നടിയെ ആക്രമിച്ച കേസ്; പ്രധാന സാക്ഷി ബാലചന്ദ്രകുമാറിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം
തിരുവനന്തപുരം: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷിയായിരുന്ന ബാലചന്ദ്രകുമാറിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബവും കുടുംബസുഹൃത്തും രംഗത്ത്. കുടുംബ സുഹൃത്തായ അനന്തു സുരേഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഡിജിപി അന്വേഷണത്തിന് നിർദേശം നൽകി. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്കാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. ബാലചന്ദ്രകുമാറിന്റെ മരണത്തിലും രോഗബാധയിലും സംശയമുണ്ടെന്ന് ഭാര്യ ഷീബ പ്രതികരിച്ചു. വൃക്കയിലെ കല്ല് നീക്കം ചെയ്തതിന് ശേഷമാണ് അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായതെന്നും ചികിത്സയുമായി ബന്ധപ്പെട്ട മെഡിക്കൽ രേഖകൾ കുടുംബത്തിന്റെ കൈവശമുണ്ടെന്നും അവർ പറഞ്ഞു. […]
Read more

