Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

പരീക്ഷാ ക്രമക്കേട്; ‘പല പരാതികളും അടിസ്ഥാന രഹിതം’; വിമര്‍ശിച്ച് പിഎസ്‌സി

തിരുവനന്തപുരം: പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട പരാതികൾ ഉയർന്നതിന് പിന്നാലെ പ്രതികരണവുമായി പി.എസ്.സി രംഗത്തെത്തി. സ്ഥാപനത്തിന്റെ യശസ്സ് തകർക്കാൻ ചിലർ ബോധപൂർവം ശ്രമിക്കുന്നുവെന്നും പുറത്തുവരുന്ന പല പരാതികൾക്കും അടിസ്ഥാനമില്ലെന്നും പിഎസ്.സി ആരോപിച്ചു. പരാതിക്കാരെയും മാധ്യമങ്ങളെയും വിമർശിച്ച പി.എസ്.സി, പരീക്ഷാ നടപടികൾ സുതാര്യമായ രീതിയിലാണ് നടക്കുന്നതെന്ന് വ്യക്തമാക്കി. സ്ഥാപനത്തെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പ്രചാരണങ്ങൾ ഒഴിവാക്കണമെന്നും പി.എസ്.സി ആവശ്യപ്പെട്ടു.
Read more

പൈപ്പ് പൊട്ടി റോഡിൽ വലിയ ഗർത്തം; ഗതാഗതവും കുടിവെള്ള വിതരണവും തടസ്സപ്പെട്ടു

തൃശ്ശൂർ: പുതുക്കാട്– മുപ്ലിയം റോഡിൽ വാട്ടർ അതോറിറ്റിയുടെ പ്രധാന കുടിവെള്ള പൈപ്പ് പൊട്ടിയതിനെ തുടർന്ന് റോഡിൽ വലിയ ഗർത്തം രൂപപ്പെട്ടു. സ്‌നേഹപുരത്ത് മുട്ടിപ്പാലത്തിന് സമീപമാണ് സംഭവം. പൈപ്പ് പൊട്ടി വെള്ളം ശക്തമായി ഒഴുകിയതോടെ റോഡിലെ ടാറും മണ്ണും ഒലിച്ചുപോയി. ഇതോടെയാണ് റോഡിൽ വലിയ ഗർത്തം ഉണ്ടായത്. പുതുക്കാട് പമ്പ് ഹൗസിൽ നിന്ന് ചെങ്ങാലൂരിലെ വിവിധ പ്രദേശങ്ങളിലേക്ക് കുടിവെള്ളം എത്തിക്കുന്ന പ്രധാന പൈപ്പാണ് പൊട്ടിയത്. സംഭവത്തെ തുടർന്ന് ഈ റോഡിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു. ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾക്ക് […]
Read more

വയോധികന്റെ തട്ടുകട അടിച്ചു തകർത്തു; യുവാവ് പിടിയിൽ

മലപ്പുറം: ചായ കുടിച്ച ശേഷം പണം ചോദിച്ചതിലുള്ള തർക്കത്തെ തുടർന്ന് വയോധികൻ നടത്തുന്ന തട്ടുകടയിൽ അതിക്രമിച്ച് കയറി കട തകർക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത യുവാവിനെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. തിരൂർ പറവണ്ണ സ്വദേശിയായ റബീഹ് (27) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി പറവണ്ണ മസ്ജിദിന് സമീപം 65 വയസ്സുള്ള വയോധികൻ നടത്തുന്ന തട്ടുകടയിലാണ് സംഭവം. പൊലീസ് പറയുന്നതനുസരിച്ച്, ചായ കുടിച്ച ശേഷം പണം ആവശ്യപ്പെട്ടതോടെ റബീഹ് പ്രകോപിതനായി കടയിൽ കയറി കത്തി കാണിച്ച് […]
Read more

ഓണക്കാലത്ത് ആശ്വാസം; കേരളത്തിലേക്ക് 112 പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ

തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാ തിരക്ക് കണക്കിലെടുത്ത് കേരളത്തിലേക്കും തിരിച്ചും 112 പ്രത്യേക ട്രെയിൻ സർവീസുകൾ റെയിൽവേ പ്രഖ്യാപിച്ചു. ഇതിൽ ദക്ഷിണ റെയിൽവേ 54 സർവീസുകളും മറ്റ് റെയിൽവേ സോണുകൾ 58 സർവീസുകളും നടത്തും. ചെന്നൈ സെൻട്രൽ, താംബരം, ചെന്നൈ എഗ്മോർ, മംഗളൂരു സെൻട്രൽ എന്നിവിടങ്ങളിൽ നിന്ന് കൊല്ലത്തേക്കും തിരുവനന്തപുരത്തേക്കും തിരിച്ചുമാണ് പ്രധാന സർവീസുകൾ. ഇതിന് പുറമെ ബെംഗളൂരു, മൈസൂരു, ഹുബ്ബള്ളി, ഹൈദരാബാദ്, ചെർലപ്പള്ളി എന്നിവിടങ്ങളിൽ നിന്നുമുള്ള പ്രത്യേക ട്രെയിനുകളും ഓടും. ഓണക്കാലത്ത് യാത്രക്കാർക്ക് കൂടുതൽ സൗകര്യം ഒരുക്കുന്നതിനായാണ് […]
Read more

മലങ്കര ഡാമിൽ രാസമാലിന്യം കലർന്നെന്ന് പരാതി; വെള്ളത്തിൽ എണ്ണപ്പാട

തൊടുപുഴ: ഇടുക്കി മലങ്കര ഡാമിലെ ജലാശയത്തിൽ രാസമാലിന്യം കലർന്നതായി നാട്ടുകാരുടെ പരാതി. നിരവധി ശുദ്ധജല പദ്ധതികൾക്ക് ഉപയോഗിക്കുന്നതും ആയിരക്കണക്കിന് ആളുകൾ ആശ്രയിക്കുന്നതുമായ ജലാശയത്തിലാണ് മലിനീകരണം കണ്ടെത്തിയത്. രാവിലെ മുതൽ ഡാമിലെ വെള്ളത്തിൽ എണ്ണപ്പാട കെട്ടിക്കിടക്കുന്നതായി നാട്ടുകാർ പറഞ്ഞു. ജലാശയത്തിന് സമീപം പ്രവർത്തിക്കുന്ന ചില ഫാക്ടറികളിൽ നിന്നാണ് രാസമാലിന്യം ഒഴുകിയെത്തുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. രാവിലെ ഡാമിൽ കുളിക്കാനിറങ്ങിയ ചിലർക്ക് ശരീരത്തിൽ ചെറിച്ചിൽ അനുഭവപ്പെട്ടതായും പരാതിയുണ്ട്. നാട്ടുകാരുടെ പരാതിയെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഡാമിലെ വലിയൊരു ഭാഗത്ത് […]
Read more

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടർ നാളെ തുറക്കും

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടർ നാളെ തുറക്കും. തമിഴ്നാട്ടിലെ കമ്പം താഴ്വരയിലെ കൃഷിയിടങ്ങളിലേക്ക് വെള്ളം തുറന്നുവിടാനാണ് തീരുമാനം. ജലവിതരണ ചടങ്ങിൽ തമിഴ്നാട് മന്ത്രി സിടിആർ നിർമൽ കുമാർ പങ്കെടുക്കും. 14,707 ഏക്കർ സ്ഥലത്തെ ഒന്നാം നെൽകൃഷിക്ക് ആവശ്യമായ ജലമാണ് അണക്കെട്ടിൽ നിന്ന് ലഭ്യമാക്കുന്നത്. സാധാരണയായി ജൂൺ ഒന്നിനാണ് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടർ തുറക്കാറുള്ളത്. എന്നാൽ ഇത്തവണ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതിനാൽ രണ്ട് മാസത്തിലധികം വൈകിയാണ് ഷട്ടർ തുറക്കുന്നത്. ടിവികെ സർക്കാർ അധികാരത്തിലെത്തിയതിന് ശേഷമുള്ള ആദ്യ മന്ത്രിതല സന്ദർശനം […]
Read more

