Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: Jeena T Philip

കൊല്ലത്ത് ആറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

കൊല്ലം: കൊല്ലത്ത് സുഹൃത്തുക്കൾക്കൊപ്പം ആറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ഇന്ന് ഉച്ചയോടെ ആയിരനല്ലൂർ ആറ്റിലായിരുന്നു അപകടം. അഞ്ചൽ അഗസ്ത്യക്കോട് സ്വദേശി രാജേഷ് ആണ് മരിച്ചത്. 34 വയസ്സായിരുന്നു. രാജേഷ് കുളിക്കുന്നതിനിടെ വെള്ളത്തിൽ മുങ്ങിപ്പോവുകയായിരുന്നു. സുഹൃത്തുക്കൾ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസും പുനലൂരിൽ നിന്നുള്ള ഫയർഫോഴ്സും സ്ഥലത്തെത്തി തിരച്ചിൽ നടത്തി. ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. നിലവിൽ പുനലൂർ താലൂക്കാശുപത്രിയിലെ മോർച്ചറിയിൽ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്.
Read more

തിലക് വര്‍മയുടെ കഴിവില്‍ വിശ്വാസമുണ്ടായിരുന്നു; ഹാര്‍ദിക് പാണ്ഡ്യ

അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ ഇന്നലെ മുംബൈ നേടിയത് തകർപ്പൻ ജയമായിരുന്നു. 200 റൺസ് ലക്ഷ്യം പിന്തുടർന്ന ഗുജറാത്തിനെ 100 റൺസിന് മുംബൈ ഓൾ ഔട്ട് ആക്കി. നിർണായകമായത് തിലക് വര്‍മയുടെ വെടിക്കെട്ട് സെഞ്ച്വറിയായിരുന്നു. മത്സരത്തിന്റെ ഡ്രിങ്ക്‌സ് ബ്രേക്ക് സമയത്ത് ഹാര്‍ദിക് പാണ്ഡ്യയും തിലക് വര്‍മ്മയും തമ്മില്‍ നടത്തിയ ഗൗരവമേറിയ സംഭാഷണം നടത്തിയിരുന്നു. അപ്പോള്‍ 22 പന്തില്‍ 19 റണ്‍സുമായി തിലക് ക്രീസില്‍ ബുദ്ധിമുട്ടുകയായിരുന്നു. എന്നാല്‍ പാണ്ഡ്യയുമായുള്ള ആ കൂടിക്കാഴ്ചയ്ക്ക് ശേഷം തിലക് വര്‍മ്മയുടെ ബാറ്റിംഗ് ശൈലി […]
Read more

ദുരഭിമാന കൊലപാതകത്തിന് ഇരയാകും;അച്ഛനിൽ നിന്ന് സംരക്ഷണം തേടി മകൾ കോടതിയിൽ

ബെംഗളൂരു: ദുരഭിമാന കൊലപാതകത്തിന് ഇരയാകുമെന്ന് ഭയന്ന് അച്ഛനിൽ നിന്ന് സംരക്ഷണം തേടി മകൾ കർണാടക ഹൈക്കോടതിയിൽ. കാജൽ രാജ് പുരോഹിത് എന്ന യുവതിയാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിക്കാൻ അച്ഛന്‍ അുവദിക്കുന്നില്ലെന്നും, താൽപര്യമില്ലാത്ത വിവാഹത്തിന് പിതാവ് നിർബന്ധിക്കുന്നുവെന്നാണ് കാജലിന്ർറെ വാദം. ആവശ്യം പരിഗണിച്ച കർണാടക ഹൈക്കോടതി വൈറ്റ്ഫീൽഡ് പൊലീസിൽ യുവതിക്ക് സംരക്ഷണം നൽകാൻ നിർദേശം നല്‍കി.
Read more

