Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

ടേസ്റ്റി ഈന്തപ്പഴം അച്ചാർ ഇനി ഞൊടിയിടയിൽ തയ്യാറാക്കാം

വിവിധതരം അച്ചാറുകൾ നമുക്ക് അറിയാം. എന്നാൽ അതിൽ നിന്നൊക്കെ വത്യസ്തമായി വീട്ടിൽ തന്നെ തയ്യാറാക്കാൻ പറ്റുന്ന ഒരു കിടിലം അച്ചാർ ആണ് ഈന്തപഴം അച്ചാർ. ഇനി ഇത് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം. ചേരുവകൾ ഈന്തപ്പഴം – 1 കപ്പ് (കുരു നീക്കം ചെയ്തത്) ഇഞ്ചി – 1 ടേബിൾ സ്പൂൺ (ചെറുതായി അരിഞ്ഞത്) വെളുത്തുള്ളി – 1 ടേബിൾ സ്പൂൺ (ചെറുതായി അരിഞ്ഞത്) പച്ചമുളക് – 2 എണ്ണം (ചെറുതായി അരിഞ്ഞത്) കശ്മീരി മുളകുപൊടി – 1 […]
Read more

കൊച്ചിയിൽ കെഎസ്ആർടിസി കണ്ടക്ടറെ യാത്രക്കാരൻ ആക്രമിച്ചു

കൊച്ചി: കൊച്ചിയിൽ കെഎസ്ആർടിസി കണ്ടക്ടറെ യാത്രക്കാരൻ ആക്രമിച്ചു. ഇടുക്കി ചെറുതോണി സ്വദേശി ഷിബിനാണ് കണ്ടക്ടറെ ആക്രമിച്ചതെന്ന് പൊലീസ് അറിയിച്ചു. ബസിലെ സ്ത്രീ സംവരണ സീറ്റിൽ ഇരുന്ന ഷിബിനോട് കണ്ടക്ടർ മാറാൻ ആവശ്യപ്പെട്ടതോടെയാണ് പ്രശ്നം തുടങ്ങിയത്. തുടർന്ന് ഷിബിൻ ബസിൽനിന്ന് പുറത്തിറങ്ങി ബസിന് മുന്നിൽ നിൽക്കുകയായിരുന്നു. വീണ്ടും മാറാൻ ആവശ്യപ്പെട്ടതോടെ ഇയാൾ കണ്ടക്ടറെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ആലപ്പുഴ സ്വദേശി ബി.ആർ. രമേശിന്റെ മൂക്കിന്റെ അസ്ഥിക്ക് പൊട്ടലേറ്റു. സംഭവത്തിൽ കണ്ടക്ടർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഷിബിനെ പിടികൂടി.
Read more

ഗൂഡല്ലൂരിൽ തേയിലത്തോട്ടം തൊഴിലാളിയെ കടുവ ആക്രമിച്ച് കൊന്നു

ഗൂഡല്ലൂർ: ഗൂഡല്ലൂരിൽ തേയിലത്തോട്ടം തൊഴിലാളിയെ കടുവ ആക്രമിച്ച് കൊന്നു. ഓവേലി ക്വയിൻ്റിലെ ലാറൻസ്റ്റൺ തേയിലത്തോട്ടത്തിലെ തൊഴിലാളിയായ ബാലകൃഷ്ണൻ മരുതൻ (65) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകിട്ട് ആറുമണിയോടെ തേയിലത്തോട്ടത്തിലേക്ക് പോയ ബാലകൃഷ്ണനെ പിന്നീട് കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് പമ്പ് ഹൗസിൽ നിന്ന് ഏകദേശം 500 മീറ്റർ അകലെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. കടുവ ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹാവശിഷ്ടങ്ങൾ. വനത്തോട് ചേർന്നുള്ള ലാറൻസ്റ്റൺ പാടിയിലാണ് ബാലകൃഷ്ണൻ താമസിച്ചിരുന്നത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് ഭീതിയിലായ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. വനംവകുപ്പിന്റെ […]
Read more

ശബരിമല നെയ്യ് ക്രമക്കേട്; പി.എസ് പ്രശാന്തിന് കുരുക്കായത് സ്വന്തം കൈപ്പടയിലെ രേഖ

തിരുവനന്തപുരം: ശബരിമലയിലെ നെയ്യ് വിതരണവുമായി ബന്ധപ്പെട്ട ക്രമക്കേടിൽ മുൻ ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്തിനും അജികുമാറിനും തിരിച്ചടിയാകുന്ന നിർണായക രേഖകൾ വിജിലൻസ് പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചതായി റിപ്പോർട്ട്. നിലവിലെ ടെൻഡറുകൾ റദ്ദാക്കി മിൽമയിൽ നിന്ന് നേരിട്ട് നെയ്യ് വാങ്ങണമെന്ന് പി.എസ്. പ്രശാന്ത് സ്വന്തം കൈപ്പടയിൽ രേഖപ്പെടുത്തിയ രേഖയാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ദേവസ്വം കമ്മിഷണറുടെ എതിർപ്പ് അവഗണിച്ചാണ് മിൽമയിൽ നിന്ന് നെയ്യ് വാങ്ങാൻ തീരുമാനിച്ചതെന്നും രേഖകളിൽ വ്യക്തമാകുന്നതായി വിജിലൻസ് പറയുന്നു. നിലവിലെ ടെൻഡർ റദ്ദാക്കാനും മിൽമയിൽ […]
Read more

എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപെട്ട സംഭവം; പൈലറ്റ് ലഹരി ഉപയോഗിച്ചതായി കണ്ടെത്തൽ

ന്യൂഡൽഹി: ആകാശച്ചുഴിയിൽപ്പെട്ട എയർ ഇന്ത്യ വിമാനത്തിലെ ഒരു പൈലറ്റ് ലഹരി മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതായി റിപ്പോർട്ട്. ഓഗസ്റ്റ് 5ന് ഫുക്കറ്റിൽനിന്ന് ന്യൂഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനമാണ് ശക്തമായ ആകാശച്ചുഴിയിൽപ്പെട്ടത്. സംഭവത്തിൽ വിമാനത്തിലെ ജീവനക്കാരും യാത്രക്കാരുമടക്കം 17 പേർക്ക് പരിക്കേറ്റിരുന്നു. ഏകദേശം അഞ്ച് മിനിറ്റോളം വിമാനം ശക്തമായ ആകാശച്ചുഴിയിൽപ്പെട്ടതായാണ് റിപ്പോർട്ട്. ഇതിനിടെ വിമാനം പെട്ടെന്ന് 300 അടി താഴേക്ക് പതിച്ചതാണ് യാത്രക്കാർക്കും ജീവനക്കാർക്കും പരിക്കേൽക്കാൻ കാരണമായത്. സംഭവത്തിന് പിന്നാലെ വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരെയും ഡ്യൂട്ടിയിൽനിന്ന് മാറ്റിനിർത്തി. തുടർന്ന് […]
Read more

രാജ്യത്ത് വിൽക്കുന്ന ഇ20 പെട്രോൾ ഗുണമേന്മാ ചട്ടങ്ങൾ പാലിക്കുന്നതെന്ന് എണ്ണക്കമ്പനികൾ

മുംബൈ: രാജ്യത്ത് വിൽക്കുന്ന ഇ20 പെട്രോൾ ഗുണമേന്മാ ചട്ടങ്ങൾ പാലിക്കുന്നതാണെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ എന്നിവ അറിയിച്ചു. രാജ്യത്തെ പെട്രോൾ പമ്പുകൾ, റിഫൈനറികൾ, എഥനോൾ ഡിസ്റ്റിലറികൾ എന്നിവിടങ്ങളിൽനിന്ന് കഴിഞ്ഞ രണ്ടാഴ്ചയായി ശേഖരിച്ച സാംപിളുകൾ പരിശോധിച്ച ശേഷമാണ് കമ്പനികൾ സംയുക്ത പ്രസ്താവന നടത്തിയത്. ഇ20 പെട്രോളിൽ ജലാംശവും ഉയർന്ന തോതിൽ ക്ലോറൈഡും കണ്ടെത്തിയെന്ന റിപ്പോർട്ടുകളെ തുടർന്നാണ് പരിശോധന ആരംഭിച്ചത്. രണ്ടാഴ്ചയിലേറെ നടത്തിയ പരിശോധനയിൽ മൂന്നോ നാലോ സാംപിളുകളിൽ മാത്രമാണ് ഉയർന്ന […]
Read more

