അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയല്‍ ലീഗില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സ് ഗുജറാത്ത് ടൈറ്റന്‍സ് പോരാട്ടം. തുടർച്ചയായ നാലാം ജയം ലക്ഷ്യമിട്ട് ഗുജറാത്ത് ടൈറ്റന്‍സ് ഇറങ്ങുമ്പോൾ തുടര്‍ച്ചയായി നാല് മത്സരങ്ങളില്‍ പരാജയപ്പെട്ട മുംബൈ വിജയ പ്രതീക്ഷയിലാണ്. രണ്ട് മത്സരം തോറ്റ് തുടങ്ങി, പിന്നാലെ വിന്നിങ് ട്രാക്കിലേക്ക് മടങ്ങിയെത്തിയ ടീമാണ് ഗുജറാത്ത് ടൈറ്റന്‍സ്. ബുംറയും ബോള്‍ട്ടുമടക്കമുള്ള ബോളിങ്ങിലാണ് മുംബൈയുടേ പ്രതീക്ഷ. എന്നാൽ, ഫോമിലേക്ക് എത്തിയ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗിൽ മികച്ച പ്രകടനം തുടർന്നാൽ ഗുജറാത്തിന് കരുത്തുകൂടും. റബാഡയും പ്രസിദ്ധ് കൃഷ്ണയും മുഹമ്മദ് സിറാജുമടങ്ങുന്ന പേസ് ബോളർമാർ ഒന്നുകൂടി കാര്യങ്ങൾ എളുപ്പമാക്കും. നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ എട്ട് മത്സരങ്ങളിൽ അഞ്ചിലും ജയം ഗുജറാത്തിനൊപ്പമായിരുന്നു. രാത്രി 7.30ന് അഹമ്മദാബാദിലാണ് മത്സരം.