സ്‌ട്രോങ്ങ് റൂം തുറന്നതിൽ ദുരൂഹതയുണ്ട്; പാര്‍ട്ടി അന്വേഷിക്കും: കെ മുരളീധരന്‍

തിരുവനന്തപുരം: നെന്മാറ സ്‌ട്രോങ്ങ് റൂം വിവാദത്തില്‍ പ്രതികരവുമായി രംഗത്ത് വന്നിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. സ്‌ട്രോങ്ങ് റൂമിന്റെ പരിസരത്ത് പോലും ആരും പോകാന്‍ പാടില്ല എന്നാണ് നിയമം. സ്‌ട്രോങ്ങ് റൂമിന്റെ അടുത്ത് മെറ്റീരിയല്‍സ് കൊണ്ട് വച്ചതില്‍ സംശയമുണ്ട്. അതുകൊണ്ടുതന്നെ റൂം തുറന്നതിൽ ദുരൂഹതയുണ്ടെന്നും പാർട്ടി അത് വിശദമായി അന്വേഷിക്കുമെന്നും മുരളീധരൻ പറഞ്ഞു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശതമാന കണക്ക് ഇതുവരെ ആയിട്ടും പുറത്തുവിട്ടിട്ടില്ല. വട്ടിയൂര്‍ക്കാവില്‍ എത്ര പോളിങ് ശതമാനം ഉണ്ടെന്ന് അറിയില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. കേന്ദ്രസര്‍ക്കാരും […]
Read more

മദ്യനയ അഴിമതിക്കേസ്: അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ അരവിന്ദ് കെജ്‌രിവാളിന്റെ ആവശ്യം തള്ളിയിരിക്കുകയാണ് ഡൽഹി ഹൈക്കോടതി. കേസ് പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് സ്വർണ്ണ കാന്ത ശർമ്മയെ മാറ്റണമെന്നായിരുന്നു അരവിന്ദ് കെജ്‌രിവാളിന്റെ ആവശ്യം. ബിജെപി അഭിഭാഷക സംഘടനയുടെ പരിപാടിയില്‍ ജസ്റ്റിസ് സ്വര്‍ണ്ണ കാന്ത ശര്‍മ്മ പങ്കെടുത്തിരുന്നു. ഇതുകൊണ്ടാണ് അരവിന്ദ് കേജരിവാൾ ഹർജി നൽകിയത്. എന്നാൽ, വാദം കേള്‍ക്കുന്നതില്‍ നിന്ന് ജസ്റ്റിസ് പിന്മാറില്ല. ഹർജി പരിഗണിക്കുന്നതിനിടെ അരവിന്ദ് കെജ്‌രിവാളിനെതിരെ സ്വർണ്ണ കാന്ത ശർമ്മ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. രവിന്ദ് കെജ്‌രിവാള്‍ നീതിന്യായ വ്യവസ്ഥയെ വിചാരണയ്ക്ക് […]
Read more

കൗണ്ടിംഗ് സ്‌റ്റേഷൻ മുറികൾ തുറക്കരുത്; കർശന നിർദേശം

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ കൗണ്ടിംഗ് സ്റ്റേഷനുകളിലെ മുറികള്‍ തുറക്കരുതെന്ന കർശന നിർദേശം നൽകിയിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ. സീല്‍ ചെയ്യാത്ത മുറികൾ ഉൾപ്പെടെ തുറക്കാന്‍ പാടില്ലെന്നാണ് നിര്‍ദ്ദേശം. പേരാമ്പ്ര, നെന്മാറ സ്‌ട്രോങ്ങ് റൂം വിവാദത്തിലാണ് ഇത്തരത്തിലൊരു നടപടി. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കറാണ് ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. തിരക്കിട്ട് മുറികള്‍ തുറന്ന് അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. എന്തിന് വിവരങ്ങള്‍ തിരക്കിട്ട് അപ്‌ഡേറ്റ് ചെയ്യണമെന്നും ഏതെങ്കിലും തരത്തില്‍ മുറികള്‍ തുറന്നാല്‍ കര്‍ശന നടപടി […]
Read more

പാമ്പുകടിയേറ്റ് കുട്ടി മരിച്ച സംഭവം; വീടിന്റെ പരിസരത്ത് വനംവകുപ്പ് തീയിട്ടു

തൃശൂര്‍: കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീടിന്റെ പരിസരത്ത് തീയിട്ട് വനംവകുപ്പ്. ആല്‍ജോയുടെ മൃതദേഹം ഇന്നലെ വീട്ടിലേക്ക് കൊണ്ടുവന്നപ്പോള്‍ വീണ്ടും പാമ്പിനെ കണ്ടിരുന്നു. ഇതിനെ തുടർന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ വീട്ടിലെത്തി പരിസരത്ത് തീയിട്ടത്. തൃശൂര്‍ കോടാലി സ്വദേശികളായ സില്‍ജോ, ജോണ്‍സി ദമ്പതികളുടെ രണ്ടു മക്കള്‍ക്കാണ് കിടപ്പുമുറിയില്‍ വെച്ച് തലയിണയ്ക്കുള്ളിലായിരുന്ന പാമ്പിന്റെ കടിയേറ്റത്. ആല്‍ജോയുടെ സഹോദരൻ അനോഷ് നിലവിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസമാണ് ഇരുവരെയും പാമ്പ് കടിച്ചത്. ആശുപത്രിയില്‍ എത്തുമ്പോഴേക്കും അല്‍ജോ മരിച്ചിരുന്നു. ഭക്ഷ്യ വിഷബാധയേറ്റതെന്നാണ് ആദ്യം […]
Read more

