Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

കശുവണ്ടി അഴിമതി കേസ്; ഐഎന്‍ടിയുസി സംസ്ഥാന കമ്മിറ്റി പിരിച്ചുവിടും

തിരുവനന്തപുരം: ഐഎൻടിയുസി സംസ്ഥാന കമ്മിറ്റി പിരിച്ചുവിടാൻ ദേശീയ നേതൃത്വം ഒരുങ്ങുന്നതായി റിപ്പോർട്ട്. സംസ്ഥാന അധ്യക്ഷൻ ആർ. ചന്ദ്രശേഖരൻ കശുവണ്ടി അഴിമതി കേസിൽ പ്രതിയായ സാഹചര്യത്തിലാണ് നടപടി ആലോചിക്കുന്നത്. ആർ. ചന്ദ്രശേഖരനെതിരെ നടപടിയെടുക്കാനും സംഘടനയിൽ നിന്ന് പുറത്താക്കാനും ദേശീയ നേതൃത്വം നിർദേശം നൽകിയതായാണ് വിവരം. ചന്ദ്രശേഖരനെതിരെ നിരവധി പരാതികൾ ഉയർന്നിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. കശുവണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട അഴിമതി കേസിൽ ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ നേരത്തെ അനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഐഎൻടിയുസി ദേശീയ നേതൃത്വം നടപടി സ്വീകരിക്കാൻ […]
Read more

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർദ്ധനവ്; പവന് 2,120 രൂപ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വലിയ വർധനവ്. ഇന്ന് ഒരു ഗ്രാമിന് 265 രൂപയും ഒരു പവന് 2,120 രൂപയും കൂടി. ഇതോടെ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന്റെ വില 13,725 രൂപയായി. ഒരു പവൻ സ്വർണത്തിന്റെ വില 1,09,800 രൂപയിലെത്തി. ഇന്നലെയും സ്വർണവിലയിൽ രണ്ട് തവണ വർധനവ് ഉണ്ടായിരുന്നു. രാവിലെ ഗ്രാമിന് 160 രൂപയും പിന്നീട് 100 രൂപയും കൂടി ഉയർന്നിരുന്നു. അതേസമയം, വെള്ളിവിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 240 […]
Read more

മുത്തങ്ങയില്‍ മാരക മയക്കുമരുന്നുമായി 3 യുവാക്കൾ പിടിയിൽ

സുൽത്താൻ ബത്തേരി: കർണാടക– കേരള അതിർത്തിയായ മുത്തങ്ങയിൽ എംഡിഎംഎയുമായി എത്തിയ മൂന്ന് യുവാക്കളെ പൊലീസ് പിടികൂടി. കോഴിക്കോട് സ്വദേശികളായ മുഹമ്മദ് സിരേഷ് (23), എം. ജിതേന്ദ്രദാസ് (25), പി. അജുൽ (22) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. മൂന്ന് പേരും ഒരേ സ്കൂട്ടറിൽ യാത്ര ചെയ്യുന്നത് കണ്ട പൊലീസ് വാഹനം തടഞ്ഞ് പരിശോധിച്ചു. പരിശോധനയ്ക്കിടെ സ്കൂട്ടറിലെ മൊബൈൽ ഹോൾഡറിൽ ഒസിബി പേപ്പർ കണ്ടെത്തിയതോടെ കൂടുതൽ പരിശോധന നടത്തി. തുടർന്ന് യുവാക്കളുടെ കൈവശം ഉണ്ടായിരുന്ന 3.67 […]
Read more

ശബരിമല നെയ്യ് ക്രമക്കേട് കേസ്; മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പ്രതിപ്പട്ടികയിൽ

പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ പ്രതിയാക്കാൻ തീരുമാനം. ദേവസ്വം വിജിലൻസ് നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് നടപടി. പി.എസ്. പ്രശാന്തിനൊപ്പം മുൻ ബോർഡ് അംഗം അജികുമാറിനെയും മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെയും പ്രതികളാക്കുമെന്നാണ് റിപ്പോർട്ട്. നെയ്യ് വിതരണവുമായി ബന്ധപ്പെട്ട ക്രമക്കേടിന് നേതൃത്വം നൽകിയതും ഇവരാണെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. ഈ ഇടപാടിലൂടെ ദേവസ്വം ബോർഡിന് ഏകദേശം 2.3 കോടി രൂപയുടെ നഷ്ടമുണ്ടായതായും വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. പി.എസ്. പ്രശാന്ത്, […]
Read more

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്. മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം തുടരുകയാണ്. തെക്കൻ തീരങ്ങളിൽ കടൽക്ഷോഭത്തിനും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. ശക്തമായ മഴയെ […]
Read more

