Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Thomas Jose

ബി​ഗ് ടിക്കറ്റിൽ മലയാളെ തേടി ഭാ​ഗ്യം; ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ സമ്മാനം

അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ കാര്‍ സമ്മാനം നേടി പ്രവാസി മലയാളി. ഷാര്‍ജയില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന വിനേഷ് രവീന്ദ്രനാഥനാ(55)ണ് സമ്മാനം അടിച്ചത്. അതേസമയം സെപ്റ്റംബറിലെ ലൈവ് നറുക്കെടുപ്പില്‍ പാകിസ്ഥാന്‍ സ്വദേശി ഹൗക്കത്ത് അഫ്താബ് 15 മില്യണ്‍( (ഏകദേശം 38 കോടിയിലേറെ ഇന്ത്യന്‍ രൂപ) ദിര്‍ഹത്തിന്റെ ഗ്രാന്‍ഡ് പ്രൈസ് നേടി, ദുബൈയില്‍ താമസിക്കുന്ന വിനേഷ് രവീന്ദ്രനാഥ് എടുത്ത 035787 എന്ന ടിക്കറ്റ് നമ്പറിനാണ് ഭാഗ്യം തുണച്ചത്. 30 വര്‍ഷമായി യുഎഇയില്‍ പ്രവാസിയായ […]
Read more

സച്ചിനെ പോലെ ദീർഘമായൊരു കരിയർ വേണം; വൈഭവിന് വേണ്ടി സ്പെഷ്യൽ പ്ലാനുമായി BCCI

മുംബൈ: പതിനഞ്ചുകാരനായ യുവ ബാറ്റിങ് സെൻസേഷൻ വൈഭവ് സൂര്യവംശിയുടെ ദീർഘകാല വളർച്ച ലക്ഷ്യമിട്ട് പ്രത്യേക പദ്ധതികളുമായി ബിസിസിഐ. ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കറുടെ പാത പിന്തുടർന്ന് അന്താരാഷ്ട്ര ക്രിക്കറ്റിൽ ദീർഘകാലം തിളങ്ങാൻ വൈഭവിനെ പ്രാപ്തനാക്കുകയാണ് ലക്ഷ്യമെന്ന് ബിസിസിഐ സെക്രട്ടറി ദേവാജിത് സൈകിയ വ്യക്തമാക്കി. മുംബൈയിൽ നടന്ന ബിസിസിഐയുടെ ഉന്നതതല അവലോകന യോഗത്തിലാണ് വൈഭവിന്റെ ഭാവിയെക്കുറിച്ചുള്ള സുപ്രധാന ചർച്ചകൾ നടന്നത്. വൈഭവ് സൂര്യവംശിയെപ്പോലുള്ള പ്രതിഭകൾ രാജ്യത്തിനായി സച്ചിനെപ്പോലെയോ മുൻകാല ഇതിഹാസങ്ങളെപ്പോലെയോ ദീർഘകാലം സേവനം ചെയ്യണമെന്നാണ് ബിസിസിഐ ആഗ്രഹിക്കുന്നതെന്ന് സൈകിയ […]
Read more

ലക്ഷ്യം ലോക്സഭ തിരഞ്ഞെടുപ്പ്: കേരളത്തെ രണ്ട് ക്ലസ്റ്ററുകളാക്കി BJP; എം.ടി.രമേശിനും എസ്.സുരേഷിനും ചുമതല

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വൻ ഒരുക്കങ്ങളുമായി ബിജെപി. മുതിര്‍ന്ന നേതാക്കള്‍ക്കു ക്ലസ്റ്റര്‍ ചുമതലകള്‍ നല്‍കി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. സംസ്ഥാനത്തെ രണ്ടു ക്ലസ്റ്ററുകളായി തിരിച്ച് എം.ടി.രമേശിനും എസ്. സുരേഷിനുമാണ് ചുമതല നല്‍കിയിരിക്കുന്നത്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, പാലക്കാട് ജില്ലകളുടെ ക്ലസ്റ്റര്‍ ഇന്‍ചാര്‍ജായി എം.ടി.രമേശിനെയാണു നിയോഗിച്ചിരിക്കുന്നത്. മറ്റു ജില്ലകളുടെ ചുമതലയാണ് എസ്.സുരേഷിന്. ശോഭാ സുരേന്ദ്രനെ ദേശീയ പ്രോഗ്രാം ഇന്‍ചാര്‍ജാക്കി. സംസ്ഥാന സെല്‍ പ്രഭാരി, മിഷന്‍ 2029 നരേറ്റീവ് ഇന്‍ചാര്‍ജ് […]
Read more