സ്വത്ത് വിവരങ്ങളിലെ പൊരുത്തക്കേട്; ടിവികെ അധ്യക്ഷൻ വിജയ്ക്ക് നോട്ടീസ്

ചെന്നൈ: തമിഴ്‌നാട്ടിൽ തിരഞ്ഞെടുപ്പ് ചൂടുപിടിക്കുമ്പോൾ നടനും ടിവികെ അധ്യക്ഷനുമായ വിജയ്ക്ക് നോട്ടീസ് അയച്ചിരിക്കുകയാണ് മദ്രാസ് ഹൈക്കോടതി. വിജയ് സമർപ്പിച്ച സ്വത്ത് കണക്കിലെ പൊരുത്തക്കേട് ചൂണ്ടികാണിച്ച് ചെന്നൈ നിവാസിയായ വി വിഘ്‌നേഷ് നൽകിയ ഹർജിയിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിന് രണ്ട് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് കോടതിയുടെ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള നടപടി. നൂറ് കോടി രൂപയുടെ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തിയില്ലെന്നാണ് വിജയ്‌ക്കെതിരെയുള്ള ആരോപണം. പെരമ്പൂർ മണ്ഡലത്തിലേക്കുള്ള വിജയ്‌യുടെ സത്യവാങ്മൂലത്തിൽ ഏകദേശം 115.13 കോടിയുടെ ആസ്തി വെളിപ്പെടുത്തിയിരുന്നു. അതേസമയം […]
Read more

ഷൂ ധരിക്കുന്നതിനെ ചൊല്ലി തർക്കം; സഹോദരനെ കുത്തിക്കൊലപ്പെടുത്തി

ലഖ്നൗ: ഉത്തർപ്രദേശിൽ 16 കാരൻ ഇളയ സഹോദരനെ കുത്തിക്കൊലപ്പെടുത്തി. ഷൂസ് ആര് ധരിക്കണം എന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ലക്ഷ്മൺ ശർമ്മയാണ് (15) കൊല്ലപ്പെട്ടത്. കത്രിക ഉപയോഗിച്ചാണ് സൂരജ് സ്വന്തം സഹോദരനെ കുത്തിക്കൊലപ്പെടുത്തിയത്. ലക്ഷ്മൺ ശർമ്മയുടെ തലയിലും കൈകളിലും കത്രിക ഉപയോഗിച്ച് നിരവധി പരിക്കുകൾ ഏൽപ്പിച്ചു. കുടുംബാംഗങ്ങൾ ലക്ഷ്മണിനെ ഗുഗ്ലിയിലെ ഒരു കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗുഗ്ലീ പൊലീസ് സ്റ്റേഷൻ പരിധിയിൽ തിങ്കളാഴ്ച രാവിലെ 10.30 ഓടെയാണ് സംഭവം നടന്നത്.
Read more

വിജയവഴിയില്‍ തിരിച്ചെത്തി മുംബൈ, ഗുജറാത്തിനെ തകര്‍ത്തത് 99 റണ്‍സിന്

അഹമ്മദാബാദ്: ഐപിഎല്ലില്‍ ഇന്നലെ ഗുജറാത്തിനെ തകര്‍ത്തത് മുംബൈ ഇന്ത്യൻസ്. തുടർച്ചയായ പരാജയങ്ങൾക്ക് ശേഷം വിജയവഴിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് മുംബൈ. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മുംബൈ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സ് നേടി. മുംബൈ താരം തിലക് വർമ്മയുടെ കരുത്തിലാണ് മുംബൈ സ്കോർ ഉയർത്തിയത്. 45 പന്തില്‍ പുറത്താവാതെ 101 റൺസാണ് തിലക് നേടിയത്. സ്ഥിരം ഓപ്പണര്‍മാരായ രോഹിത് ശര്‍മ, റിയാന്‍ റിക്കിള്‍ട്ടണ്‍ എന്നിവരില്ലാതെയാണ് മുംബൈ ഇറങ്ങിയത്. രോഹിത് തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഇന്നലെ […]
Read more

Recent News

Advertisement
WhiteswanTV Footer