Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

ടിജി മോഹൻദാസിൻ്റെ വിദ്വേഷ പ്രസംഗം; വീഡിയോ നീക്കം ചെയ്യാൻ മെറ്റക്ക് കത്ത് നൽകും

തിരുവനന്തപുരം: ഡൽഹി പ്രതിഷേധിച്ച വിദ്യാർത്ഥികളെ അധിക്ഷേപിച്ച് ടിജി മോഹൻദാസ് നടത്തിയ വിവാദ വീഡിയോ നീക്കം ചെയ്യാൻ പൊലീസ് നടപടി തുടങ്ങി. വീഡിയോ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മെറ്റയ്ക്ക് പൊലീസ് കത്ത് നൽകും. അറസ്റ്റ് നടപടികൾക്ക് പിന്നാലെ ഇന്ന് കത്ത് നൽകാനാണ് തീരുമാനം. ടിജി മോഹൻദാസിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ ലാപ്ടോപ്പും മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തു. കലാപത്തിന് ആഹ്വാനം ചെയ്തതടക്കമുള്ള നാല് കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്. നിലവിൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. […]
Read more

കുറ്റ്യാടിയിൽ സംഘർഷം; മൂന്ന് യുവാക്കൾക്ക് വെട്ടേറ്റു

കോഴിക്കോട്: കുറ്റ്യാടി നിട്ടൂരിൽ ഉണ്ടായ സംഘർഷത്തിൽ മൂന്ന് യുവാക്കൾക്ക് വെട്ടേറ്റു. നിട്ടൂർ സ്വദേശികളായ ഷോജിൻ, ബബിൻ, അശ്വിൻ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഒരു പെൺകുട്ടിയുമായുള്ള അടുപ്പവുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. മൂന്ന് ബൈക്കുകളിലായി എത്തിയ ആറ് പേരടങ്ങുന്ന സംഘമാണ് ആക്രമിച്ചതെന്ന് പരിക്കേറ്റവർ പൊലീസിന് മൊഴി നൽകി. സംഭവത്തിൽ ശ്രീജിത്ത് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
Read more

യുവനടിയെ പീഡിപ്പിച്ച കേസ് ബോളിവുഡ് സംവിധായകൻ ഷകീൽ നൂറാനി അറസ്റ്റിൽ

മുംബൈ: യുവനടിയെ പീഡിപ്പിച്ചെന്ന കേസിൽ ബോളിവുഡ് സംവിധായകൻ ഷകീൽ നൂറാനി (72) അറസ്റ്റിൽ. 40 ദിവസമായി ഒളിവിലായിരുന്ന നൂറാനിയെ മഹാബലേശ്വറിൽ നിന്നാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ നാല് വർഷമായി നൂറാനി തന്നെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി യുവനടി പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്. തുടർന്നാണ് ഒളിവിലായിരുന്ന നൂറാനിയെ അറസ്റ്റ് ചെയ്തത്.
Read more

വൈദികര്‍ തമ്മിലടിച്ച സംഭവം; ഓര്‍ത്തഡോക്സ്- യാക്കോബായ വിഭാഗങ്ങള്‍ക്കെതിരെ കേസ്

കൊച്ചി: പിറവം പിറമാടം പള്ളിയിൽ വൈദികർ തമ്മിലുണ്ടായ സംഘർഷത്തിൽ ഓർത്തഡോക്സ്, യാക്കോബായ വിഭാഗങ്ങളിലെ അംഗങ്ങൾക്കെതിരെ പൊലീസ് കേസെടുത്തു. വൈദികർ ഉൾപ്പെടെ 22 പേർക്കെതിരെയാണ് രാമമംഗലം പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തത്. തടഞ്ഞുവെക്കൽ, അസഭ്യം പറയൽ, പരിക്കേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് കേസിൽ ചുമത്തിയിരിക്കുന്നത്. യാക്കോബായ സഭാ വികാരി ഫാ. ലാൽമോൻ പട്ടരുമഠവും പ്രതിപ്പട്ടികയിലുണ്ട്. കോടതി ഉത്തരവ് പ്രകാരം പള്ളിയിലെത്തിയ ഓർത്തഡോക്സ് സഭാ അംഗങ്ങളെ ആക്രമിച്ചെന്നാണ് എഫ്ഐആറിലെ ആരോപണം. അതേസമയം, പള്ളിയിൽ അതിക്രമിച്ച് കയറിയെന്നാരോപിച്ച് ഓർത്തഡോക്സ് വിഭാഗത്തിനെതിരെയും പൊലീസ് […]
Read more