2029ൽ വിജയ് ഇന്ത്യൻ പ്രധാനമന്ത്രിയാകുമോ? വിജയുടെ മനസിലെന്ത്? സമാധാനം പോയത് കോൺ​ഗ്രസിന്റെ; ചർച്ചയായി സഖ്യത്തിലെ നേതൃസമവാക്യങ്ങൾ

ഇപ്പോഴത്തെ തമിഴ്നാട് മുഖ്യമന്ത്രിയും തമിഴകത്തെ സൂപ്പർ താരവുമായിരുന്ന ജോസഫ് വിജയ് ഇന്ത്യയുടെ പ്രധാനമന്ത്രിയാകുന്ന കാര്യം ഒന്നോർത്തു നോക്കൂ… സംഭവം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തമിഴ് രാഷ്ട്രീയത്തിലും ദേശിയ രാഷ്ട്രീയത്തിലും ചർച്ചയായ ഒരു വിഷയമാണ്. ടിവികെയിൽ നിന്ന് തുടങ്ങിയ പ്രചാരണം പിന്നീട് തമിഴകം ഏറ്റ് പിടിച്ചതോടെ സമാധാനം നഷ്ടപ്പെട്ടത് മറ്റാരുടേയുമല്ല, കോൺ​ഗ്രസിന്റെ തന്നെയാണ്. കഴിഞ്ഞ പത്ത് വർഷത്തിൽ അധികമായി രാജ്യത്തിന്റെ പ്രധാനമന്ത്രിയാക്കാൻ കോൺ​ഗ്രസ് കൊണ്ടുനടക്കുന്ന രാഹുൽ ​ഗാന്ധിയുടെ പ്രസക്തി തന്നെ നഷ്ടപ്പെട്ടേക്കാം എന്ന ഭയം പാർട്ടിയെ ബാധിച്ചു. അതോടെ […]
Read more

CJPക്ക് മുന്നില്‍ മുട്ടുമടക്കി ഡല്‍ഹി പൊലീസ്; ദലിത് പെണ്‍കുട്ടിയുടെ പിതാവിനെ ആക്രമിച്ച BJPക്കാരെ പിടികൂടും

ന്യൂഡല്‍ഹി: സിജെപി പ്രതിഷേധത്തിന് മുന്നില്‍ മുട്ടുമടക്കി ഡല്‍ഹി പൊലീസ്. സിജെപി സമരത്തില്‍ അണിനിരന്ന ദലിത് പെണ്‍കുട്ടിയുടെ പിതാവിനെ ക്രൂരമായി ആക്രമിച്ച് തലയ്ക്ക് പരിക്കേല്‍പ്പിച്ച പ്രതികളെ പിടികൂടുമെന്ന് പൊലീസ് ഉറപ്പുനല്‍കി. സിജെപി നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് ഉറപ്പ്. ഇതേത്തുടര്‍ന്ന് പൊലീസ് സ്റ്റേഷന് മുന്നില്‍ സിജെപി തുടങ്ങിയ പ്രതിഷേധം താത്കാലികമായി അവസാനിപ്പിച്ചു. ജന്തര്‍ മന്തറിലെ സമരത്തില്‍ പങ്കെടുത്ത ദലിത് വിദ്യാര്‍ഥിയുടെ പിതാവിനെയാണ് ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ച് തലയോട്ടി തകര്‍ത്തത്. നിഷു ആസാദ് എന്ന കുട്ടിയുടെ പിതാവിനെ ആക്രമിച്ചെന്നും ബിജെപി നേതാക്കളായ […]
Read more

വളരും മുമ്പേ പിളർന്ന പാറ്റകൾ, ഇനി കോക്രോച്ച് ഡി; ആരാണ് വിമതരുടെ നേതാവായ ഗുജറാത്ത് സ്വദേശി മനീഷ് ബ്രഹ്മഭട്ട്?

