Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

ചാലക്കുടിയിൽ സ്കൂൾ ബസ് കനാലിലേക്ക് മറിഞ്ഞു; 20 കുട്ടികൾക്ക് പരിക്ക്

ചാലക്കുടി: തൃശ്ശൂർ ചാലക്കുടി പോട്ടയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞു. അപകടത്തിൽ ഇരുപതോളം കുട്ടികൾക്ക് പരിക്കേറ്റു. ആളൂർ സെന്റ് ജോസഫ് സ്കൂളിലെ വിദ്യാർഥികളുമായി പോയ ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ കുട്ടികളെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. അപകടസമയത്ത് ബസിൽ ഏകദേശം 45 കുട്ടികൾ ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. ബസ് കനാലിലേക്ക് മറിഞ്ഞ ഉടൻ സമീപവാസികൾ എത്തി കുട്ടികളെ സുരക്ഷിതമായി പുറത്തെടുത്തതിനാൽ വലിയ ദുരന്തം ഒഴിവായി. അഗ്നിരക്ഷാസേനയും സ്കൂബാ ഡൈവിങ് […]
Read more

കല്ലറയിലെ വിദ്യാർഥിയുടെ ആത്മഹത്യ; പോക്സോ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ

തിരുവനന്തപുരം: കല്ലറയിൽ ഒമ്പതാം ക്ലാസ് വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ മധ്യവയസ്കനെ പൊലീസ് അറസ്റ്റ് ചെയ്തു. മുതുകുളം സ്വദേശി ധർമരാജൻ (58) ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജൂലൈ 31ന് വൈകുന്നേരമാണ് വിദ്യാർഥിയെ വീട്ടിലെ വരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ആദ്യം അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്ന് നാട്ടുകാരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ധർമരാജനെതിരെ സംശയം ഉയർന്നത്. പൊലീസ് നടത്തിയ ചോദ്യം […]
Read more

കെഎസ്ആർടിസി ബിസിനസ് ക്ലാസ് ബസുകൾ നിരത്തിലേക്ക്

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പുതിയ ബിസിനസ് ക്ലാസ് ബസുകൾ സർവീസ് ആരംഭിക്കാൻ ഒരുങ്ങുന്നു. ഈ മാസം 13ന് തിരുവനന്തപുരം– എറണാകുളം റൂട്ടിലാണ് ആദ്യ സർവീസ് നടത്തുന്നത്. തുടർന്ന് ഓഗസ്റ്റ് 16 മുതൽ ആലപ്പുഴ–ബെംഗളൂരു റൂട്ടിലും ബിസിനസ് ക്ലാസ് ബസുകൾ സർവീസ് നടത്തുമെന്ന് കെഎസ്ആർടിസി അറിയിച്ചു. മുൻ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറാണ് ബിസിനസ് ക്ലാസ് ബസ് എന്ന ആശയം മുന്നോട്ട് വെച്ചത്. ആഡംബര സൗകര്യങ്ങളോടെയുള്ള യാത്രയാണ് പുതിയ ബസുകളിലൂടെ ലക്ഷ്യമിടുന്നത്. വോൾവോ ബസിന്റെ മാതൃകയിലാണ് പുതിയ ബസുകൾ […]
Read more

തായ്‌ലൻഡിൽ ഫുട്‌ബോൾ മത്സരത്തിനിടെ മിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം

ബാങ്കോക്ക്: തായ്‌ലൻഡിൽ പ്രാദേശിക ഫുട്‌ബോൾ മത്സരത്തിനിടെ മിന്നലേറ്റ് 24 വയസ്സുകാരനായ താരം മരിച്ചു. സൊഫ്‌വാൻ അവെയ് എന്ന കളിക്കാരനാണ് മരിച്ചത്. ഗൊലോക് എഫ്എ കപ്പ് എന്ന പ്രാദേശിക ടൂർണമെന്റിനിടെയാണ് അപകടം ഉണ്ടായത്. സൊഫ്‌വാൻ കളിച്ചിരുന്ന സംകോൽറ്റ്‌സ് ടീമും അബു നോങ് സിറിൻ ടീമും തമ്മിലുള്ള മത്സരത്തിനിടെയാണ് മിന്നലാക്രമണം ഉണ്ടായത്. അപകടത്തിൽ ഗ്രൗണ്ടിലുണ്ടായിരുന്ന 12 കളിക്കാർക്കും പരിക്കേറ്റു. വിങ്ങർ പൊസിഷനിൽ കളിച്ചിരുന്ന സൊഫ്‌വാനെ മെഡിക്കൽ സംഘം രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മഴയ്ക്കിടെ മത്സരം നടക്കുന്നതിനിടെയാണ് മിന്നൽ മൈതാനത്ത് […]
Read more

ക്ലാസിൽ സംസാരിച്ചതിന് വിദ്യാർത്ഥിയെ അധ്യാപകൻ മർദിച്ചതായി പരാതി

പാലക്കാട്: ക്ലാസ് മുറിയിൽ സംസാരിച്ചതിന് അധ്യാപകൻ വിദ്യാർത്ഥിയെ മർദിച്ചതായി പരാതി. പാലക്കാട് തൃക്കടീരി പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് പരാതിയുമായി രംഗത്തെത്തിയത്. ക്ലാസിൽ സംസാരിച്ചതിനെ തുടർന്ന് അധ്യാപകൻ നൗഷാദ് മുഖത്ത് അടിച്ചെന്നാണ് വിദ്യാർത്ഥിയുടെ ആരോപണം. പരിക്കേറ്റ വിദ്യാർത്ഥിയെ ചെർപ്പുളശ്ശേരി കോ-ഓപ്പറേറ്റീവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അധ്യാപകൻ മുമ്പും വിദ്യാർത്ഥികളോട് മോശമായി പെരുമാറിയിട്ടുണ്ടെന്നും സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും വിദ്യാർത്ഥി ആരോപിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുമെന്നാണ് വിവരം.
Read more

മീൻ പിടിക്കുന്നതിനിടെ നെഞ്ചുവേദന; മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം

ആലപ്പുഴ: കടലിൽ മത്സ്യബന്ധനത്തിനിടെ മത്സ്യത്തൊഴിലാളി മരിച്ചു. ആലപ്പുഴ വാടയ്ക്കൽ തൈയിൽ പീറ്റർ (65) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വരുന്നതിനിടെ പീറ്ററിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ ഉടൻ തന്നെ പീറ്ററിനെ കരയിലെത്തിച്ച് ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
Read more

ആര്‍എസ്എസിന്റെ പാദസേവകരായി യുഡിഎഫ് മാറി: പിണറായി വിജയന്‍

കാസർകോട്: വഖഫ് ബോർഡ് നിയമനത്തിൽ അമുസ്ലീങ്ങളെ ഉൾപ്പെടുത്താനുള്ള പുതിയ സർക്കാർ തീരുമാനത്തെ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചു. ഇടത് സർക്കാർ അധികാരത്തിലിരുന്നപ്പോൾ അമുസ്ലീങ്ങളെ ഉൾപ്പെടുത്താതെയാണ് വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. ബോർഡിൽ ഭരണ സ്തംഭനമില്ലാത്ത സാഹചര്യത്തിൽ അമുസ്ലീങ്ങളെ ഉൾപ്പെടുത്തേണ്ട ആവശ്യമില്ലെന്നും പിണറായി പറഞ്ഞു. പുതിയ സർക്കാർ ആർഎസ്എസിന്റെ നിലപാടാണ് പിന്തുടരുന്നതെന്നും അദ്ദേഹം ആരോപിച്ചു. യുഡിഎഫും ആർഎസ്എസിന് അനുകൂലമായ നിലപാട് സ്വീകരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. പിഎംശ്രീ പദ്ധതിയെക്കുറിച്ചും പിണറായി വിജയൻ പ്രതികരിച്ചു. എസ്എസ്‌കെ ഫണ്ട് ലഭിക്കാനാണ് […]
Read more

നിയന്ത്രണംവിട്ട ബസ് വാഹനങ്ങളില്‍ ഇടിച്ച് അപകടം; ഒരു മരണം

തൃശ്ശൂർ: കുന്നംകുളത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി വാഹനങ്ങളിൽ ഇടിച്ച് അപകടം. സംഭവത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. ഇവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. കുന്നംകുളം പാറേമ്പാടത്താണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ബസ് കാർ, ഓട്ടോറിക്ഷ, ബൈക്ക് ഉൾപ്പെടെ അഞ്ച് വാഹനങ്ങളിൽ ഇടിച്ചുകയറി. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകുകയാണ്. അപകടത്തിന്റെ കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു.
Read more

സംസ്ഥാനത്ത് വരാനിരിക്കുന്നത് കനത്ത മഴ; 3 ജില്ലകളിൽ റെഡ് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 14 ജില്ലകളിലും ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്. പത്തനംതിട്ട ജില്ലയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഴ കുറഞ്ഞെങ്കിലും പല ഭാഗങ്ങളിലും വെള്ളക്കെട്ട് തുടരുകയാണ്. വീണ്ടും മഴ […]
Read more

ഇടുക്കിയിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഇടുക്കി: ഏലപ്പാറ നാലാം മൈലിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. തിരുവനന്തപുരം കാരക്കോണം സ്വദേശി ജെറിൻ (38) ആണ് മരിച്ചത്. അപകടത്തിൽ ജെറിന്റെ ഭാര്യ ദിവ്യയ്ക്ക് ഗുരുതരമായി പരിക്കേറ്റു. കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് പേർക്കും പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്. തിരുവനന്തപുരത്ത് നിന്ന് ചേലച്ചുവടുള്ള ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെയാണ് കാർ നിയന്ത്രണം വിട്ട് മറിഞ്ഞത്. സീറ്റ് ബെൽറ്റ് ധരിച്ചിരുന്നതിനാൽ ജെറിന് കാറിൽ നിന്ന് പുറത്തേക്ക് ഇറങ്ങാൻ കഴിഞ്ഞില്ല. നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് ജെറിനെ പുറത്തെടുത്ത് ആശുപത്രിയിൽ […]
Read more

Recent News

Advertisement
WhiteswanTV Footer