഇന്ത്യന്‍സിന് ആശ്വാസമായി പരിക്കില്‍ നിന്ന് മുക്തനായി രോഹിത് ശർമ്മ ടീമിലേക്ക് മടങ്ങിയെത്തുന്നു. ഇന്ന് നടക്കുന്ന ഗുജറാത്ത് ടൈറ്റന്‍സുമായുള്ള മത്സരത്തിൽ കളിച്ചേക്കും. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെയുള്ള മത്സരത്തിനിടെ ഹാംസ്ട്രിംഗ് പരിക്കിനെത്തുടര്‍നാണ് രോഹിത് മത്സരത്തിൽ നിന്നും വിട്ടുനിന്നത്. രോഹിത്തിന്റെ അഭാവത്തില്‍ ക്വിന്റണ്‍ ഡി കോക്കും റയാന്‍ റിക്കല്‍ട്ടനുമാണ് മുംബൈക്ക് വേണ്ടി ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തത്. രോഹിത് കൂടുതല്‍ മത്സരങ്ങളില്‍ നിന്ന് വിട്ടുനിന്നേക്കുമെന്ന് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ നേരത്തെ സൂചിപ്പിച്ചിരുന്നു. എന്നാൽ, നിർണായകമായ മത്സരത്തിൽ രോഹിത് തിരിച്ചെത്തും. നിലവില്‍ […]
Read more

തമിഴ്‌നാട്ടിൽ പ്രചാരണത്തിനെത്തി രാഹുൽ ഗാന്ധി

ചെന്നൈ: തമിഴ്‌നാട്ടിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തി രാഹുൽ ഗാന്ധി. തമിഴ്നാടുമായി രാഷ്ട്രീയത്തിന് അതീതമായ ബന്ധമാണുള്ളത്. താനിവിടെ ജനിച്ച ആളല്ല. എന്നാലും, തമിഴ് ഭാഷക്കും സംസ്കാരത്തിനും വേണ്ടി എന്നും പോരാടുമെന്നും രാഹുൽ പറഞ്ഞു. കന്യാകുമാരി കൊളച്ചലിൽ തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തമിഴ്നാട്ടിലെ എംകെ സ്റ്റാലിന്‍റെ പദ്ധതികളെയും രാഹുൽ പ്രസംഗത്തിൽ പുകഴ്ത്തി. തമിഴ്നാടിനെ ബിജെപി ദില്ലിയിൽ ഇരുന്നു ഭരിക്കാനാണ് ശ്രമിക്കുന്നത്. ഞങ്ങൾ തമിഴ്നാടിനെ തമിഴ്‌നാട്ടിൽ ഇരുന്നു തന്നെ ഭരിക്കാൻ ആഗ്രഹിക്കുന്നുവെന്നും, ഇത് ബിജെപിക്ക് നേരിട്ട് പറയാൻ ധൈര്യം ഇല്ലാത്തതുകൊണ്ടാണ് […]
Read more

പ്രീമിയർ ലീഗിൽ ആഴ്സണലിനെ വീഴ്ത്തി മാഞ്ചസ്റ്റർ സിറ്റി

മാഞ്ചസ്റ്റർ: പ്രീമിയർ ലീഗിൽ സ്വന്തം തട്ടകമായ എത്തിഹാദ് സ്റ്റേഡിയത്തിൽ ആഴ്സണലിനെ തോൽപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് സിറ്റിയുടെ ആഴ്സണലിനെ പരാജയപ്പെടുത്തിയത്. പ്രീമിയർ ലീഗിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലെ ടീമുകളുടെ പോരാട്ടമെന്ന നിലയിൽ മത്സരത്തിന് മുൻപേ സിറ്റി-ആർസണൽ പോരാട്ടം ശ്രദ്ധനേടിയിരുന്നു. വിജയിച്ചതോടെ ഒന്നാമതുള്ള ആഴ്സണലിന്റെ പോയന്റ് വ്യത്യാസം മൂന്നായി കുറഞ്ഞു. റയാൻ ചെർക്കി (16), എർലിങ് ഹാളണ്ട് (65) എന്നിവരാണ് സിറ്റിക്ക് വേണ്ടി ഗോൾ നേടിയത്. കായ് ഹാവെർട്‌സ് (18) ആഴ്സണലിന് വേണ്ടി ആശ്വാസ ഗോൾ […]
Read more

Recent News

Advertisement
WhiteswanTV Footer