അർജുൻ ആയങ്കിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്താൻ പൊലീസ്

കൊച്ചി: കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ കൂടി ചുമത്താൻ പൊലീസ്. കേസിന്റെ ഗൗരവം കണക്കിലെടുത്താണ് നടപടി. നിലവിൽ ഭീഷണിപ്പെടുത്തൽ, അസഭ്യം പറയൽ തുടങ്ങിയ വകുപ്പുകളാണ് അർജുൻ ആയങ്കിക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഘടിത കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തിയെന്ന കേസിൽ അർജുൻ ആയങ്കിക്ക് ലഭിച്ച ജാമ്യം റദ്ദാക്കണമെന്നും പൊലീസ് ആവശ്യപ്പെടും. അർജുൻ സ്ഥിരം കുറ്റവാളിയാണെന്നും ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുള്ള പൊലീസ് റിപ്പോർട്ട് കോതമംഗലം മജിസ്‌ട്രേറ്റ് കോടതി നാളെ പരിഗണിക്കും. സംഘടിത കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തിയ കേസിൽ […]
Read more

ശബരിമല ഡ്യൂട്ടിക്കിടെ പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു

പത്തനംതിട്ട: ശബരിമല നിലയ്ക്കലിൽ ഡ്യൂട്ടിക്കിടെ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. പത്തനംതിട്ട കൺട്രോൾ റൂമിൽ ജോലി ചെയ്തിരുന്ന സീനിയർ സിവിൽ പൊലീസ് ഓഫീസർ (ഗ്രേഡ്) മുഹമ്മദ് ഷെഫീഖ് (41) ആണ് മരിച്ചത്. ശബരിമല നിറപുത്തരി ചടങ്ങുമായി ബന്ധപ്പെട്ട ഡ്യൂട്ടിക്കിടെയാണ് കഴിഞ്ഞ മൂന്നിന് നിലയ്ക്കലിൽ വെച്ച് ഷെഫീഖിന് അപസ്മാരം ബാധിച്ച് കുഴഞ്ഞുവീണത്. വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. ഞായറാഴ്ച ഉച്ചയ്ക്ക് 12.30ഓടെയാണ് മരണം സംഭവിച്ചത്. മൃതദേഹം […]
Read more

ലേസർ രശ്മി പൈലറ്റിന്റെ കാഴ്ച തടസ്സപ്പെടുത്തി; കൊൽക്കത്തയിൽ വിമാനം ലാൻഡ് ചെയ്യാൻ വൈകി

കൊൽക്കത്ത: പൈലറ്റിന്റെ കാഴ്ച ലേസർ രശ്മികൾ മൂലം തടസ്സപ്പെട്ടതിനെ തുടർന്ന് മലേഷ്യയിൽനിന്ന് കൊൽക്കത്തയിലെത്തിയ വിമാനം ലാൻഡ് ചെയ്യാൻ വൈകി. ക്വലാലംപുരിൽനിന്ന് കൊൽക്കത്തയിലേക്ക് വന്ന എംഎച്ച്-184 വിമാനത്തിനാണ് ആകാശത്ത് വട്ടമിട്ട് പറന്നശേഷം ലാൻഡ് ചെയ്യേണ്ടിവന്നത്. രാവിലെ 11.20ന് ലാൻഡ് ചെയ്യേണ്ടിയിരുന്ന വിമാനം 11.25നാണ് സുരക്ഷിതമായി നിലത്തിറങ്ങിയത്. റൺവേയിൽനിന്ന് ഏകദേശം 15 കിലോമീറ്റർ അകലെ എത്തിയപ്പോഴാണ് കോക്ക്പിറ്റിലേക്ക് ലേസർ രശ്മികൾ പതിക്കുന്നത് പൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടത്. മധ്യംഗ്രാം-ബരാസത് മേഖലയിൽനിന്നാണ് ലേസർ രശ്മികൾ വന്നതെന്ന് പൈലറ്റ് റിപ്പോർട്ട് ചെയ്തു. കാഴ്ചയ്ക്ക് തടസ്സം നേരിട്ടതിനെ […]
Read more