ജമ്മു കശ്മീരിൽ ജമാഅത്തെ ഇസ്‌ലാമിയുടെ 27 കേന്ദ്രങ്ങളിൽ റെയ്ഡ്

ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോറിൽ നിരോധിത സംഘടനയായ ജമാഅത്തെ ഇസ്‌ലാമി ജമ്മു കശ്മീരുമായി ബന്ധപ്പെട്ട 27 കേന്ദ്രങ്ങളിൽ സംയുക്ത റെയ്ഡ് നടത്തി. അന്വേഷണ ഏജൻസികളും സുരക്ഷാ സേനയും ചേർന്നാണ് ഞായറാഴ്ച രാവിലെ പരിശോധന നടത്തിയത്. ഭീകരവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്ന ശൃംഖലകൾക്കെതിരായ നടപടിയുടെ ഭാഗമായാണ് റെയ്ഡ് നടത്തിയതെന്ന് അധികൃതർ അറിയിച്ചു. നിരോധിത സംഘടനയുടെ രഹസ്യ പ്രവർത്തനങ്ങൾ കണ്ടെത്തുകയും തടയുകയുമാണ് പരിശോധനയുടെ ലക്ഷ്യം. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമമായ യുഎപിഎ പ്രകാരം ജമാഅത്തെ ഇസ്‌ലാമിക്കെതിരെ രജിസ്റ്റർ ചെയ്ത […]
Read more

മുജ്തബ ഖമനേയി പൂർണ ആരോഗ്യവാനെന്ന് ഇറാൻ; ദൃശ്യങ്ങൾ പുറത്ത്

ടെഹ്റാൻ: ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനേയിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന റിപ്പോർട്ടുകൾക്കിടെ അദ്ദേഹം പൂർണ ആരോഗ്യവാനാണെന്ന് അവകാശപ്പെട്ട് ഇറാൻ സർക്കാർ വാർത്താ ഏജൻസിയായ ‘മെഹർ’ വീഡിയോ പുറത്തുവിട്ടു. അനുയായികളുമായി സംസാരിക്കുന്ന മുജ്തബ ഖമനേയിയുടെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. എന്നാൽ വീഡിയോ എപ്പോൾ ചിത്രീകരിച്ചതാണെന്ന് വ്യക്തമല്ല. അദ്ദേഹത്തിന്റെ ആരോഗ്യനിലയും ഇപ്പോഴുള്ള സ്ഥലവും സംബന്ധിച്ച അഭ്യൂഹങ്ങൾ ശക്തമായ സാഹചര്യത്തിലാണ് വീഡിയോ പുറത്തുവന്നത്. മുജ്തബ ഖമനേയിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന റിപ്പോർട്ടുകൾ ഇസ്രയേൽ മാധ്യമങ്ങൾ നേരത്തെ പുറത്തുവിട്ടിരുന്നു. അദ്ദേഹത്തിന്റെ മരണവാർത്ത ഏത് സമയത്തും […]
Read more

വടക്കൻ ജില്ലകളിൽ പരക്കെ മഴക്ക് സാധ്യത; 4 ജില്ലകളിൽ യെല്ലോ അലർട്ട്

കോഴിക്കോട്: സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽ ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് ജില്ലകളിൽ ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. നാളെ മുതൽ സംസ്ഥാനത്ത് സാധാരണ കാലവർഷ മഴ മാത്രമേ പ്രതീക്ഷിക്കുന്നുള്ളൂ എന്നാണ് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിനുള്ള വിലക്ക് ഇന്നും തുടരും. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
Read more

റോഡ് മുറിച്ച് കടക്കുന്നതിനിടെ കെഎസ്ആർടിസി ബസിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം

കൊച്ചി: റോഡ് മുറിച്ച് കടക്കുന്നതിനിടെ കെഎസ്ആർടിസി ബസിടിച്ച് 65കാരി മരിച്ചു. ബ്രഹ്മപുരം വെണ്ണിത്തടം പോളേക്കരോട്ട് ടി.വി. സതിയാണ് മരിച്ചത്. കെബിപിഎസ് ജങ്ഷന് സമീപം കഴിഞ്ഞ ദിവസം രാവിലെ 7.45ഓടെയാണ് അപകടം ഉണ്ടായത്. ബസ് സ്റ്റോപ്പിൽ നിന്ന് കെബിപിഎസ് ഭാഗത്തേക്ക് റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് സതിയെ ബസ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ സതിയുടെ ശരീരത്തിലൂടെ ബസിന്റെ പിൻചക്രം കയറിയിറങ്ങി. ഗുരുതരമായി പരിക്കേറ്റ സതിയെ എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരിച്ചു. തൃപ്പൂണിത്തുറ-ആലുവ റൂട്ടിൽ […]
Read more

Recent News

Advertisement
WhiteswanTV Footer