Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

കനത്ത മഴയിൽ നിലംപൊത്തിയത് 55,000ത്തിലേറെ വാഴകള്‍; പ്രതിസന്ധിയിലായി കര്‍ഷകര്‍

മലപ്പുറം: കഴിഞ്ഞ ഏഴ് മാസത്തിനിടെ ഉണ്ടായ കനത്ത മഴ, കാറ്റ്, മറ്റ് പ്രകൃതിക്ഷോഭങ്ങൾ എന്നിവയെ തുടർന്ന് മലപ്പുറം ജില്ലയിൽ വൻ കൃഷിനാശം. കൃഷി വകുപ്പിന്റെ പ്രാഥമിക കണക്കുകൾ പ്രകാരം 3.5 കോടി രൂപയുടെ നഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രകൃതിദുരന്തങ്ങൾ 162 കർഷകരെയാണ് നേരിട്ട് ബാധിച്ചത്. ഏറ്റവും കൂടുതൽ നാശനഷ്ടം ഉണ്ടായത് വാഴ കൃഷിക്കാണ്. മഴയിലും കാറ്റിലും 55,150 വാഴകൾ നശിച്ചു. വാഴ കർഷകർക്ക് മാത്രം ഏകദേശം 3.3 കോടി രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. 28.2 ഹെക്ടർ സ്ഥലത്തെ […]
Read more

അവയവദാന മാനദണ്ഡങ്ങൾ കർശനമാക്കാൻ സർക്കാർ; മാർഗനിർദേശങ്ങൾ ഉടൻ

കൊച്ചി: സംസ്ഥാനത്ത് അവയവദാനത്തിനുള്ള മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കാൻ സർക്കാർ ഒരുങ്ങുന്നു. അവയവക്കച്ചടവുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ കണ്ടെത്തലുകളുടെ പശ്ചാത്തലത്തിലാണ് നടപടി. സ്വകാര്യ ആശുപത്രികൾ കേന്ദ്രീകരിച്ച് അവയവ കച്ചവടം നടക്കുന്നതായുള്ള വിവരങ്ങളെ തുടർന്ന് 2010ലെ വ്യവസ്ഥകൾ പുതുക്കുകയാണ്. അവയവദാന നോഡൽ ഏജൻസിയായ കെ-സോട്ടോ പുതിയ കരട് മാർഗനിർദേശങ്ങൾ ആശുപത്രികൾക്ക് കൈമാറി. ബന്ധുക്കൾ അല്ലാത്തവർ തമ്മിലുള്ള അവയവദാനത്തിന് ഇനി പൊലീസിന്റെ പ്രത്യേക അന്വേഷണ റിപ്പോർട്ട് നിർബന്ധമാക്കും. ദാതാവ് ദിവസവേതനക്കാരനല്ലെങ്കിൽ തൊഴിൽ സർട്ടിഫിക്കറ്റും സമർപ്പിക്കണം. സ്ത്രീകൾ അവയവം ദാനം ചെയ്യുമ്പോൾ […]
Read more

ഹോളോ ബ്രികിസ് യൂണിറ്റിന്‍റെ മറവിൽ വ്യാജമദ്യ നിർമാണം; 1350 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി

കൊച്ചി: ഓണ വിപണി ലക്ഷ്യമിട്ട് വ്യാജമദ്യം നിർമിക്കാൻ എത്തിച്ച 1350 ലിറ്റർ സ്പിരിറ്റ് എക്സൈസ് പിടികൂടി. എറണാകുളം അങ്കമാലിയിൽ നടത്തിയ പരിശോധനയിലാണ് സ്പിരിറ്റ് കണ്ടെത്തിയത്. അങ്കമാലി കോതകുളങ്ങരയിലെ അടച്ചിട്ട ഹോളോ ബ്രിക്സ് ഗോഡൗണിൽ നിന്നാണ് സ്പിരിറ്റ് പിടികൂടിയത്. കർണാടകയിലെ ഹുബ്ലിയിൽ നിന്ന് രണ്ട് വാഹനങ്ങളിലായാണ് സ്പിരിറ്റ് എത്തിച്ചതെന്ന് എക്സൈസ് അറിയിച്ചു. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിൽ 39 കന്നാസുകളിലായി സൂക്ഷിച്ചിരുന്ന സ്പിരിറ്റ് കണ്ടെത്തി. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. മറ്റ് പ്രതികൾക്കായി അന്വേഷണം തുടരുകയാണ്. […]
Read more