വളരും മുന്നേ പിളരുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടിയെന്ന സിജെപി. മുൻ വൊളന്റിയറായ മനീഷ് ബ്രഹ്‌മഭട്ട് എന്നയാളാണ് അഭിജിത് ദീപ്കെയോട് ഉടക്കി ‘കോക്രോച്ച് ജനതാ പാർട്ടി-ഡെമോക്രാറ്റിക് (സിജെപി-ഡി) എന്ന പുതിയ വിഭാഗം രൂപീകരിച്ചിരിക്കുന്നത്. സി.ജെ.പി സ്ഥാപകനായ ദിപ്കെ സമരക്കാരെ അവഗണിക്കുകയും, യുവാക്കൾ നയിച്ചിരുന്ന പ്രസ്ഥാനത്തെ തനിക്ക് പ്രിയപ്പെട്ടവരുടെ ഒരു ‘ടീം കേജ്രിവാൾ’ ആയി മാറ്റുകയും ചെയ്തുവെന്നതാണ് ബ്രഹ്‌മഭട്ടിന്റെ പ്രധാന ആരോപണം. മുൻപ് ആം ആദ്മി പാർട്ടിയുമായി (എ.എ.പി) ബന്ധമുണ്ടായിരുന്നവരാണ് സി.ജെ.പിയുടെ നേതൃത്വത്തിൽ ഭൂരിഭാഗവുമെന്നും ബി.ജെ.പിയെ എതിർക്കുന്നതിൽ […]
Read more

നൊബേല്‍ ജേതാവായ ജാപ്പനീസ് ശാസ്ത്രജ്ഞന്‍ ഹിഡെകി ഷിരകാവ അന്തരിച്ചു

ടോക്യോ: വൈദ്യുതി കടത്തിവിടുന്ന പോളിമറുകളുടെ കണ്ടെത്തലിനും വികസനത്തിനും 2000ത്തിലെ രസതന്ത്ര നൊബേല്‍ പുരസ്‌കാരം നേടിയ ജാപ്പനീസ് ശാസ്ത്രജ്ഞന്‍ ഹിഡെകി ഷിരകാവ (90) അന്തരിച്ചു. അമേരിക്കന്‍ ശാസ്ത്രജ്ഞരായ അലന്‍ ഹീഗര്‍, അലന്‍ മക്ഡയര്‍മിഡ് എന്നിവരോടൊപ്പം നടത്തിയ ഗവേഷണത്തിനാണ് ഷിറകോവയ്ക്ക് നൊബേല്‍ ലഭിച്ചത്. അർബുദബാധിതനായി ചികിത്സയിലിരിക്കെ ഓ​ഗസ്റ്റ് 24നാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്. ഇപ്പോഴാണ് മരണം സ്ഥിരീകരിക്കപ്പെട്ടത്. സാധാരണയായി വൈദ്യുതി കടത്തിവിടില്ലെന്നു കരുതിയിരുന്ന പ്ലാസ്റ്റിക്കിനും വൈദ്യുതി ചാലകമാകാന്‍ കഴിയുമെന്നു ഇവരുടെ കണ്ടെത്തല്‍ തെളിയിച്ചു. ഈ കണ്ടെത്തല്‍ ഇലക്ട്രോണിക്‌സ് രംഗത്ത് വലിയ […]
Read more

സെഞ്ച്വറിയുമായി സ്മൃതി; ഹോങ്കോങ്ങിനെ ചുരുട്ടിക്കെട്ടി ഇന്ത്യന്‌‍ വനിതകൾ സെമിയിലേക്ക്

