Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

സിദ്ധിവിനായക ക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ്; സമഗ്ര അന്വേഷണത്തിന് ഉത്തരവ്

മുംബൈ: മുംബൈയിലെ പ്രശസ്തമായ സിദ്ധിവിനായക ക്ഷേത്രത്തിലെ സംഭാവന പണവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. കഴിഞ്ഞ അഞ്ച് വർഷത്തെ ക്ഷേത്രത്തിലെ സാമ്പത്തിക രേഖകൾ പരിശോധിക്കാനാണ് നിർദേശം. ക്ഷേത്രത്തിൽനിന്ന് പ്രതിവർഷം 18 കോടിയിലധികം രൂപ നഷ്ടപ്പെട്ടതായി മഹാരാഷ്ട്ര നവനിർമ്മാൺ സേന അധ്യക്ഷൻ രാജ് താക്കറെ ആരോപിച്ചിരുന്നു. ക്ഷേത്രത്തിലെ കാണിക്കപ്പണത്തിൽ കോടികളുടെ ക്രമക്കേട് നടന്നതായി ചൂണ്ടിക്കാട്ടി ട്രസ്റ്റിലെ എട്ട് അംഗങ്ങൾ ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ അയച്ച കത്തും രാജ് താക്കറെ പുറത്തുവിട്ടു. സംഭാവന […]
Read more

സവർക്കറെ പുകഴ്ത്തിയ വിവാദ ക്വിസ്; കർശന നടപടിക്ക് നിർദേശം നൽകി എൻ. ഷംസുദ്ദീൻ

തിരുവനന്തപുരം: വി.ഡി. സവർക്കറെ പുകഴ്ത്തുന്ന തരത്തിലുള്ള ചോദ്യം ഉൾപ്പെടുത്തിയ വിവാദ ക്വിസിൽ കർശന നടപടി സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ നിർദേശം നൽകി. സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറോടാണ് മന്ത്രി നിർദേശിച്ചത്. കാസർകോട്, കുമ്പള, മഞ്ചേശ്വരം ഉപജില്ലകളിലെ ചില സ്കൂളുകളിൽ ഓഗസ്റ്റ് ആറിന് ‘ഫ്രീഡം ക്വിസ്’ എന്ന പേരിലാണ് മത്സരം സംഘടിപ്പിച്ചത്. എന്നാൽ ഈ പരിപാടി സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെയോ വിദ്യാഭ്യാസ വകുപ്പിന്റെയോ ഔദ്യോഗിക പ്രവർത്തന കലണ്ടറിൽ ഉൾപ്പെട്ടിരുന്നില്ലെന്ന് മന്ത്രി […]
Read more

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; അടുത്ത 5 ദിവസം മഴ തുടരും

തിരുവനന്തപുരം: കേരളത്തിൽ അടുത്ത ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും വടക്കൻ ഒഡിഷയ്ക്ക് മുകളിലുമായി ന്യൂനമർദം രൂപപ്പെട്ടതിന്റെ സ്വാധീനമാണ് മഴയ്ക്ക് കാരണം. ഓഗസ്റ്റ് എട്ട് മുതൽ 12 വരെ കേരളത്തിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. ഓഗസ്റ്റ് എട്ട്, ഒൻപത് തീയതികളിൽ ചിലയിടങ്ങളിൽ ശക്തമായ മഴ ലഭിക്കാനും സാധ്യതയുണ്ട്. കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ശനിയാഴ്ച പത്തനംതിട്ട, […]
Read more

എസ്ബിഐയുടെ അറ്റാദായം 21,121 കോടി രൂപ; മൊത്തം ബിസിനസ് 110 ലക്ഷം കോടി കടന്നു

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) 2026-27 സാമ്പത്തിക വർഷത്തെ ഒന്നാം പാദത്തിൽ എക്കാലത്തെയും ഉയർന്ന ത്രൈമാസ അറ്റാദായം രേഖപ്പെടുത്തി. മികച്ച പ്രവർത്തന ലാഭവും കുറഞ്ഞ ക്രെഡിറ്റ് കോസ്റ്റുമാണ് ബാങ്കിന് കരുത്തായത്. മുൻ വർഷത്തെ അപേക്ഷിച്ച് അറ്റാദായം 10.23 ശതമാനം വർദ്ധിച്ച് 21,121 കോടി രൂപയായി. പ്രവർത്തന ലാഭം 9.77 ശതമാനം വാർഷിക വളർച്ചയോടെ 33,529 കോടി രൂപയിലെത്തി. അറ്റ പലിശ വരുമാനം 14.88 ശതമാനം വർദ്ധിച്ച് 46,992 കോടി […]
Read more

