സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Author: Karishma S

പത്രിക സ്വീകരിച്ചില്ല; പൊട്ടിക്കരഞ്ഞ് സ്ഥാനാർഥി

തൃശൂര്‍: വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തില്ലെന്ന് ചൂണ്ടിക്കാട്ടി സ്വീകരിക്കാതെ സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദേശ പത്രിക. തൃശൂര്‍ പുത്തന്‍ചിറ പതിനൊന്നാം വാര്‍ഡിലെ ട്വന്റി-20 സ്ഥാനാര്‍ത്ഥിയായ വിജയലക്ഷ്മിയുടെ നാമനിര്‍ദേശ പത്രികയാണ് കളക്ടര്‍ സ്വീകരിക്കാതിരുന്നത്. പതിനാലാം വാര്‍ഡില്‍ വിജയലക്ഷ്മിക്ക് വോട്ട് ഉണ്ടായിരുന്നില്ല. ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയിരുന്നു. എന്നാല്‍ കൃത്യസമയത്ത് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ കഴിയാത്തതാണ് തിരിച്ചടിയായത്. നാമനിര്‍ദേശപത്രിക വരണാധികാരി സ്വീകരിക്കാതെ വന്നതോടെ വിജയലക്ഷ്മി പൊട്ടിക്കരഞ്ഞു. പഞ്ചായത്ത് സെക്രട്ടറി അടക്കം എല്‍ഡിഎഫിന് വേണ്ടി ഒത്തുകളിച്ചെന്ന് വിജയലക്ഷ്മി ആരോപിച്ചു. വിജയലക്ഷ്മിയും കുടുംബവും […]
Read more

കടലിൽ കിടക്കുന്ന കണ്ടയിനറുകൾ നീക്കം അടിയന്തിരമായി ചെയ്യണം

തിരുവനന്തപുരം: നവംബർ 21 ലോക മത്സ്യത്തൊഴിലാളി ദിനത്തിൽ കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ്റെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ സെക്രട്ടേറിയറ്റിലേയ്ക്ക് മാർച്ച് നടത്തി. എംഎസ്‌സി. എൽസ 3 കപ്പൽ മുങ്ങിയതുമൂലം കടലിൽ കിടക്കുന്ന കണ്ടെയ്നറുകളും മാലിന്യങ്ങളും നീക്കം ചെയ്യുക, മുതലപ്പൊഴിയിൽ അപകടത്തിൽ മരണമടഞ്ഞ കുടുംബത്തിലെ ഒരാൾക്ക് ജോലി നൽകുക, വിഴഞ്ഞം വാണിജ്യ ഹാർബർ നിർമാണവും കാലാവസ്ഥ വ്യതിയാനവും മൂലം വീടും സ്ഥലവും നഷ്ട‌പ്പെടുന്ന തീരദേശവാസികൾക്ക് 5 സെന്റ് ഭൂമിയും വാസയോഗ്യമായ വീടും നൽകുക, വിഴിഞ്ഞം തുറമുഖത്തിൻ്റെ പ്രവർത്തന ഫലമായി ജോലി […]
Read more

ലോകത്തെ മികച്ച സയൻസ് ഇൻസ്റ്റിറ്റ്യൂട്ടുകളുടെ പട്ടികയിൽ കുസാറ്റും

കൊച്ചി: ലോകത്തെ മികച്ച സയൻസ് ഇൻസ്റ്റിറ്റ്യൂട്ടുകളുടെ പട്ടികയിൽ ഇടം നേടി കുസാറ്റ്. ടൈംസ് ഹയർ എഡ്യൂക്കേഷൻ (ദി) ഇന്റർ ഡിസിപ്ലിനറി സയൻസ് റാങ്കിങ്ങിലാണ് കുസാറ്റിന്റെ ഈ ഉഗ്രൻ നേട്ടം. ഇന്റർ ഡിസിപ്ലിനറി സയൻസ് റാങ്കിങ്ങിൽ (2026) 94 രാജ്യങ്ങളിലെ 911 സർവകലാശാലകളെ അടിസ്ഥാനമാക്കിയാണ് റാങ്ക് പട്ടിക തയാറാക്കിയത്. ആദ്യ പതിപ്പിൽ 749 സർവകലാശാലകളാണ് ഉണ്ടായിരുന്നത്. ജാമിയ മിലിയ ഉൾപ്പെടെ ഇന്ത്യയിൽ നിന്നുള്ള 88 സ്ഥാപനങ്ങളാണ് റാങ്കിങ്ങിൽ ഇടം പിടിച്ചത്. ഇന്റർ ഡിസിപ്ലിനറി സയൻസ് 251-300 ബാൻഡിലാണ് കുസാറ്റിന്റ […]
Read more

അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ജീവനക്കാരൻ ഹോട്ടൽ മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ

തിരുവനന്തപുരം: അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ജീവനക്കാരനെ ലോഡ്ജിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തി. ട്രൈബ്യൂണല്‍ സെക്‌ഷന്‍ ഓഫിസര്‍ സുനില്‍കുമാറാണ് മരിച്ചത്. പാലോടുള്ള ലോഡ്ജിലാണ് മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച മുതല്‍ സുനില്‍ കുമാറിനെ കാണാനുണ്ടായിരുന്നില്ല. തിരച്ചില്‍ തുടരുന്നതിനിടെയാണ് ലോഡ്ജ് മുറിയില്‍നിന്നു മൃതദേഹം കണ്ടെത്തിയത്. സുനില്‍കുമാറിന് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നെന്നു പൊലീസ് പറഞ്ഞു. ഇന്നു രാവിലെ മുറിയില്‍ നിന്ന് ആരും പുറത്തേക്കു വരാതിരുന്നതിനെ തുടര്‍ന്ന് ജീവനക്കാര്‍ വാതില്‍ തുറന്ന് ഉള്ളില്‍ കയറി പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് സുനില്‍കുമാറിനെ കൈഞരമ്പ് മുറിച്ച നിലയില്‍ ശുചിമുറിയില്‍ ബോധരഹിതനായി കണ്ടെത്തിയത്. […]
Read more

ഭർത്താവുമായുള്ളത് പ്രഫഷണൽ പ്രശ്നം; വെളിപ്പെടുത്തലുമായി ജീജി മാരിയോ

തൃശൂർ: ഇന്‍ഫ്ലുവന്‍സര്‍ ദമ്പതികളായ മാരിയോ ജോസഫും ജീജി മാരിയോയും തമ്മിലുള്ള വിഷയത്തിൽ പുതിയ വെളിപ്പെടുത്തലുമായി ഭാര്യ ജീജി മാരിയോ. കുടുംബ പ്രശ്നമല്ല, പ്രഫഷനൽ പ്രശ്നമാണ് ഭർത്താവുമായി ഉള്ളതെന്ന് ജീജി മാരിയോയുടെ വെളിപ്പെടുത്തൽ. ‘‘ഫിലോകാലിയ എന്ന പേരിൽ ട്രസ്റ്റ് നിലവിലുള്ളപ്പോൾ അതേപേരിൽ കമ്പനി ആക്ട് അനുസരിച്ച് മാരിയോ ജോസഫ് പ്രത്യേക സ്ഥാപനം തുടങ്ങി. അവിടെയാണു പ്രശ്നം തുടങ്ങിയത്. സ്ഥാപനത്തിൽ പ്രശ്നമുണ്ടായപ്പോൾ ഞാൻ ചോദ്യം ചെയ്തു. ഭർത്താവിന്റെ കൂടെക്കൂടിയവർ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഫിലോകാലിയയിൽ ബോർഡ് അംഗങ്ങൾക്കു ശമ്പളമില്ല. കമ്പനി ആക്ട് […]
Read more

വാടകയ്ക്ക് കൊടുത്ത കാർ തിരികെ ചോദിച്ചതിന് കൊടും ക്രൂരത; പ്രതി പിടിയിൽ

തൃശൂർ: വാടകയ്ക്കു നൽകിയ കാർ തിരികെ ആവശ്യപ്പെട്ടതിന് ഉടമയെ കാറിന്റെ ബോണറ്റിൽ കിടത്തി കിലോമീറ്ററുകൾ സഞ്ചരിച്ചു. വളരെ വേഗത്തിൽ പാഞ്ഞ കാറിൽനിന്ന് ഉടമ രക്ഷപ്പെട്ടത് നാട്ടുകാരുടെ ഇടപെടലോടുകൂടി. ആലുവ സ്വദേശി സോളമന്റേതാണ് കാർ. തൃശൂർ തിരൂർ സ്വദേശി ബക്കറിനാണ് കാർ വാടകയ്ക്കു നൽകിയത്. കാർ തിരികെ ചോദിച്ചപ്പോൾ ബക്കർ, സോളമനെ ബോണറ്റിൽ കിടത്തി കിലോമീറ്ററുകളോളം കാറോടിച്ചു. രണ്ടു കാറുകളാണ് സോളമൻ ബക്കറിനു വാടകയ്ക്കു നൽകിയത്. ഏറെ ദിവസങ്ങളായിട്ടും കാർ തിരികെ നൽകിയില്ല. പകരം തന്റെ പേരിലുള്ള വസ്തു […]
Read more

കേരളത്തിലെ എസ്‌ഐആറിന് സ്‌റ്റേയില്ല; 26ന് വീണ്ടും ഹർജികൾ പരിഗണിക്കും

ന്യൂഡൽഹി: കേരളത്തിലെ എസ്ഐആർ നടപടികൾക്ക് സ്റ്റേയില്ല. തിരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രീംകോടതി വിശദീകരണം തേടി. ഈ മാസം 26ന് വീണ്ടും ഹർജികൾ പരിഗണിക്കും. കേരളത്തിലെ വിവിധ രാഷ്ട്രീയ പാർട്ടികൾ എസ്ഐആറിനെതിരെ കോടതിയെ സമീപിച്ചിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ എസ്ഐആർ നടപടികൾ മാറ്റിവയ്ക്കണമെന്നാണ് കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ ആവശ്യപെട്ടത്. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ നവംബർ 26ന് ഹർജികൾ പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. എസ്ഐആർ തദ്ദേശ തിരഞ്ഞെടുപ്പിനെ ബാധിക്കരുതെന്ന് സർക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകൻ ആവശ്യപ്പെട്ടു. കേരളത്തിലെ വിഷയം പ്രത്യേകമായി പരിഗണിക്കാമെന്ന് കോടതി […]
Read more

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് പുത്തൻ നേട്ടം

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് മികച്ച നേട്ടം. ഇനി ചരക്കുകള്‍ തുറമുഖത്ത് നിന്ന് റോഡ്-റെയില്‍ മാര്‍ഗം കൊണ്ടുപോകാം. പൂര്‍ണതോതിലുള്ള ഇമിഗ്രേഷന്‍ ചെക്ക് പോസ്റ്റിന് അനുമതിയായി. ക്രൂ ചേഞ്ചും ഇനി വിഴിഞ്ഞത്ത് നടക്കും. ‘ട്രാന്‍സ്ഷിപ്മെന്റി’നു പുറമേയുള്ള പ്രവര്‍ത്തനങ്ങളിലേക്കു തുറമുഖത്തിനു കടക്കാന്‍ കഴിയും. വിഴിഞ്ഞം പദ്ധതിയെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട നീക്കമാകുമിത്. റിങ് റോഡ് അടക്കം നിര്‍മിച്ചുകൊണ്ട് അനുമതിക്കായി കാത്തിരിക്കുന്ന ഘടത്തിലാണ് വാര്‍ത്ത. ഇതുമായി ബന്ധപ്പെട്ട നോട്ടിഫിക്കേഷന്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിക്കഴിഞ്ഞു.
Read more

വിജയുടെ സംസ്ഥാന പര്യടനം ഇനിയും വൈകും; നാലിന് അനുവദിക്കാതെ പോലീസ്

ചെന്നൈ: തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയുടെ സംസ്ഥാന പര്യടനത്തിന്റെ തീയതി ഇനിയും വൈകും. ഡിസംബര്‍ നാലിന് പ്രഖ്യാപിച്ച സേലത്തെ പൊതുയോഗത്തിന്റെ തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് പൊലിസ്. നാലിന് കാര്‍ത്തിക ദീപം നടക്കുന്നതിനാല്‍ സുരക്ഷയൊരുക്കാന്‍ കഴിയില്ലെന്നാണ് പൊലിസ് പറയുന്നത്. കരൂര്‍ ദുരന്തത്തിന് ശേഷം നിര്‍ത്തിവെച്ച സംസ്ഥാന പര്യടനം ഡിസംബര്‍ നാലിന് സേലത്ത് നിന്ന് തുടങ്ങാനായിരുന്നു ടിവികെയുടെ തീരുമാനം. ഇതിനായി സേലം പൊലിസില്‍ അപേക്ഷയും നല്‍കി. സേലത്തെ മൂന്ന് ഗ്രൗണ്ടുകളില്‍ ഏതിലെങ്കിലും ഒന്നിന് അനുമതി നല്‍കണമെന്നായിരുന്നു ടിവികെയുടെ അപേക്ഷ. […]
Read more

തദ്ദേശതിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന് വേണ്ടി പൊരുതാനുറച്ച് മമ്പറം ദിവാകരൻ

കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ കോൺഗ്രസ്സിന് വേണ്ടി മത്സരിക്കാന്‍ മുതിർന്ന നേതാവ് മമ്പറം ദിവാകരന്‍. വേങ്ങാട് പഞ്ചായത്തില്‍ 15ാം വാര്‍ഡിലാണ് യുഡിഎഫിന് വേണ്ടി മത്സരിക്കുന്നത്. 2016ല്‍ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ ധര്‍മ്മടത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചയാളാണ് മമ്പറം ദിവാകരന്‍. നേരത്തെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടര്‍ന്ന് മമ്പറം ദിവാകരന് അന്ന് പാര്‍ട്ടി നടപടി നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ നിന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥിയും അന്നത്തെ […]
Read more

Recent News

Advertisement