ദുബായ്: വനിതാ ഏഷ്യാ കപ്പിൽ ഹോങ്കോങിനെതിരെ കൂറ്റൻ ജയം സ്വന്തമാക്കി ഇന്ത്യൻ വനിതകൾ. ജയത്തോടെ ഇന്ത്യ സെമിയിലേക്ക് മുന്നേറി. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 193 റൺസെടുത്തു. ഹോങ്കോങിന്റെ മറുപടി വെറും 56 റൺസിൽ അവസാനിച്ചു. 137 റൺസിന്റെ വൻ ജയം. സ്‌കോർ: ഇന്ത്യ – 5ന് 193 (20 ഓവർ). ഹോങ്കോങ് 16.2 ഓവറിൽ 56ന് ഓൾ ഔട്ട്. സ്മൃതി മന്ധാനയുടെ സെഞ്ച്വറിയാണ് ഇന്ത്യക്ക് മികച്ച സ്കോർ […]
Read more

പ്രവർത്തകർക്ക് വിവേചന ബുദ്ധി പാടില്ലേ? പിണറായിയെ തള്ളാതെ ​ഗോവിന്ദനും ബേബിയും; തെറ്റ് പറ്റിയത് പാർട്ടിക്കോ പ്രവർത്തകർക്കോ?

നിയമസഭ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് തെറ്റുപറ്റിയെന്ന് പിണറായി വിജയന്‍ പറഞ്ഞത് പാർട്ടിക്കുള്ളിലും പുറത്തും വലിയ ചർച്ചകൾക്ക് വഴിമരുന്നിട്ടിരുന്നു. ഇപ്പോഴും പാർട്ടിയുടെ തെറ്റ് സമ്മതിക്കാൻ പിണറായിക്ക് കഴിയുന്നില്ലെന്നും തിരുത്താൻ പാർട്ടി ശ്രമിക്കുന്നില്ലെന്നുമുള്ള തരത്തിൽ വിമതരായി മത്സരിച്ച് ജയിച്ച ടികെ ​ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും അടക്കമുള്ളവർ പറയുകയും ചെയ്തിരുന്നു. ഇപ്പോഴിതാ പിണറായിയെ പിന്തുണച്ച് രം​ഗത്തെത്തിയിരിക്കുകയാണ് പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ അടക്കമുള്ളവർ. പിണറായി പറഞ്ഞത് പൂര്‍ണമായും ശരിയാണെന്നാണ് പാർട്ടി സെക്രട്ടറിയുടെ നിലപാട്. പാര്‍ട്ടി വിട്ട്, പാര്‍ട്ടിക്കെതിരെ മത്സരിച്ച സ്ഥാനാര്‍ഥികള്‍ക്ക് വോട്ടു […]
Read more

പിണറായി പറഞ്ഞത് ശരി, പ്രവര്‍ത്തകര്‍ക്ക് മാറിച്ചിന്തിക്കാന്‍ അവകാശമില്ല; എംവി ഗോവിന്ദന്‍

തിരുവനന്തപുരം: പിണറായി വിജയനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. നിയമസഭ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് തെറ്റുപറ്റിയെന്ന് പിണറായി വിജയന്‍ പറഞ്ഞത് പൂര്‍ണമായും ശരിയാണെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. പാര്‍ട്ടി വിട്ട്, പാര്‍ട്ടിക്കെതിരെ മത്സരിച്ച സ്ഥാനാര്‍ഥികള്‍ക്ക് വോട്ടു ചെയ്ത പ്രവര്‍ത്തകര്‍ക്ക് തെറ്റു പറ്റിയിട്ടുണ്ട്. അവര്‍ തിരുത്തണം. പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിക്കെതിരെ വോട്ടു ചെയ്യാനുള്ള അവകാശം പ്രവര്‍ത്തകര്‍ക്കില്ലെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി. പയ്യന്നൂരിലും തളിപ്പറമ്പിലും പാര്‍ട്ടിക്കെതിരെ വോട്ടു ചെയ്തവര്‍ക്ക് തെറ്റു പറ്റിയിട്ടുണ്ട്. പയ്യന്നൂരില്‍ പാര്‍ട്ടി വോട്ടു പോലും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix