Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: Jeena T Philip

ഇന്ത്യ – അഫ്ഗാൻ ടെസ്റ്റ് മത്സരം: തകർന്ന് വീണ് അഫ്ഗാനിസ്ഥാൻ

ഇന്ത്യ – അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയ്‌ക്കെതിരെ അഫ്ഗാനിസ്ഥാൻ തകർന്നടിഞ്ഞു. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 564 റൺസെന്ന നിലയിൽ ഡിക്ലെയർ ചെയ്തിരുന്നു. ശേഷം ബാറ്റിങ്ങിന് ഇറങ്ങിയ അഫ്ഗാനിസ്ഥാന്റെ അഞ്ച് വിക്കറ്റുകളും ഇന്ത്യ വീഴ്ത്തി. നിലവിൽ ആദ്യ അഞ്ച് വിക്കറ്റുകൾ നഷ്ട്ടമായ അഫ്ഗാനിസ്ഥാൻ 113 റൺസ് എന്ന നിലയിലാണ്. ഇന്ത്യയ്ക്കായി ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ച മാനവ് സുതർ ആദ്യ മത്സരത്തിൽ തന്നെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. മാനവിന് പുറമെ ഇന്ത്യയ്ക്കായി പ്രസിദ്ധ് കൃഷ്ണ […]
Read more

ബെയ്റൂട്ടിലെ ജനവാസ മേഖല ആക്രമിച്ച് ഇസ്രയേൽ വ്യോമസേന

ബെയ്റൂട്ട്: ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ വൻ വ്യോമാക്രമണം നടത്തി ഇസ്രായേൽ സൈന്യം. ഹിസ്ബുള്ളയുടെ പ്രധാന കമാൻഡ് ആസ്ഥാനം ആയ ഭൂഗർഭ തന്ത്ര കേന്ദ്രം ലക്ഷ്യമിട്ടാണ് ആക്രമണങ്ങൾ നടത്തിയതെന്നും അത് വിജയകരമായി തകർത്തതായും ഇസ്രായേൽ സൈന്യവും ഔദ്യോഗിക വൃത്തങ്ങളും സ്ഥിരീകരിച്ചു. ബെയ്റൂട്ടിന്റെ തെക്കൻ ദഹിയേ മേഖലയിൽ ശക്തമായ സ്ഫോടനങ്ങൾ തുടർന്നു നിലനിൽന്നതായും, കിലോമീറ്ററുകളോളം ദൂരത്തിൽ പുകപടലങ്ങൾ ഉയർന്നതായും, നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തുടർച്ചയായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ മേഖലയിലെ ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് […]
Read more

മുതിരപ്പുഴയാറ്റിൽ രാവിലെ കണ്ട മൃതദേഹം തിരിച്ചറിഞ്ഞു; ചിത്തിരപുരം സ്വദേശിയുടേത്

ഇടുക്കി: ഇടുക്കി മുതിരപ്പുഴയാറ്റിൽ രാവിലെ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. ചിത്തിരപുരം സ്വദേശി കുട്ടപ്പനെന്ന 70കാരന്റെ ആണെന്ന് ബന്ധുക്കൾ പോലീസിനെ അറിയിച്ചു. രണ്ടുദിവസം മുമ്പ് കുട്ടപ്പനെ കാണാതായിരുന്നു. പോലീസ് തിരച്ചിൽ നടത്തുന്നതിനിടെ രാവിലെ ആറ്റിൽ മൃതദേഹം കണ്ടെത്തിയത്. ഇൻക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരണത്തിൽ ദുരൂഹത ഇല്ലന്നും കാൽ വഴുതി പുഴയിലേക്ക് വീണുളള മുങ്ങിമരണം ആണെന്നുമാണ് പ്രാഥമിക നിഗമനം.
Read more

ഇന്ത്യ സഖ്യ യോഗത്തിൽ 23 പാർട്ടികൾ; പങ്കെടുത്ത് പ്രതിഷേധം അറിയിക്കാൻ സിപിഎമ്മും ജെഎംഎമ്മും

ന്യൂഡൽഹി: കോൺഗ്രസ് വിളിച്ച നാളത്തെ ഇന്ത്യ സഖ്യ യോഗത്തിൽ 23 പാർട്ടികൾ പങ്കെടുക്കുമെന്ന് എ ഐ സി സി വക്താവ് ജയറാം രമേശ്. ചില പാർട്ടികൾ അസൗകര്യങ്ങൾ അറിയിച്ചതായി അദ്ദേഹം വ്യക്തമാക്കി. യോഗം പന്ത്രണ്ട് മണിക്ക് ദില്ലി കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ ചേരും. പശ്ചിമബംഗാളിലെ തൃണമൂൽ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് യോഗം വിളിച്ചിരിക്കുന്നത്. അതേസമയം, കോൺഗ്രസ് നയങ്ങളെ വിമർശിച്ച് ചില ഘടകകക്ഷികൾ രൂക്ഷമായ അഭിപ്രായം പ്രകടിപ്പിക്കാൻ സജ്ജമാണ്. യോഗത്തിൽ പങ്കെടുക്കാൻ മമത ബാനർജി ദില്ലിയിലെത്തിയിട്ടുണ്ട്. സി.പി.എം. മുൻകൂട്ടി പ്രഖ്യാപിച്ച പ്രകാരം […]
Read more

ഓപ്പറേഷൻ തൂഫാൻ: എംഡിഎംഎ കേസിലെ മുഖ്യകണ്ണിയെ ദില്ലിയിലെത്തി പൊക്കി കേരള പൊലീസ്

പത്തനംതിട്ട: ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി ലഹരി കടത്തിലെ മുഖ്യകണ്ണിയായ നൈജീരിയൻ പൗരനെ പൊലീസ് പിടികൂടി. സാമുവേൽ ക്ലിഫ്സൺ എന്നയാളാണ് പിടിയിലായത്. പന്തളത്ത് ദമ്പതികൾ ഉൾപ്പെടെ അറസ്റ്റിലായ എംഡിഎംഎ കേസിലെ മുഖ്യകണ്ണിയാണ്. ദില്ലിയിൽ എത്തി സാഹസികമായി കേരള പൊലീസ് ഇയാളെ പിടികൂടിയത്. പത്തനംതിട്ട എസ്.പി. രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് ഡൽഹിയിൽ എത്തി പ്രതിയെ സാഹസികമായി പിടികൂടിയത്. കഴിഞ്ഞ ആഴ്ച പന്തളത്ത് 300 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ നടത്തിയ തുടർ അന്വേഷണത്തിലാണ് പ്രധാന ശൃംഖലയെ കുറിച്ചുള്ള നിർണായക […]
Read more

പ്രണയത്തിൽ നിന്നും പിന്മാറിയ ഭർതൃമതിയായ യുവതിയെ ഭീഷണിപ്പെടുത്തി; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: പ്രണയബന്ധത്തിൽ നിന്നും പിൻവാങ്ങിയതിലുള്ള വിരോധം കാരണം യുവതിയെ ഭീഷണിപ്പെടുത്തുകയും അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വിഴിഞ്ഞം പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വെങ്ങാനൂർ നെല്ലിവിള സുബിൻ ഭവനിൽ സുബിൻ (39) ആണ് പിടിയിലായത്. വെങ്ങാനൂർ സ്വദേശിനിയായ യുവതിയുമായി പ്രതി മുൻപ് പ്രണയത്തിലായിരുന്നു. എന്നാൽ യുവതി ഈ ബന്ധത്തിൽ നിന്നും പിൻവാങ്ങിയതോടെ പ്രതി വൈരാഗ്യ ബുദ്ധിയോടെ പെരുമാറിയിരുന്നു. തുടർന്ന് യുവതിയുടെ ഭർത്താവിനെയും കുടുംബാംഗങ്ങളെയും ലക്ഷ്യമിട്ട് അപകീർത്തികരമായ സന്ദേശങ്ങളും ചിത്രങ്ങളും മൊബൈൽ ഫോണിലൂടെ […]
Read more

ഒരു വീട് വേണം, വലുതാകുമ്പോൾ പൈസ തരാം; മുഖ്യമന്ത്രിയോട് അപേക്ഷയുമായി ആറുവയസുകാരി

തിരുവനന്തപുരം: അന്തിയുറങ്ങാൻ സുരക്ഷിതമായ ഒരു വീടിനായി മുഖ്യമന്ത്രിയോട് സഹായം അഭ്യർഥിച്ച് ആറുവയസ്സുകാരിയുടെ ഹൃദയസ്പർശിയായ വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. വിഴിഞ്ഞം എൽ.പി. സ്കൂളിലെ വിദ്യാർത്ഥിനിയായ റുവാനിയയാണ് കുടുംബത്തിന് ഒരു പുതിയ വീട് നിർമ്മിച്ചു നൽകണമെന്ന അഭ്യർഥനയുമായി രംഗത്തെത്തിയത്. തങ്ങൾ ഇപ്പോൾ താമസിക്കുന്നത് പഴക്കമേറിയതും സുരക്ഷിതമല്ലാത്തതുമായ വീടിലാണെന്നും മഴ പെയ്യുന്ന രാത്രികളിൽ പേടി കാരണം ഉറങ്ങാൻ കഴിയാറില്ലെന്നും റുവാനിയ വീഡിയോയിൽ പറയുന്നു. “മുഖ്യമന്ത്രി ഞങ്ങൾക്ക് ഒരു പുതിയ വീട് വെച്ചു തരണം. ഞാൻ പഠിച്ച് വലുതാകുമ്പോൾ അതിന്റെ പണം […]
Read more

ഓടിക്കൊണ്ടിരുന്ന കെഎസ്‌ആർടിസി ബസ് ഇലക്‌ട്രിക് പോസ്‌റ്റിലിടിച്ച് മറിഞ്ഞു

കൊല്ലം: കൊട്ടാരക്കര എംസി റോഡിൽ കെഎസ്‌ആർടിസി ബസ് നിയന്ത്രണം നഷ്ട്ടപെട്ട് മറിഞ്ഞ് യാത്രക്കാർക്ക് പരിക്ക്. ളകം മേഴ്‌സി ഹോസ്പിറ്റലിന് സമീപത്താണ് അപകടം ഉണ്ടായത്. തിരുവനന്തപുരത്ത് നിന്ന് എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ബസ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് മറിഞ്ഞത്. ബസിലെ യാത്രക്കാർക്കിടയിൽ ആരുടെയും പരിക്ക് ഗുരുതരമല്ല; പരിക്കേറ്റവരെ ഉടൻ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകട സ്ഥലത്തെത്തിയ പൊലീസ്, ഫയർഫോഴ്‌സ് സംഘവും കെഎസ്‌ആർടിസി ഉദ്യോഗസ്ഥരും ചേർന്നാണ് മറിഞ്ഞുകിടന്ന ബസ് ഉയർത്തിയത്.
Read more

കിരീടം ചൂടാൻ യമാലിന്റെ ചിറകിലേറി ഫ്യൂന്റെയുടെ സ്പെയിൻ

മാഡ്രിഡ്: യൂറോപ്യൻ ഫുട്ബോളിന്റെ സ്വർണകാലം തിരിച്ചുപിടിക്കാൻ സുവർണവീരന്മാരെ മറികടന്ന് സ്പെയിൻ പുതിയ തലമുറയുമായാണ് ഇത്തവണ എത്തുന്നത്. കഴിഞ്ഞ നിരവധി വർഷങ്ങളായി ലോകകപ്പിലും യൂറോപ്പ്യൻ ടൂർണമെന്റുകളിലും പ്രതീക്ഷകൾ നിറവേറ്റാനാകാതെ വന്ന സ്പെയിൻ, പുതിയ പരിശീലകനായ ലൂയിസ് ഡെലാ ഫ്യൂന്റെ കീഴിൽ തങ്ങളുടെ തന്ത്രങ്ങൾ വീണ്ടും പുനഃസംഘടിപ്പിച്ചിരിക്കുകയാണ്. ഫ്യൂന്റെ ടിക്കറ്റ് ടിക്കി ടാക്ക ഫുട്ബോളിന്റെ അടിസ്ഥാന തന്ത്രം പുനർജ്ജീവിപ്പിച്ച്, യുവ താരങ്ങളുടെ പൊസിഷൻ നിയന്ത്രണത്തിലൂടെ എതിരാളികളെ മയക്കാനും സ്പെയിനിന് ഗോളുകൾ നേടാനുമുള്ള മാർഗങ്ങൾ വികസിപ്പിച്ചിട്ടുണ്ട്. മിഡ് ഫീൽഡിൽ പെഡ്രി, സുബിമെൻഡി, […]
Read more

കനത്ത മഴ; ഇടുക്കി ജില്ലയിൽ രാത്രിയാത്ര പാടില്ല

ഇടുക്കി: ജില്ലയിൽ തുടരുന്ന കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഇടുക്കി ജില്ലയിലെ മലയോര മേഖലകളിൽ രാത്രിയാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനും ജില്ലാ കലക്ടറുമായ ഉദ്യോഗസ്ഥൻ പുറപ്പെടുവിച്ച ഉത്തരവുപ്രകാരം വൈകീട്ട് 7 മണി മുതൽ രാവിലെ 6 മണിവരെയാണ് നിയന്ത്രണം നിലവിൽ വരിക. സംസ്ഥാനത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി. മലയോര പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മരങ്ങൾ കടപുഴകി വീഴൽ തുടങ്ങിയ അപകടസാധ്യതകൾ വർധിച്ച സാഹചര്യത്തിൽ ജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് യാത്രാ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. […]
Read more
Advertisement
WhiteswanTV Footer