തമിഴ്‌നാട്ടിൽ പ്രചാരണത്തിനെത്തി രാഹുൽ ഗാന്ധി
ചെന്നൈ: തമിഴ്‌നാട്ടിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തി രാഹുൽ ഗാന്ധി. തമിഴ്നാടുമായി രാഷ്ട്രീയത്തിന് അതീതമായ ബന്ധമാണുള്ളത്. താനിവിടെ ജനിച്ച ആളല്ല. എന്നാലും, തമിഴ് ഭാഷക്കും സംസ്കാരത്തിനും വേണ്ടി എന്നും പോരാടുമെന്നും രാഹുൽ പറഞ്ഞു. കന്യാകുമാരി കൊളച്ചലിൽ തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തമിഴ്നാട്ടിലെ എംകെ സ്റ്റാലിന്‍റെ പദ്ധതികളെയും രാഹുൽ പ്രസംഗത്തിൽ പുകഴ്ത്തി. തമിഴ്നാടിനെ ബിജെപി ദില്ലിയിൽ ഇരുന്നു ഭരിക്കാനാണ് ശ്രമിക്കുന്നത്. ഞങ്ങൾ തമിഴ്നാടിനെ തമിഴ്‌നാട്ടിൽ ഇരുന്നു തന്നെ ഭരിക്കാൻ ആഗ്രഹിക്കുന്നുവെന്നും, ഇത് ബിജെപിക്ക് നേരിട്ട് പറയാൻ ധൈര്യം ഇല്ലാത്തതുകൊണ്ടാണ് […]
Read more