മാനന്തവാടിയിൽ മൂന്ന് ബസുകൾ കൂട്ടിയിടിച്ച് അപകടം

മാനന്തവാടി: വയനാട് മാനന്തവാടി പായോട് മഴയത്ത് റോഡിൽ തെന്നിമാറിയ മൂന്ന് ബസുകൾ കൂട്ടിയിടിച്ച് അപകടം. രണ്ട് സ്വകാര്യ ബസുകളും ഒരു കെഎസ്ആർടിസി ബസുമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ആർക്കും പരുക്കില്ല. വ്യാഴാഴ്ച രാവിലെ 9.25 ഓടെയാണ് അപകടം ഉണ്ടായത്. വളവിൽ ഒരു ഇരുചക്ര വാഹനത്തെ മറികടന്ന് എത്തിയ സ്വകാര്യ ബസിൽ ഇടിക്കാതിരിക്കാൻ എതിർദിശയിൽ വന്ന മറ്റൊരു സ്വകാര്യ ബസ് പെട്ടെന്ന് വെട്ടിച്ച് നിർത്തുകയായിരുന്നു. ഇതിനിടെ മഴ കാരണം റോഡിൽ തെന്നിയ കെഎസ്ആർടിസി ബസ് സ്വകാര്യ ബസിൽ ഇടിച്ചാണ് അപകടം […]
Read more

സുഗതന്റെ അവധി അപേക്ഷ; മറുപടിക്കത്ത് റദ്ദാക്കി ആഭ്യന്തര വകുപ്പ്

തിരുവനന്തപുരം: കാപ്പ കേസിൽ ജയിലിൽ കഴിയുന്ന വാഴോട്ടുകോണം ബിജെപി കൗൺസിലർ ആർ. സുഗതന് 6 മാസത്തെ അവധി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷയിൽ നൽകിയ അനുകൂല മറുപടി കത്ത് ആഭ്യന്തര വകുപ്പും റദ്ദാക്കി. തദ്ദേശ വകുപ്പ് ഈ കത്ത് നേരത്തെ റദ്ദാക്കിയതിന് പിന്നാലെയാണ് ആഭ്യന്തര വകുപ്പിന്റെ നടപടി. കത്ത് തയ്യാറാക്കിയതിൽ വീഴ്ച ഉണ്ടായെന്ന് ആരോപിച്ച് തദ്ദേശ വകുപ്പ് അണ്ടർ സെക്രട്ടറി ചിത്ര പി. അരുണിമയെ സസ്പെൻഡ് ചെയ്തിരുന്നു. സുഗതന് അവധി അനുവദിച്ച കൗൺസിൽ തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫും […]
Read more

സ്വർണവില വീണ്ടും ഉയർന്നു; പവന് 1.09 ലക്ഷം രൂപ കടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. ഗ്രാമിന് 15 രൂപ കൂടി ഒരു ഗ്രാം സ്വർണത്തിന്റെ വില 13,740 രൂപയായി. പവന് 120 രൂപ വർധിച്ച് 1,09,920 രൂപയിലെത്തി. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ കേരളത്തിൽ സ്വർണവില പവന് 4,320 രൂപയാണ് ഉയർന്നത്. രാജ്യാന്തര വിപണിയിൽ സ്വർണവിലയിൽ വലിയ മുന്നേറ്റമില്ലെങ്കിലും കേരളത്തിലെ വിലയിൽ വർധന തുടരുകയാണ്. അന്താരാഷ്ട്ര വിപണിയിൽ സ്വർണത്തിന് നിക്ഷേപകരുടെ ആവശ്യകത തുടരുകയാണ്. എന്നാൽ അമേരിക്കയിലെ തൊഴിൽ കണക്കുകൾ പുറത്തുവരാനിരിക്കുന്നതിനാൽ വിപണിയിൽ ആശങ്ക നിലനിൽക്കുന്നു. ഫെഡ് റിസർവിന്റെ […]
Read more

അരമനപടിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് 10 പേർക്ക് പരിക്ക്

പത്തനംതിട്ട: എം.സി റോഡിലെ അരമനപടിയിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു. അമിത വേഗത്തിലെത്തിയ ബസ് ചരക്ക് ലോറിയിലും ടെംപോ ട്രാവലറിലും പിക്കപ്പ് വാനിലും ഇടിക്കുകയായിരുന്നു. അപകടത്തിൽ ബസിലുണ്ടായിരുന്ന 10 പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ബസ് ഡ്രൈവറെ അടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് ടെംപോ ട്രാവലറിനെ മറികടക്കുന്നതിനിടെ എതിരെ വന്ന ചരക്ക് ലോറിയിൽ ഇടിക്കുകയായിരുന്നു. തുടർന്ന് നിയന്ത്രണം വിട്ട ബസ് തിരിഞ്ഞ് പിന്നിൽ വന്ന പിക്കപ്പ് വാനിലും […]
Read more

Recent News

Advertisement
WhiteswanTV Footer