സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Author: shafi sali

വോട്ടർ പട്ടികയിൽ രാഷ്ട്രീയ പാർട്ടികളുടെ സൂക്ഷ്മ പരിശോധന : അർഹരായവർ പുറത്തായെങ്കിൽ അപ്പീൽ നൽകാൻ അവസരം

തിരുവനന്തപുരം : സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷമുള്ള അന്തിമ പട്ടിക പ്രസിദ്ധീകരിച്ചതോടെ, ബൂത്ത് അടിസ്ഥാനത്തിലുള്ള വിശദമായ പരിശോധനകളിലേക്ക് രാഷ്ട്രീയ പാർട്ടികൾ കടക്കുന്നു. അർഹരായ വോട്ടർമാർ പട്ടികയിൽ നിന്ന് പുറത്തായിട്ടുണ്ടോ എന്നും അർഹതയില്ലാത്തവർ കടന്നുകൂടിയിട്ടുണ്ടോ എന്നും ഓരോ ബൂത്തിലും പരിശോധിക്കും. അന്തിമ പട്ടികയിലും ഒരേ കുടുംബത്തിലെ വോട്ടർമാർ പല ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന സാഹചര്യം ചില ബൂത്തുകളിൽ നിലനിൽക്കുന്നുണ്ടെന്നാണ് പാർട്ടികളുടെ വിലയിരുത്തൽ.​അർഹതയില്ലാത്തവർ പട്ടികയിൽ ഉൾപ്പെട്ടതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വിളിച്ചുചേർത്ത യോഗത്തിൽ സി പി എം ആരോപണമുന്നയിച്ചു. […]
Read more

​യുഡിഎഫ് അധികാരത്തിലെത്തിയാൽ ഖജനാവ് നിറയ്ക്കും : വി ഡി സതീശൻ

കൊച്ചി : വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ എത്തിയാൽ കേരളത്തിന്റെ ഖജനാവ് പണം കൊണ്ട് നിറയ്ക്കുമെന്നും സാമ്പത്തിക പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രതിപക്ഷം നടത്തുന്ന ‘പുതുയുഗ യാത്ര’യ്ക്ക് പെരുമ്പാവൂരിൽ നൽകിയ ആവേശോജ്ജ്വലമായ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃത്യമായ പ്ലാനിംഗും ഗൃഹപാഠവും നടത്തിയാണ് യുഡിഎഫ് ജനങ്ങളെ സമീപിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ​സംസ്ഥാനത്തെ ആറുലക്ഷം കോടി രൂപയുടെ ഭീമമായ കടബാധ്യതയിലേക്ക് തള്ളിയിട്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ അടുത്ത മാസം അധികാരം […]
Read more

നിയമസഭാ പോരാട്ടത്തിന് നേമത്ത് തുടക്കമിട്ട് ബിജെപി : പ്രചാരണ ഗോദയിൽ രാജീവ് ചന്ദ്രശേഖർ

​തിരുവനന്തപുരം : വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആവേശം വാനോളമുയർത്തി ബിജെപി പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. പാർട്ടിയുടെ എ ക്ലാസ് മണ്ഡലമായ നേമത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേരിട്ടെത്തിയാണ് പ്രചാരണ പരിപാടികൾ ഉദ്ഘാടനം ചെയ്തത്. “നമുക്ക് വേണം വികസിത നേമം” എന്ന മുദ്രാവാക്യം ചുവരിൽ കുറിച്ചുകൊണ്ട് അദ്ദേഹം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഔദ്യോഗികമായി തുടക്കമിട്ടു.​സ്ഥാനാർത്ഥികളെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം കേന്ദ്ര നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് വരാത്തതിനാൽ ചുവരെഴുത്തുകളിൽ സ്ഥാനാർത്ഥിയുടെ പേര് നിലവിൽ ഉൾപ്പെടുത്തിയിട്ടില്ല. എങ്കിലും, സംസ്ഥാന […]
Read more

ബിഗ് ബോസ് കഴിഞ്ഞു : ഇനി ‘രാഷ്ട്രീയ നാടകം

​കേരള രാഷ്ട്രീയത്തിൽ ഇപ്പോൾ ചർച്ചയാകുന്നത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ നയരൂപീകരണമോ വികസന ചർച്ചകളോ ഒന്നുമല്ല. പകരം, റിയാലിറ്റി ഷോകളിലൂടെ “ലക്ഷക്കണക്കിന് ആരാധകരെ” ഉണ്ടാക്കിയ അഖിൽ മാരാരുടെയും റോബിൻ രാധാകൃഷ്ണന്റെയും ബിജെപി പ്രവേശമാണ്. അണ്ണന്മാർ രണ്ടാളും കളത്തിലിറങ്ങിയാൽ കേരളത്തിൽ യുദ്ധം നടക്കുമെന്ന് ആരാധകർ തള്ളിമറിക്കുമ്പോഴും, ഇത് രാഷ്ട്രീയമാണോ അതോ അടുത്ത ബിഗ് ബോസ് സീസണിന് വേണ്ടിയുള്ള ഓഡിഷനാണോ എന്ന് ചോദിച്ചു ചിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകർ. ഒരു റിയാലിറ്റി ഷോയിലെ സ്ക്രിപ്റ്റഡ് നാടകങ്ങളും രാഷ്ട്രീയത്തിലെ പരുക്കൻ യാഥാർത്ഥ്യങ്ങളും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാത്ത […]
Read more

സംസ്ഥാനത്ത് മഴ കനക്കുന്നു : മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട പുതിയ ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഇന്ന് മഞ്ഞ ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. മഴയ്‌ക്കൊപ്പം തന്നെ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് പ്രവചനം. ​തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ഭൂമധ്യരേഖയ്ക്കു സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി രൂപപ്പെട്ട ന്യൂനമർദ്ദം വടക്കു പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി കൂടുതൽ ശക്തി […]
Read more

പെൺകുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ സാനിറ്റൈസർ ഒഴിച്ച് തീ കൊളുത്തി കാമുകന്റെ ക്രൂരത

ന്യൂഡൽഹി : തലസ്ഥാന നഗരിയെ നടുക്കി വീണ്ടും ഒരു ക്രൂരമായ അതിക്രമം. ഡൽഹിയിൽ ഉപരിപഠനത്തിനെത്തിയ 19-കാരിയായ ത്രിപുര സ്വദേശിനിയെ ലിവിംഗ് ടുഗദർ പങ്കാളി അതിക്രൂരമായി കൊലപ്പെടുത്താൻ ശ്രമിച്ചു. പെൺകുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ സാനിറ്റൈസർ ഒഴിച്ച് തീ കൊളുത്തിയ സംഭവത്തിൽ സുഹൃത്ത് ശിവത്തെ പോലീസ് അറസ്റ്റ് ചെയ്തു. ​ബയോടെക്നോളജി വിദ്യാർത്ഥിനിയായ പെൺകുട്ടി കഴിഞ്ഞ വർഷമാണ് ഒരു ഡേറ്റിംഗ് ആപ്പ് വഴി ശിവത്തെ പരിചയപ്പെടുന്നത്. സൗഹൃദം പ്രണയമായി മാറിയതോടെ ഇരുവരും ഗുരുഗ്രാമിലെ ഒരു ഫ്ലാറ്റിൽ ഒരുമിച്ച് താമസം ആരംഭിച്ചു. എന്നാൽ കുറച്ചുനാളുകളായി […]
Read more

നായയെ ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

ലഖ്‌നൗ : തെരുവ് നായയെ ക്രൂരമായി ലൈംഗിക പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ ബിഹാർ സ്വദേശിയായ മുപ്പത്തിയഞ്ചുകാരൻ ബിഹാരിയെ പോലീസ് അറസ്റ്റ് ചെയ്തു. മഥുരയിലെ ഗൗര നഗറിലാണ് നാടിനെ നടുക്കിയ ഈ സംഭവം അരങ്ങേറിയത്. പ്രതിയുടെ വീടിന് പിന്നിലെ കുറ്റിക്കാട്ടിൽ നായയുടെ ജഡം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. നാട്ടുകാരുടെ പരാതിയെത്തുടർന്ന് പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ നായ ക്രൂരമായ പീഡനത്തിന് ഇരയായതായി സ്ഥിരീകരിച്ചു. പ്രതിയുടെ വീടിനുള്ളിൽ കണ്ടെത്തിയ രക്തക്കറകൾ കുറ്റകൃത്യത്തിന്റെ ഭീകരത വെളിപ്പെടുത്തുന്നു. […]
Read more

സംസ്ഥാന സർക്കാരിന്റെ പുതിയ ബ്രാൻഡ് ‘മിന്നൽ മാജിക്’ വിപണിയിലേക്ക് : അര ലിറ്ററിന് 400 രൂപ

പാലക്കാട് : സംസ്ഥാന സർക്കാർ പുറത്തിറക്കുന്ന പുതിയ ബ്രാൻഡി ‘മിന്നൽ മാജിക്’ ഉടൻ വിപണിയിലെത്തും. പാലക്കാട് മലബാർ ഡിസ്റ്റിലറിയിൽ ഉത്പാദിപ്പിക്കുന്ന ഈ ബ്രാൻഡിക്ക് അര ലിറ്ററിന് 400 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. നേരത്തെ ‘മലബാർ മിസ്റ്ററി’ എന്ന പേര് വരുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും സസ്‌പെൻസുകൾക്കൊടുവിൽ ‘മിന്നൽ മാജിക്’ എന്ന പേര് ഉറപ്പിക്കുകയായിരുന്നു. പാലക്കാട് നടക്കുന്ന നിർമ്മാണോദ്ഘാടന ചടങ്ങിൽ എക്സൈസ് മന്ത്രി എം.ബി. രാജേഷ് ബ്രാൻഡി നാമം ഔദ്യോഗികമായി പ്രഖ്യാപിക്കും. ​പ്രതിദിനം 13,500 കെയ്‌സ് മദ്യം ഉത്പാദിപ്പിക്കാനാണ് ഡിസ്റ്റിലറി ലക്ഷ്യമിടുന്നത്. […]
Read more

കണ്ണൂർ മെഡിക്കൽ കോളേജിൽ ലേബർ റൂം അടിച്ചുതകർത്തു : യുവാവ് അറസ്റ്റിൽ

കണ്ണൂർ : പ്രസവത്തിനായി പ്രവേശിപ്പിച്ച ഭാര്യയെ ഡിസ്ചാർജ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ യുവാവിന്റെ അതിക്രമം. ലേബർ റൂം അടിച്ചുതകർക്കുകയും ജീവനക്കാരെ അസഭ്യം പറയുകയും ചെയ്ത കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പിലെ റാഷിദിനെ (24) പരിയാരം പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രി 7.30-ഓടെയാണ് ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവം അരങ്ങേറിയത്.​പ്രസവത്തിനായി ലേബർ റൂമിൽ പ്രവേശിപ്പിച്ച ഭാര്യയെ ഉടൻ ഡിസ്ചാർജ് ചെയ്യണമെന്ന് റാഷിദ് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഡോക്ടർമാരുടെ അനുമതിയില്ലാതെ ഡിസ്ചാർജ് നൽകാനാവില്ലെന്ന് ജീവനക്കാർ അറിയിച്ചതോടെ യുവാവ് […]
Read more

33 കുട്ടികളെ പീഡിപ്പിച്ച് ദൃശ്യങ്ങൾ വിറ്റു : ഉത്തർപ്രദേശിൽ ദമ്പതികൾക്ക് വധശിക്ഷ

ലഖ്‌നൗ : മുപ്പത്തിമൂന്ന് കുട്ടികളെ അതിക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കി ദൃശ്യങ്ങൾ ഡാർക്ക് വെബ് വഴി വിദേശ രാജ്യങ്ങളിൽ വിൽപന നടത്തിയ കേസിൽ ദമ്പതികൾക്ക് വധശിക്ഷ. ഉത്തർപ്രദേശ് ബന്ദയിലെ ജലസേചന വകുപ്പ് മുൻ ജൂനിയർ എഞ്ചിനീയർ രാംഭവൻ, ഭാര്യ ദുർഗാവതി എന്നിവരെയാണ് ബന്ദയിലെ പ്രത്യേക പോക്സോ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. പ്രതികളുടെ കുറ്റകൃത്യങ്ങൾ അപൂർവ്വങ്ങളിൽ അപൂർവ്വമാണെന്ന് നിരീക്ഷിച്ചാണ് കോടതി കടുത്ത ശിക്ഷാ നടപടി സ്വീകരിച്ചത്. പ്രതികൾ കുട്ടികളോട് കാണിച്ച ക്രൂരതയുടെ ആസൂത്രിത സ്വഭാവവും പൈശാചികതയും സമാനതകളില്ലാത്തതാണെന്ന് കോടതി പറഞ്ഞു. […]
Read more

Recent News

Advertisement