പാലക്കാട് ജനകീയ ആരോഗ്യ കേന്ദ്രത്തിൽ നഴ്സിന് അണലിയുടെ കടിയേറ്റു

പാലക്കാട്: ചാലിശ്ശേരിയിലെ സർക്കാർ ജനകീയ ആരോഗ്യ കേന്ദ്രത്തിൽ ഡ്യൂട്ടിക്കിടെ നഴ്സിന് അണലിയുടെ കടിയേറ്റു. ചാവക്കാട് സ്വദേശിനിയായ മിസിരിയയ്ക്കാണ് പരിക്കേറ്റത്. എസ്റ്റേറ്റ് പടിയിൽ പ്രവർത്തിക്കുന്ന ജനകീയ ആരോഗ്യ കേന്ദ്രത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് സംഭവം ഉണ്ടായത്. കടിയേറ്റതിനെ തുടർന്ന് മിസിരിയയെ ഉടൻ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ചികിത്സ തുടരുകയാണ്. പെരുമണ്ണൂർ, കൂറ്റനാട്, എസ്റ്റേറ്റ് പടി തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് ദിവസേന നിരവധി രോഗികൾ ചികിത്സയ്ക്കായി എത്തുന്ന ആരോഗ്യ കേന്ദ്രത്തിലാണ് സംഭവം നടന്നത്.
Read more

ക്യാബിനറ്റ് സെക്രട്ടറിയുടെയും ആഭ്യന്തര സെക്രട്ടറിയുടെയും കാലാവധി നീട്ടി

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ ക്യാബിനറ്റ് സെക്രട്ടറി ടി.വി. സോമനാഥന്റെയും ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹന്റെയും കാലാവധി ഒരു വർഷം കൂടി നീട്ടി. ഈ മാസം അവസാനം ഇരുവരും വിരമിക്കാനിരിക്കെയാണു കേന്ദ്ര സർക്കാർ കാലാവധി നീട്ടാൻ തീരുമാനിച്ചത്. ഇതുസംബന്ധിച്ച ഉത്തരവ് കേന്ദ്രം പുറത്തിറക്കി. ഒരു വർഷത്തേക്കാണ് ഇരുവരുടെയും സേവനകാലം ദീർഘിപ്പിച്ചിരിക്കുന്നത്.
Read more

വൈദ്യുത പോസ്റ്റ് ദേഹത്ത് വീണ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിൽ വൈദ്യുത പോസ്റ്റ് ദേഹത്ത് വീണ് ഒമ്പതാം ക്ലാസ് വിദ്യാർഥിനി മരിച്ചു. രാഗിണി (14) എന്ന പെൺകുട്ടിയാണ് അപകടത്തിൽ മരിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. വീട്ടുസാധനങ്ങൾ വാങ്ങാൻ സുഹൃത്തിനൊപ്പം റോഡിലൂടെ നടന്നുപോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. ട്രക്ക് ഇടിച്ചതിനെ തുടർന്ന് വൈദ്യുത പോസ്റ്റ് മറിഞ്ഞ് രാഗിണിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ കുട്ടി മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സമീപത്തെ ഒരു കടയിൽ സാധനങ്ങൾ ഇറക്കുന്നതിനിടെ ട്രക്ക് റിവേഴ്‌സ് എടുക്കുമ്പോൾ മുകളിലുണ്ടായിരുന്ന […]
Read more

ഡി.ആർ. കോംഗോയിൽ എബോള വ്യാപനം രൂക്ഷം; മരണസംഖ്യ 1,700 കടന്നു

ഡി.ആർ. കോംഗോ: എബോള വൈറസ് വ്യാപനത്തിൽ ഡി.ആർ. കോംഗോയിൽ മരണസംഖ്യ 1,700 കടന്നു. ആഫ്രിക്ക സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ കണക്കുകൾ പ്രകാരം ബൂൻഡിബുഗ്യോ വകഭേദം മൂലമുള്ള രോഗബാധയിൽ ഇതുവരെ 1,707 പേർ മരിച്ചു. 3,802 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 17,000-ലേറെ ആളുകളെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുത്തി നിരീക്ഷിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ചരിത്രത്തിലെ രണ്ടാമത്തെ വലിയ എബോള വ്യാപനമാണ് ഇപ്പോൾ നടക്കുന്നത്. മുൻകാല എബോള വൈറസ് വ്യാപനങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഈ ബൂൻഡിബുഗ്യോ വകഭേദത്തിന് […]
Read more

ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ പാമ്പ്; ഡ്രൈവറുടെ സമയോചിത ഇടപെടലിൽ അപകടം ഒഴിവായി

കാസർകോട്: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ പാമ്പ് കയറിയത് യാത്രക്കാരെയും ഡ്രൈവറെയും പരിഭ്രാന്തരാക്കി. ചേവാറിൽ ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. ഓട്ടോ ഓടിച്ചുകൊണ്ടിരിക്കെ പാമ്പ് ഡ്രൈവർ പിയൂസിന്റെ കൈയിലൂടെ ശരീരത്തിലേക്ക് ഇഴഞ്ഞുകയറി. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ അദ്ദേഹം ഉടൻ വാഹനം സുരക്ഷിതമായി നിർത്തി പാമ്പിനെ പുറത്തേക്ക് എറിഞ്ഞു. ഓട്ടോറിക്ഷയിൽ യാത്രക്കാരും ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേറ്റില്ല. പാമ്പിനെ പുറത്തേക്ക് എറിഞ്ഞതിന് പിന്നാലെ അത് വീണ്ടും ഓട്ടോറിക്ഷയുടെ അടിയിലേക്ക് കയറി. തുടർന്ന് സ്നേക്ക് റെസ്ക്യൂ ടീമിനെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ സംഘം പാമ്പിനെ സുരക്ഷിതമായി പിടികൂടി. […]
Read more

Recent News

Advertisement
WhiteswanTV Footer