പുനലൂരിൽ ട്രെയിൻ തട്ടി യുവാവിന് ഗുരുതര പരിക്ക്

കൊല്ലം: പുനലൂരിൽ ട്രെയിൻ തട്ടി യുവാവിന് ഗുരുതരമായി പരിക്കേറ്റു. പുനലൂർ കാഞ്ഞിരവിള ഈട്ടിവിള വീട്ടിൽ അജി (40) ക്കാണ് പരിക്കേറ്റത്. ബുധനാഴ്ച രാത്രി എട്ടുമണിയോടെ പുനലൂരിൽ നിന്ന് കൊല്ലത്തേക്ക് പോയ മെമു ട്രെയിൻ ഇടിച്ചാണ് അപകടം ഉണ്ടായത്. കൊല്ലം–ചെങ്കോട്ട റെയിൽപാതയിൽ പുനലൂർ പത്തേക്കർ ഭാഗത്തായിരുന്നു സംഭവം. അപകടത്തിൽ അജിയുടെ ഇരുകാലുകൾക്കും ഇടതുകൈക്കും ഗുരുതര പരിക്കേറ്റു. നാട്ടുകാർ ഉടൻ തന്നെ അജിയെ പുനലൂർ ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. […]
Read more

മുത്തങ്ങ അബ്ദുള്‍ സലാം വധശ്രമക്കേസ്; ശിക്ഷാവിധിയില്‍ പിഴവുകലുണ്ടെന്ന് ഹൈക്കോടതി

കൊച്ചി: മുത്തങ്ങ അബ്ദുൽ സലാം വധശ്രമക്കേസിൽ കൽപ്പറ്റ പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ വിധിയിൽ പിഴവുകളുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ശിക്ഷാവിധി സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. അന്തിമ വിധിയിൽ പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുന്നുവെന്ന് രേഖപ്പെടുത്തിയതിൽ പിഴവുണ്ടെന്നാണ് ഹൈക്കോടതിയുടെ വിലയിരുത്തൽ. അന്തിമ വിധിയിൽ കുറ്റം പൂർണമായി തെളിയിക്കപ്പെടേണ്ടതാണെന്നും കോടതി ചൂണ്ടിക്കാട്ടി. കേസിലെ ശിക്ഷാവിധിക്കെതിരെ നൽകിയ അപ്പീൽ പരിഗണിച്ച ഹൈക്കോടതി സിബിഐയ്ക്കും സംസ്ഥാന സർക്കാരിനും നോട്ടീസ് അയച്ചു. ജസ്റ്റിസ് എ. ബദറുദ്ദീൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് അപ്പീൽ പരിഗണിച്ചത്. കേസിൽ ഗോത്രമഹാസഭാ […]
Read more

ബിരുദ പ്രവേശനത്തിന് പ്ലസ് ടു നിര്‍ബന്ധമില്ല; ഉത്തരവ്

തിരുവനന്തപുരം: ബിരുദ കോഴ്‌സുകളിലെ പ്രവേശനത്തിന് പ്ലസ് ടു യോഗ്യത നിർബന്ധമല്ലെന്ന് വ്യക്തമാക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ഡിപ്ലോമ, ഐടിഐ യോഗ്യതയുള്ളവർക്കും ഇനി ബിരുദ പഠനത്തിന് അവസരം ലഭിക്കും. ഐടിഐ പാസായവർക്ക് ബിരുദ കോഴ്‌സുകളുടെ ഒന്നാം വർഷത്തിലേക്ക് പ്രവേശനം നേടാം. മൂന്ന് വർഷത്തെ പോളിടെക്നിക് ഡിപ്ലോമ പൂർത്തിയാക്കിയവർക്ക് രണ്ടാം വർഷത്തിലേക്ക് ലാറ്ററൽ എൻട്രി വഴി പ്രവേശനം ലഭിക്കും. എൻസിആർഎഫ് അടിസ്ഥാനമാക്കിയുള്ള പുതിയ ഉത്തരവ് 2027-28 അധ്യയന വർഷം മുതൽ പ്രാബല്യത്തിൽ വരും. കൂടുതൽ പഠന അവസരങ്ങൾ ഒരുക്കുന്നതിനും […]
Read more

ശബരിമല ദോഷ പരിഹാരത്തിനായി പ്രത്യേക പൂജകൾ ആരംഭിച്ച് ദേവസ്വം ബോർഡ്

കാസർകോട്: ശബരിമല ക്ഷേത്രത്തിലെ ദോഷങ്ങൾ മാറുന്നതിനായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രത്യേക പരിഹാര പൂജകൾ ആരംഭിച്ചു. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലും കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിലുമാണ് പൂജകൾ നടത്തുന്നത്. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ മണി, നാക്ക്, നാരായം എന്നിവ സമർപ്പിച്ച് പ്രത്യേക പൂജ നടത്തി. നവരാത്രിക്ക് ശേഷം മഹാപൂജയും നടക്കും. 2018ൽ നടന്ന ദേവപ്രശ്നത്തിലാണ് ശബരിമലയുമായി ബന്ധപ്പെട്ട ദോഷങ്ങൾ കണ്ടെത്തിയതെന്നാണ് വിവരം. ശബരിമലയിൽ എത്തിയ ഭക്തരോട് ജീവനക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും മോശമായി പെരുമാറിയതിനെ തുടർന്ന് വാക്‌ദോഷം ഉണ്ടായെന്നാണ് വിലയിരുത്തൽ. […]
Read more