ട്രംപിന്റെ മരുമകൻ മൈക്കിൾ ബൂലോസ് കൊച്ചിയിൽ; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച

കൊച്ചി: അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ മരുമകൻ മൈക്കിൾ ബൂലോസ് കൊച്ചിയിലെത്തി. മുഖ്യമന്ത്രി വി.ഡി. സതീശനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ട്രംപിന്റെ മകൾ ടിഫാനി ട്രംപിന്റെ ഭർത്താവാണ് മൈക്കിൾ ബൂലോസ്. രാവിലെ ചാർട്ടേഡ് വിമാനത്തിലാണ് അദ്ദേഹം നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. അമേരിക്കൻ അംബാസഡറും ചെന്നൈയിലെ അമേരിക്കൻ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ വെച്ചാണ് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച നടന്നത്. ചാർട്ടേഡ് വിമാനത്തിലെത്തിയ സംഘം ഇന്ന് തന്നെ മടങ്ങുമെന്നാണ് വിവരം. […]
Read more

പൊലീസ് തിരയുന്നതിനിടെ അർജുൻ ആയങ്കി എടപ്പാളിലെത്തി; ദൃശ്യങ്ങൾ പുറത്ത്

മലപ്പുറം: പൊലീസ് തിരച്ചിൽ തുടരുന്നതിനിടെ ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കി മലപ്പുറം എടപ്പാളിലെത്തിയതായി വിവരം. എടപ്പാളിലെ സ്വകാര്യ ആയുർവേദ ആശുപത്രിയിൽ അർജുൻ ആയങ്കി എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. അർജുൻ ആയങ്കിക്കൊപ്പം എടപ്പാൾ വട്ടംകുളം സ്വദേശികളായ നാല് പേരും ദൃശ്യങ്ങളിലുണ്ട്. ഇവരെയും അർജുൻ ആയങ്കിയുമായി ബന്ധമുള്ള മറ്റൊരാളെയും ഉൾപ്പെടെ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വട്ടംകുളം സ്വദേശികളായ അബൂബക്കർ സിദ്ദീഖ്, ഫൈസൽ, നൗഫൽ, അഷ്കർ എന്നിവരെയാണ് പൊലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്ത ശേഷം […]
Read more

മലങ്കര ഡാമിൽ രാസമാലിന്യം കലർന്നു; കർശന നടപടിയുമായി ജില്ലാ ഭരണകൂടം

ഇടുക്കി: മലങ്കര ഡാമിൽ രാസമാലിന്യം കലർന്ന സംഭവത്തിൽ കർശന നടപടിയുമായി ജില്ലാ ഭരണകൂടം. വെളിയാമറ്റം പഞ്ചായത്തിലെ പ്ലൈവുഡ് ഫാക്ടറി അടച്ചുപൂട്ടാൻ ഉത്തരവിട്ടു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ഫാക്ടറി തുറന്ന് പ്രവർത്തിക്കരുതെന്നാണ് നിർദേശം. ദുരന്തനിവാരണ നിയമപ്രകാരമാണ് ജില്ലാ ഭരണകൂടം ഉത്തരവ് പുറപ്പെടുവിച്ചത്. ഫാക്ടറിയിൽ നിന്നുണ്ടായ ഓയിൽ ചോർച്ചയെ തുടർന്ന് ജില്ലയിലെ അഞ്ച് പഞ്ചായത്തുകളിലെ കുടിവെള്ള പദ്ധതികൾ പ്രതിസന്ധിയിലായിരിക്കുകയാണ്. സംഭവത്തിൽ പ്ലൈവുഡ് കമ്പനി ഉടമ റിയാദിനെതിരെ കാഞ്ഞാർ പൊലീസ് കേസെടുത്തു. ഫാക്ടറിയിൽ നിന്ന് പുറത്തുവന്ന രാസമാലിന്യം മലങ്കര ജലാശയത്തിൽ കലർന്നതിനെ […]
Read more