ബിജെപിക്ക് സുഖിക്കുന്ന വർത്തമാനം പറയുന്നത് ഒഴിവാക്കണം: കെ.സി. വേണുഗോപാൽ

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് ശശി തരൂരിന് പരസ്യമായി താക്കീതുമായി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ബിജെപിക്ക് ഗുണകരമാകുന്ന തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്നതിൽനിന്ന് നേതാക്കൾ വിട്ടുനിൽക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഡൽഹിയിലെ ജെൻസീ പ്രതിഷേധവുമായി ബന്ധപ്പെട്ട് ശശി തരൂർ നടത്തിയ പരാമർശങ്ങളുടെ പശ്ചാത്തലത്തിലാണ് വേണുഗോപാലിന്റെ പ്രതികരണം. ജെൻസികളുടെ പ്രശ്നങ്ങൾ കേൾക്കുന്നതിൽ കോൺഗ്രസിന് വീഴ്ച സംഭവിച്ചോയെന്ന് പരിശോധിക്കണമെന്നും ബിജെപിക്ക് ജെൻസികളുടെ ശബ്ദമാകാൻ കഴിഞ്ഞുവെന്നുമായിരുന്നു തരൂരിന്റെ പരാമർശം. എന്നാൽ, തന്റെ വാക്കുകൾ വളച്ചൊടിച്ചുവെന്ന് പിന്നീട് തരൂർ വിശദീകരിച്ചിരുന്നു. ജെൻസീ പ്രതിഷേധവുമായി ബന്ധപ്പെട്ട് […]
Read more

ബാരാമതിയിൽ വീണ്ടും വിമാനാപകടം; പൈലറ്റുമാർ അത്ഭുതകരമായി രക്ഷപ്പെട്ടു

പൂണെ: മഹാരാഷ്ട്രയിലെ ബാരാമതി വിമാനത്താവളത്തിൽ പരിശീലന പറക്കലിനിടെ വിമാനം അപകടത്തിൽപ്പെട്ടു. ടേക്ക് ഓഫിനിടെ നിയന്ത്രണം നഷ്ടപ്പെട്ട വിമാനം റൺവേയിൽനിന്ന് തെന്നിമാറിയാണ് അപകടത്തിൽപ്പെട്ടത്. ഞായറാഴ്ച ഉച്ചയ്ക്ക് 12.35ഓടെയാണ് സംഭവം. പരിശീലന പറക്കലിനായി സ്വകാര്യ കമ്പനി ഉപയോഗിച്ച VT-SEX വിമാനമാണ് അപകടത്തിൽപ്പെട്ടത്. ടേക്ക് ഓഫ് ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് വിമാനം റൺവേയിൽ നിർത്താൻ കഴിയാതെ പുറത്തേക്ക് തെന്നിമാറുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന ക്യാപ്റ്റൻ ചിരാഗ് ശശികാന്തും കേഡറ്റ് അഭിജിത് ജുന്ദ്രയും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇരുവരും സുരക്ഷിതരാണെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ സന്ദീപ് സിങ് […]
Read more

വയനാട്ടിൽ പ്രിയദര്‍ശിനി സൗജന്യയാത്ര അപകടഭീതിയെന്ന് ബസ് ജീവനക്കാര്‍

സുൽത്താൻ ബത്തേരി: സ്ത്രീകൾക്കുള്ള സൗജന്യയാത്രാ പദ്ധതി നിലവിൽ വന്നതോടെ സുൽത്താൻബത്തേരി-ഗുണ്ടൽപേട്ട് റൂട്ടിൽ യാത്രക്കാരുടെ എണ്ണം വലിയ തോതിൽ വർധിച്ചതായി ബസ് ജീവനക്കാർ. രാവിലെ ആറ് മണിക്ക് ആരംഭിക്കുന്ന സർവീസ് മുതൽ വൈകിട്ട് 4.20 വരെയുള്ള യാത്രകളിൽ ബസ് നിറഞ്ഞാണ് സർവീസ് നടത്തുന്നതെന്ന് ജീവനക്കാർ പറയുന്നു. ഗുണ്ടൽപേട്ടിലെ മുന്തിരിത്തോട്ടങ്ങളും പൂപാടങ്ങളും കാണാൻ കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നടക്കം നിരവധി പേരാണ് സുൽത്താൻബത്തേരി ബസ് സ്റ്റാൻഡിൽ എത്തുന്നത്. പ്രിയദർശിനി ബസിലാണ് ഇവരിൽ പലരും യാത്ര ചെയ്യുന്നത്. രാവിലെ ഏഴ് […]
Read more

Recent News

Advertisement
WhiteswanTV Footer