കള്ള് ഷാപ്പുകളിലെ ഭക്ഷണ വിതരണത്തിന് ഭക്ഷ്യസുരക്ഷാ ലൈസൻസ് നിർബന്ധം

തിരുവനന്തപുരം: കള്ള് ഷാപ്പുകളിൽ ഭക്ഷണം വിതരണം ചെയ്യുന്നതിന് ഭക്ഷ്യസുരക്ഷാ ലൈസൻസ് നിർബന്ധമാക്കി എക്സൈസ് വകുപ്പ്. ലൈസൻസ് ഇല്ലാതെ ഭക്ഷണം വിളമ്പുന്ന ഷാപ്പുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.നിയമലംഘനം കണ്ടെത്തിയിട്ടും നടപടി എടുക്കാതെ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെയും ശിക്ഷാ നടപടി ഉണ്ടാകുമെന്ന് എക്സൈസ് കമ്മീഷണർ മുന്നറിയിപ്പ് നൽകി. ‘ഓപ്പറേഷൻ ശുദ്ധി’യുടെ ഭാഗമായാണ് പുതിയ നടപടി. ഷാപ്പുകളിലെ ഭക്ഷണത്തിന്റെ ഗുണനിലവാരവുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് നടപടി ശക്തമാക്കിയത്. ഭക്ഷ്യസുരക്ഷാ ലൈസൻസുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ […]
Read more

പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി സ്പോട്ടിഫൈ പ്രീമിയം അവതരിപ്പിച്ച് വി

കൊച്ചി: രാജ്യത്തെ പ്രമുഖ ടെലികോം സേവനദാതാക്കളായ വോഡഫോൺ ഐഡിയ പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി സ്പോട്ടിഫൈ പ്രീമിയം സൗജന്യമായി നൽകുന്ന മൂന്ന് പുതിയ പ്ലാനുകൾ അവതരിപ്പിച്ചു. ഡിജിറ്റൽ രംഗത്ത് സജീവമായ യുവതലമുറയെ ലക്ഷ്യമിട്ടാണ് ഒറ്റ റീചാർജിൽ ഡാറ്റയും വിനോദവും സംഗീതവും ഉൾപ്പെടുത്തിയിട്ടുള്ള ഈ പ്ലാനുകൾ കമ്പനി പുറത്തിറക്കിയിരിക്കുന്നത്. പരസ്യങ്ങളില്ലാത്ത സംഗീതം, ഓഫ്‌ലൈൻ ഡൗൺലോഡുകൾ, മികച്ച ഓഡിയോ നിലവാരം എന്നിവ ഉറപ്പാക്കുന്ന സ്പോട്ടിഫൈ പ്രീമിയം ലഭ്യമാകുന്ന കുറഞ്ഞ നിരക്കിലുള്ള പ്രീപെയ്ഡ് പ്ലാനുകളാണിവ. കൂടുതൽ ഡാറ്റയും വിനോദവും ആഗ്രഹിക്കുന്നവർക്കായുള്ള 435 രൂപയുടെ ഫ്ലാഗ്ഷിപ്പ് […]
Read more

അരിക്കൊപ്പം പലവ്യഞ്ജനങ്ങൾക്കും തീവില; കേരളം വിലക്കയറ്റത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ വലിയ വർധനവ് തുടരുന്നു. അരിയുടെയും പലവ്യഞ്ജനങ്ങളുടെയും വില കഴിഞ്ഞ ദിവസങ്ങളിൽ കുത്തനെ ഉയർന്നതോടെ വരാനിരിക്കുന്ന ഓണക്കാലത്തെ വിലക്കയറ്റത്തെ കുറിച്ച് ഉപഭോക്താക്കൾ ആശങ്കയിലാണ്. മറ്റ് സംസ്ഥാനങ്ങളിലെ അരി ഉൽപ്പാദനം കുറഞ്ഞതും ഇന്ധന വില വർധനവും പാചകവാതക ലഭ്യതയിലെ കുറവും വിപണിയെ ബാധിച്ചതായി വ്യാപാരികൾ പറയുന്നു. ഏറ്റവും കൂടുതൽ വിൽപ്പനയുള്ള മട്ട വടി അരിയുടെ വില കിലോയ്ക്ക് 50 രൂപയിൽ നിന്ന് 65 രൂപയായി ഉയർന്നു. സുലേഖ അരിയുടെ വില 45 രൂപയിൽ […]
Read more

Recent News

Advertisement
WhiteswanTV Footer