മുതലപ്പൊഴി തിരച്ചിൽ വൈകുന്നു; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിനോയ് വിശ്വം

തിരുവനന്തപുരം: മുതലപ്പൊഴിയിലെ തിരച്ചിൽ പ്രവർത്തനങ്ങൾ വൈകുന്നതിനെതിരെ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കടലിനെക്കുറിച്ച് നന്നായി അറിയുന്ന 10 പേരെ ഉൾപ്പെടുത്തി പുലർച്ചെ 5.15ന് തിരച്ചിൽ ആരംഭിക്കുമെന്ന് മന്ത്രി നൽകിയ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു. രാവിലെ 10.30 കഴിഞ്ഞിട്ടും തിരച്ചിൽ ആരംഭിക്കാത്ത സാഹചര്യത്തിൽ മന്ത്രിയുടെ വാഗ്ദാനം വെറും ‘കുറുപ്പിന്റെ ഉറപ്പ്’ മാത്രമായി മാറിയെന്ന് ബിനോയ് വിശ്വം പരിഹസിച്ചു. കേരളത്തിൽ ഒരു സർക്കാരുണ്ടോ, അതിന് ഒരു നാഥനുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. […]
Read more

പ്രകാശ് വർമ്മ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം ‘ലോ ആന്റ് ഓഡർ’ ൻ്റെ ടീസർ പുറത്ത്

‘തുടരും’ ഫെയിം പ്രകാശ് വർമ്മയെ കേന്ദ്ര കഥാപാത്രമാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആന്റ് ഓഡർ (LAW AND ORDER) എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ടീസർ റിലീസായി. സെപ്റ്റംബർ നാലിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ അഭിരാമി, ഋതുദേവ് അയ്യപ്പൻ, ഷനൂദ് ഇബ്രാഹിം, ഡോൺ മൈക്കിൾ, സജൽ സുദർശനൻ, നിജാദ് ബാബു തോമസ്, ഷേർഷ ഷെരീഫ്, റിനോഷ് ജോർജ്ജ്, അമൽ ജോസ്ആന്റണി, ബോബി കുര്യൻ, വി. കെ പ്രകാശ്, ദേവൻ, സുരേഷ് കൃഷ്ണ, ആനന്ദ് മന്മഥൻ, ജോയ് മാത്യു, […]
Read more

അർജുൻ ആയങ്കിയെ വെടിവെയ്ക്കാൻ ആഭ്യന്തരവകുപ്പ് നിർദേശം നൽകിയിട്ടില്ല: രമേശ് ചെന്നിത്തല

പാലക്കാട്: അർജുൻ ആയങ്കിയെ പിടികൂടുന്നതിനിടെ വെടിവെക്കാൻ ആഭ്യന്തര വകുപ്പ് നിർദേശം നൽകിയെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അടിയന്തര സാഹചര്യമുണ്ടായാലും അർജുൻ ആയങ്കിയെ വെടിവെക്കാൻ പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. ‘വെടിവെച്ചാലും മുട്ടുകുത്തില്ല’ എന്ന അർജുൻ ആയങ്കിയുടെ ഫേസ്ബുക്ക് പോസ്റ്റിനെക്കുറിച്ചുള്ള ചോദ്യത്തിന്, “നാട്ടിലുള്ള ഗുണ്ടകൾ പലതും പറയും, നോക്കാം” എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. പൊലീസിനെയും ആഭ്യന്തര വകുപ്പിനെയും ഭീഷണിപ്പെടുത്തി ഒളിവിൽ കഴിയുന്ന അർജുൻ ആയങ്കിക്കായി പൊലീസ് വ്യാപകമായി തിരച്ചിൽ തുടരുന്നതിനിടെയാണ് മന്ത്രിയുടെ […]
Read more

Recent News

Advertisement
WhiteswanTV Footer